കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവറുടെ അടിവസ്ത്രം വരെ കീറിയ സീരിയൽ നടിമാർക്ക് കൊല്ലുന്ന ട്രോളുകൾ! ആണുങ്ങൾക്കും ചോദിക്കാൻ ആളുണ്ട്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായ സ്ത്രീകള്‍ മര്‍ദ്ദച്ചത് സംബന്ധിച്ച വിവാദങ്ങള്‍ക്ക അവസാനമായിട്ടില്ല. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്കെതിരെ ഇപ്പോള്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്.

ഡ്രൈവറെ മര്‍ദ്ദിക്കുക മാത്രമല്ല, നടുറോഡില്‍ അടിവസ്ത്രം വരെ വലിച്ചുകീറുന്ന സംഭവവും ഉണ്ടായി എന്നാണ് പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് സ്ത്രീകളും സീരിയല്‍ നടിമാരാണെന്നും പറയപ്പെടുന്നു.

ഇതെല്ലാം കണ്ട് വെറുതേയിരിക്കാന്‍ സോഷ്യല്‍ മീഡിയയിലെ 'ആണ്‍ സ്‌നേഹികള്‍' തയ്യാറല്ല. സ്ത്രീകളെ ആക്രമിച്ചാല്‍ മാത്രമാണോ പ്രശ്‌നം എന്നാണ് ചോദ്യം. മാത്രമല്ല, ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതും ട്രോളുകളിലൂടെ ചോദ്യം ചെയ്യുകയാണ് ഇവിടെ...

പിന്നില്‍ സ്ത്രീകളാണോ

പിന്നില്‍ സ്ത്രീകളാണോ

കേരളത്തില്‍ വീണ്ടും പീഡനം എന്ന് കേട്ട് പലരും മുണ്ടും മുറിക്കി എഴുന്നേറ്റതാണ്. അപ്പോഴാണ് സ്ത്രീകള്‍ ചേര്‍ന്ന് പുരുഷനെയാണ് പീഡിപ്പിച്ചത് എന്ന് അറിഞ്ഞത്

ഇത്രയേ ചെയ്തുള്ളൂ

ഇത്രയേ ചെയ്തുള്ളൂ

ഷെയര്‍ ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടാന്‍ പറഞ്ഞു. അത് കേള്‍ക്കാതിരുന്നപ്പോള്‍ ഡ്രൈവറുടെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് അടിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി... അത്രയേ ചെയ്തുള്ളൂ!

ഒരു റിലാക്‌സേഷന്‍ ഉണ്ട്

ഒരു റിലാക്‌സേഷന്‍ ഉണ്ട്

മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്കെതിരേയും കേസ് എടുത്തല്ലോ... ഇപ്പോള്‍ ഒരു റിലാക്‌സേഷനൊക്കെ ഉണ്ടത്രെ. ശിക്ഷിച്ചത് ഇരയെ ആണല്ലോ, പീഡിപ്പിച്ചവരെ ശിക്ഷിച്ച് മടുത്തിരിക്കുകയാണല്ലോ!!!

അതെന്നാ പരിപാടിയാ ഉവ്വേ

അതെന്നാ പരിപാടിയാ ഉവ്വേ

മുണ്ട് ഉരിഞ്ഞവര്‍ക്കും ഷഡ്ഡി ഊരിയവര്‍ക്കും എതിരെ കേസ് ഇല്ല, മുണ്ച് ഉടുത്ത് വന്നവനെതിരെ കേസോ... അതെ്‌നാ പരിപാടിയാ?

ഇതൊക്കെയാണ് തെറ്റുകള്‍

ഇതൊക്കെയാണ് തെറ്റുകള്‍

ആക്രമിക്കപ്പെടുമ്പോള്‍ നിലവിളിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കിയത് തെറ്റല്ലേ... അടിവസ്ത്രം വലിച്ചുകീറിയപ്പോള്‍ പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചത് തെറ്റല്ലേ...

ശാന്തമായ ഒരു ദിവസം

ശാന്തമായ ഒരു ദിവസം

ആദ്യം ടാക്‌സി വിളിക്കുന്നു, സ്ത്രീകള്‍ കലിപ്പാകുന്നു, ആദ്യവനിത തല്ലുന്നു, രണ്ടാമത്തെ വനിത ഇടിക്കുന്നു... പിന്നെ ചറപറ അടിപിടി.

ഇനിയിപ്പോ അതും കേള്‍ക്കേണ്ടി വരുമോ

ഇനിയിപ്പോ അതും കേള്‍ക്കേണ്ടി വരുമോ

ഡ്രൈവറെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന സമയത്ത് അതുവഴി പോയവര്‍ക്കെതിരെ കൂടി കേസ് എടുത്താല്‍ എല്ലാം തൃപ്തിയാകും!

അപ്പോള്‍ കേസ് ആര്‍ക്കാ

അപ്പോള്‍ കേസ് ആര്‍ക്കാ

ഡ്രൈവറെ മര്‍ദ്ദിച്ചത് ആരാ.. സ്ത്രീകള്‍!, ഡ്രൈവറുട മാനം കളഞ്ഞത് ആരാ... സ്ത്രികള്‍! അപ്പോള്‍ കേസ് ആര്‍ക്കാണ്- അത് ഡ്രൈവര്‍ക്ക്!!!

