കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെടലിന്റെ വേദനയുമായി അയ്യപ്പ ജ്യോതിക്കാർ!! ട്രോളുകളുമായി സോഷ്യൽ മീഡിയ... പിന്നെ മനോരമയ്ക്കും

Google Oneindia Malayalam News

അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ജ്യോതി തെളിയിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജ്യോതി തെളിയിക്കുന്നതായിരുന്നു പരിപാടി. എന്‍എസ്എസിന്റേയും സംഘപരിവാര്‍ സംഘടനകളുടേയും പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

രാക്ഷസന്മാര്‍ ഒടുങ്ങണം; ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയില്‍ തന്നെ സംഭവിക്കേണ്ടതാണ്: സുരേഷ് ഗോപിരാക്ഷസന്മാര്‍ ഒടുങ്ങണം; ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയില്‍ തന്നെ സംഭവിക്കേണ്ടതാണ്: സുരേഷ് ഗോപി

എന്തായാലും അയ്യപ്പ ജ്യോതി നടന്നു. അതിന്റെ ഫലമായി ആചാരാനുഷ്ഠാനങ്ങള്‍ എല്ലാം സംരക്ഷിക്കപ്പെട്ടോ എന്നൊന്നും അറിയില്ല. പക്ഷേ, ട്രോളന്‍മാര്‍ക്ക് നല്ല ചാകരയായിട്ടുണ്ട്.

അയ്യപ്പ ജ്യോതിയില്‍ പലയിടത്തും വലിയ തിരക്കായിരുന്നു. പക്ഷേ, ചിലയിടങ്ങളിലാകട്ടെ തീരെ ആളും ഉണ്ടായിരുന്നില്ല. അതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ട്രോളന്‍മാര്‍ സജീവമായി.

അയ്യപ്പന്റെ പ്രതികാരം

അയ്യപ്പന്റെ പ്രതികാരം

അയ്യപ്പ ജ്യോതിയില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു എന്നാണ് പറയുന്നത്. പക്ഷേ, ഇതിപ്പോള്‍ എങ്ങനെ സംഭവിച്ചു. അയ്യപ്പ ശാപം വല്ലതും ആണോ?

കണക്കങ്ങ് ചേരുന്നില്ലല്ലോ

കണക്കങ്ങ് ചേരുന്നില്ലല്ലോ

അയ്യപ്പ കര്‍മ സമിതി പോലും പറയുന്നത് പത്ത് ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ്. പക്ഷേ, മലയാള മനോരമയ്ക്ക് മാത്രം 21 ലക്ഷം. ഒരുതരത്തിലും ഈ കണക്കങ്ങ് ചേരുന്നില്ലല്ലോ എന്നാണ്!

അതെപ്പോ...

അതെപ്പോ...

അയ്യ കര്‍മ സമിതി പോലും ഞെട്ടിയത്രേ.... അവരുടെ കണക്ക് പോലും തെറ്റിച്ചാണ് മനോരമ വാര്‍ത്ത കൊടുത്തത്. ഇനിയിപ്പോള്‍ പത്രം മാറിപ്പോയോ!

വന്‍ ജനപങ്കാളിത്തം!

വന്‍ ജനപങ്കാളിത്തം!

അയ്യപ്പ ജ്യോതിയുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ തന്നെ സംഗതി വന്‍ വിജയം ആണെന്ന് മനസ്സിലായി. പക്ഷേ, വന്‍ ജനപങ്കാളിത്തം ആയിരുന്നത്രെ!

ഒരുകാര്യം ഉറപ്പിച്ചു

ഒരുകാര്യം ഉറപ്പിച്ചു

ഈ ഫോട്ടോകള്‍ എല്ലാം കണ്ടാല്‍ തോന്നും കേരളം മുഴുവന്‍ സംഘബന്ധുക്കളാണെന്ന്! ഇതൊക്കെ കണ്ടാല്‍ അമിത് ഷാ ഉറപ്പിക്കില്ലേ.... അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ!

ഇതായിരുന്നു

ഇതായിരുന്നു

അയ്യപ്പ ജ്യോതിയുടെ കാര്യം ചുരുക്കത്തില്‍ ഇങ്ങനെ ആണെന്ന് പറയാം. ചിലയിടത്ത് വലിയ ആള്‍ക്കൂട്ടം, ചിലയിടത്തോ...

ആകാശത്തല്ലേ

ആകാശത്തല്ലേ

അയ്യപ്പ ജ്യോതി എന്ന് പറഞ്ഞാല്‍ ആകാശത്ത് തെളിയുന്ന എന്തോ ആണെന്നാണ് ചിലരുടെ വിചാരം. അവരോടൊക്കെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം!

