അഖിലയ്ക്കെതിരായ കേസ്: സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: വ്യാജരേഖ ചമച്ച് ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവിനെതിരെയും പരീക്ഷ എഴുതാതെ പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുക്കുന്നത് നമ്മുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ചും മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറൽസെക്രട്ടറി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
ഭരണകൂടത്തിന്റെ മർദ്ദനോപാദി എന്ന് നിങ്ങൾ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തിൽ മാദ്ധ്യമങ്ങളേ കൂച്ചുവിലങ്ങിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടറും നൽകിയത്. ഏതെങ്കിലും ഒരു മാദ്ധ്യമം കെട്ടിചമച്ച വാർത്തയല്ല അതെന്ന് വ്യക്തമാണ്. എന്നിട്ടും ആ വാർത്തയുടെ പേരിൽ ഒരു മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാസിസമാണ്.
സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രിക്കും അധികാരം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നത്. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താമെന്നും ജനങ്ങളുടെ മേൽ കുതിരകയറാമെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഭീഷണി ഉപയോഗിച്ച് ചെറുക്കാമെന്നുമാണ് എംവി ഗോവിന്ദൻ വിചാരിക്കുന്നത്. അത് നടക്കാൻ പോവുന്നില്ല. സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ബിജെപി ശക്തമായി ചെറുത്ത് നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. ഗൂഡാലോചനക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സർക്കാർ എസ്എഫ്ഐ വിരുദ്ധ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
റിപ്പോർട്ടറും ഗൂഡാലോചനയുടെ ഭാഗമാണോയെന്നാണ് അന്വേഷിക്കേണ്ടത്. വെറുതെ റിപ്പോർട്ട് ചെയ്തതിന് കേസ് എടുക്കില്ലാലോ. ഗുഡാലോചന നടത്തിയത് ആരെക്കെയെന്ന് കണ്ടെത്തി, അവരെയൊക്കെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ആവശ്യമായി നടപടികള്‍ സ്വീകരിക്കണം. അതില്‍ ഇന്നയാളെ ഉള്‍പ്പെടുത്തണം, ഇന്നയാളെ ഉള്‍പ്പടുത്തണ്ട എന്നൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications