കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിക്ക് തക്കതായ ശിക്ഷ കൊടുക്കണം എന്ന് ദിലീപ്... സംരക്ഷിക്കുന്നത് വച്ചുപൊറുപ്പിക്കരുത്!!!

കഴിഞ്ഞ ഓണക്കാലത്ത് കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോള്‍ ജയിലില്‍ ആണ്. ക്രൂരമായ കുറ്റകൃത്യം എന്നാണ് കോടതി തന്നെ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 29 ന് കോടതി വിധി പറയാന്‍ ഇരിക്കുകയാണ്.

അപ്പോഴാണ് ദിലീപ് പണ്ട് പറഞ്ഞ ഒരു കാര്യം വീണ്ടും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ അഭിനയച്ചപ്പോഴുള്ള ജയില്‍ അനുഭവങ്ങളെ കുറിച്ചാണ് കലാഭവന്‍ പ്രജോദ് ചോദിച്ചത്. അതിന് ദിലീപ് പറഞ്ഞ മറുപടികളാണ് ശ്രദ്ധേയം.

മനുഷ്യനെ മനുഷ്യനായി കാണുന്ന ജയില്‍!!!

മനുഷ്യനെ മനുഷ്യനായി കാണുന്ന ജയില്‍!!!

ജയിലിലെ കാര്യങ്ങളാണ് ദിലീപ് പറയുന്നത്. തെറ്റിനെ തെറ്റ് തന്നെ ആയിട്ടാണ് കാണുന്നത്. മനുഷ്യനെ മനുഷ്യനായാണ് ജയിലില്‍ കാണുന്നത് എന്നും ദിലീപ് പറയുന്നുണ്ട. ജയില്‍ ജീവനക്കാര്‍ക്കും പ്രശംസയുണ്ട്.

മൊട കാണിച്ചാല്‍

മൊട കാണിച്ചാല്‍

ജയിലില്‍ 'മൊട' കാണിക്കാന്‍ നിന്നാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നാണ് പറയുന്ന മറ്റൊരു കാര്യം. തെറ്റ് ചെയ്തവര്‍ അവിടെ ശിക്ഷ അനുഭവിക്കുന്നുണ്ട് എന്നും ദിലീപ് പറയുന്നു.

 തെറ്റ് ചെയ്തവരും ഹാപ്പി

തെറ്റ് ചെയ്തവരും ഹാപ്പി

പല സംഘടകളും കമ്മീഷനുകളും ഒക്കെ വന്നതുകൊണ്ട് തെറ്റ് ചെയ്തവരും ഇപ്പോള്‍ ഹാപ്പിയാണ് എന്നാണ് പറഞ്ഞു വയ്ക്കുന്നത്. പക്ഷേ ആ പ്രവണതയോട് ദിലീപിന് അത്ര താത്പര്യമില്ലത്രെ.

സൗമ്യ കേസിലെ പ്രതി

സൗമ്യ കേസിലെ പ്രതി

മനപ്പൂര്‍വ്വം കുറ്റകൃത്യം ചെയ്തവര്‍, ഉദാഹരണമായി പറയുന്നത് സൗമ്യ കേസ് ആണ്. അത്തരക്കാരെ സംരക്ഷിക്കുക എന്ന് പറയുന്നത് കഠിനമായ തെറ്റ് തന്നെ ആണ് എന്നാണ് ദിലീപിന്റെ പരാതി.

അതിനെയൊന്നും വച്ച് പൊറുപ്പിക്കരുത്

അതിനെയൊന്നും വച്ച് പൊറുപ്പിക്കരുത്

മനപ്പൂര്‍വ്വം തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനെ ഒരിക്കലും വച്ചുപൊറുപ്പിക്കരുത് എന്നാണ് ദിലീപ് ആ അഭിമുഖത്തില്‍ പറയുന്നത്. കര്‍ക്കശമായ ശിക്ഷ തന്നെ അത്തരക്കാര്‍ക്ക് വാങ്ങിക്കൊടുക്കണം എന്നും പറയുന്നുണ്ട്.

നാളെ ആരും അങ്ങനെ ചെയ്യാതിരിക്കാന്‍

നാളെ ആരും അങ്ങനെ ചെയ്യാതിരിക്കാന്‍

തക്കതായ ശിക്ഷ ഇത്തരക്കാര്‍ക്ക് വാങ്ങിക്കൊടുത്താലേ നാളെ മറ്റൊരാള്‍ അങ്ങനെ ചെയ്യാതിരിക്കുകയുള്ളൂ എന്നും ദിലീപ് പറയുണ്ട്. തെറ്റ് ചെയ്തവര്‍ ഉഷാറായി നടക്കുന്നത് കണ്ടാല്‍ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും എന്നും പറയുന്നുണ്ട്.

 അത് മനസ്സിലാകുന്നില്ല

അത് മനസ്സിലാകുന്നില്ല

കൊടും കുറ്റവാളികളെ പോലും ഇത്തരത്തില്‍ സംരക്ഷിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതൊന്നും മനസ്സിലാക്കാത്തത് എന്നാണ് തനിക്ക് മനസ്സിലാകാത്തത് എന്നാണ് ദിലീപ് പറയുന്നത്. അതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത് എന്നും ദിലീപ് ചോദിക്കുന്നുണ്ട്.

കുടുംബത്തെ നോക്കേണ്ടത്

കുടുംബത്തെ നോക്കേണ്ടത്

കുടുംബത്തെ നോക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്താണ്. എന്നാല്‍ പ്ലാന്‍ ചെയ്ത് ഒരാളെ കൊല്ലാനോ ആക്രമിക്കാനോ ശ്രമിക്കുന്നത് വലിയ ക്രൈം ആണെന്ന് ദിലീപ് പറയുന്നുണ്ട്.

സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

കുടുംബത്തെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ടാല്‍ എന്താകും സ്ഥിതി എന്നും ദിലീപ് ചോദിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ അകത്താവും, കുടുംബവും നഷ്ടപ്പെടും എല്ലാം പോകും എന്നും ദിലീപ് പറയുന്നുണ്ട്.

അവരോടും ഇവരോടും

അവരോടും ഇവരോടും

അങ്ങനെ പ്ലാന്‍ ചെയ്ത് കുറ്റം ചെയ്യുന്നവരോടും സാഹര്യംമൂലം കുറ്റം ചെയ്യേണ്ടി വന്നവരോടും ഒരുപോലെ പെരുമാറുന്നത് ശരിയല്ലെന്നും ദിലീപ് പറയുന്നുണ്ട്.

നിരപരാധികള്‍ ഒരുപാട്

നിരപരാധികള്‍ ഒരുപാട്

ജയിലില്‍ നിരപരാധികള്‍ ഒരുപാടുണ്ട് എന്നും ദിലീപ് പറയുന്നുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ജയിലില്‍ പോയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അന്ന് ഇതെല്ലാം പറഞ്ഞത്.

വീഡിയോ കാണാം

ഇതാണ് കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ കൗമുദി ടിവി സംപ്രേഷണം ചെയ്ത ദിലീപിന്റെ അഭിമുഖം.

English summary
Attack against actress: Dileep's old interview makes discussion on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X