ഇതെന്ത് ലോകം

ഇതെന്ത് ലോകം

ഡ്രൈവറെ അടിച്ച് തലപൊട്ടിച്ച സ്ത്രീകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം. അടികൊണ്ട ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്!!

ഓടി രക്ഷപ്പെടാമായിരുന്നല്ലോ

ഓടി രക്ഷപ്പെടാമായിരുന്നല്ലോ

അടി നിന്ന് കൊണ്ടതും തിരിച്ച് അടിക്കാതിരുന്നതും ആണോ ആവോ അയാള്‍ ചെയ്ത തെറ്റ്. അടി കിട്ടുമ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടാല്‍ മതിയായിരുന്നില്ലേ എന്നൊന്നും ചോദിച്ചുകൊണ്ട് വരരുത്.

പണികിട്ടിയത്

പണികിട്ടിയത്

മര്‍ദ്ദിച്ച സ്ത്രീകള്‍ക്ക് എന്ത് ശിക്ഷ... മര്‍ദ്ദനം ഏറ്റ ഡ്രൈവര്‍ക്കല്ലേ ഇപ്പോള്‍ ശിക്ഷമുഴുവന്‍. അത് പൊളിച്ചു...

ആരോട് പറയാന്‍

ആരോട് പറയാന്‍

ഈ സംഭവത്തെ കുറിച്ച് ഇങ്ങനെയല്ലാതെ എന്ത് പറയാന്‍ എന്നാണ് ചോദ്യം. പക്ഷേ, പരാതി കിട്ടിയാല്‍ കേസ് എടുക്കാതിരിക്കാന്‍ പോലീസിന് പറ്റില്ല എന്നതാണ് സത്യം.

ഇതിനൊക്കെ എന്ത് ശിക്ഷ കിട്ടുമോ ആവോ

ഇതിനൊക്കെ എന്ത് ശിക്ഷ കിട്ടുമോ ആവോ

തല്ലുകൊണ്ട ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കില്‍ അയലത്തെ വീട്ടിലെ ചേച്ചിയെ കൊഞ്ഞനം കുത്തിയതിന് എന്ത് ശിക്ഷ കിട്ടും!

എന്തൊരു കഷ്ടമാണ്

എന്തൊരു കഷ്ടമാണ്

നടു റോഡില്‍ വച്ച് പൊതിരെ തല്ലിയിട്ടും, അടിവസ്ത്രം വരെ കീറിയെറിഞ്ഞിട്ടും അവസാനം ജാമ്യമില്ലാ കുറ്റത്തിന് കേസ് എടുക്കുന്നത് എന്തൊരു കഷ്ടമാണ്!

അഭിമാന ബോധം

അഭിമാന ബോധം

അഭിമാനബോധം എന്നത് ആണിനും പെണ്ണിനും ഉണ്ട്. അത് സത്യം തന്നെയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍ പലര്‍ക്കും നിയമത്തോട് പുച്ഛം തോന്നുമത്രെ. സംഗതി കേസ് എടുത്തതുകൊണ്ട് ശിക്ഷയായിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

 പെണ്ണായി ജനിച്ചാല്‍

പെണ്ണായി ജനിച്ചാല്‍

ഇതൊക്കെ കാണുമ്പോഴാണ് ചിലര്‍ക്ക് അങ്ങനെയൊക്കെ തോന്നുന്നത്. പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന്!!!

നൈസായിട്ട്...

നൈസായിട്ട്...

പരാതി കൊടുത്തതില്‍ കേസ് എടുത്തിട്ടുണ്ട്. പിന്നെ നൈസായിട്ട് ഒരു കേസ് എടുത്തിട്ടും ഉണ്ട്. അതും ജാമ്യമില്ലാ വകുപ്പ് പ്രകാരം!

അങ്ങ് കൊല്ലാമായിരുന്നു

അങ്ങ് കൊല്ലാമായിരുന്നു

അടി കിട്ടി, മാനം പോയി... ഇപ്പോഴിതചാ ജാമ്യമിലലാ വകുപ്പ് പ്രകാരം കേസും. ഇതിലും ഭേദം അങ്ങ് കൊന്നുകളയുന്നതായിരുന്നുവെന്ന്...

പണി ഇങ്ങനെ ആയിപ്പോയി

പണി ഇങ്ങനെ ആയിപ്പോയി

കേസ് ഒന്നും വേണ്ട എന്ന് പറഞ്ഞതാ... അപ്പോഴാ അറിയുന്നത് കേസ് തനിക്കെതിരെ ആണെന്ന്

അതും കുറ്റകരം!!

അതും കുറ്റകരം!!

ഇപ്പോഴാണ് ആ സത്യം മനസ്സിലായതത്രെ... തല്ലുണ്ടാക്കുന്നത് പോലെ തന്നെ കുറ്റകരമാണ് തല്ലുകൊല്ലുന്നതും!

English summary
Attack Against Online Taxi Driver- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X