മൈല്‍ക്കുറ്റി

മൈല്‍ക്കുറ്റി

കഴിഞ്ഞ ദിവസം മുതലേ ഫേസ്ബുക്ക് സ്ട്രീമില്‍ നിറയെ അയ്യപ്പ ജ്യോതിയുടെ ഫോട്ടോകളും വീഡിയോകളും ആയിരുന്നു. പക്ഷേ, അതിലധികവും ആളുകള്‍ മൈല്‍ കുറ്റിയുടെ അകലത്തില്‍ നില്‍ക്കുന്നതായിരുന്നുവെന്ന്!

ജ്യോതി കഴിഞ്ഞാലോ...

ജ്യോതി കഴിഞ്ഞാലോ...

എന്തായാലും അയ്യപ്പ ജ്യോതി തെളിയിക്കാന്‍ സ്ത്രീകള്‍ കൂട്ടം കൂട്ടമായി എത്തിയിരുന്നു. ജ്യോതി തെളിയിക്കുകയും ചെയ്തു. അതുകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ശബരിമലയിലും ജ്യോതി തെളിയിക്കാന്‍ പറ്റുമോ എന്നാണ് പലരുടേയും സംശയം. അതിനുള്ള ഉത്തരം ഇങ്ങനെ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഒറ്റയ്ക്ക് നിന്നപ്പോള്‍

ഒറ്റയ്ക്ക് നിന്നപ്പോള്‍

ചിലയിടങ്ങളിലൊക്കെ ജ്യോതി തെളിയിച്ച് കഴിഞ്ഞപ്പോള്‍ ആളുകള്‍ തമ്മിലുള്ള ദൂരം ഇത്തിരി കൂടുതല്‍ ആയിരുന്നത്രെ... ഒറ്റയ്ക്ക് നിന്നപ്പോള്‍ പേടി തോന്നിയില്ലേ എന്നൊന്നും ചോദിക്കരുത്!

 രണ്ട് കിലോമീറ്റര്‍ ദൂരെയാണ്

രണ്ട് കിലോമീറ്റര്‍ ദൂരെയാണ്

ഒരുമിച്ച് ജ്യോതി തെളിയിക്കാന്‍ പോയതായിരുന്നു. പക്ഷേ, ഒന്ന് ഫോണ്‍ കൊടുക്കാന്‍ പോലും പറ്റില്ല. അത്രയ്ക്ക് ദൂരെയല്ലേ നില്‍ക്കുന്നത്!

ഒരു കിലോമീറ്റര്‍....

ഒരു കിലോമീറ്റര്‍....

ഒരു കിലോമീറ്റര്‍ എന്ന് വച്ചാല്‍ എത്രയാണ്? 1000 മീറ്റര്‍ എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്നാല്‍ അത് രണ്ട് അയ്യപ്പ ജ്യോതികള്‍ക്കിടയിലെ ദൂരത്തിന്റെ പകുതി ആണത്രെ!

ഇത്തിരി കഷ്ടപ്പെടും

ഇത്തിരി കഷ്ടപ്പെടും

ജ്യോതി തെളിയിക്കാന്‍ അടുത്തു നില്‍ക്കുന്ന ആളെ കാണണം എങ്കില്‍ ഇതുപോലെ ദൂരദര്‍ശിനി വച്ച് നോക്കേണ്ട സ്ഥിതി ആയിരുന്നത്രെ ചില സ്ഥലങ്ങളില്‍!

ഗ്യാപ്പ് നികത്താന്‍

ഗ്യാപ്പ് നികത്താന്‍

എങ്ങനെ നിന്നിട്ടും ഗ്യാപ്പിന് മാത്രം ഒരു കുറവും ഇല്ല. അപ്പോള്‍ പിന്നെ നില്‍ക്കുന്നതിന് പകരം ഒന്ന് നീളത്തില്‍ കിടന്ന് നോക്കിയാലോ എന്ന് വരെ ചോദിച്ചവരുണ്ടത്രെ!

ചിലയിടത്ത്

ചിലയിടത്ത്

സത്യത്തില്‍ ഇതായിരുന്നു അയ്യപ്പ ജ്യോതിയുടെ നേര്‍ ചിത്രം. ചിലയിടത്ത് ആളുകളെ മുട്ടി നില്‍ക്കാന്‍ വയ്യാത്ത സ്ഥിതി. എന്നാല്‍ മറ്റ് ചിലയിടത്തോ....!

കൈകാണിച്ചതല്ലേ...

കൈകാണിച്ചതല്ലേ...

അയ്യപ്പ ജ്യോതിയ്ക്ക് വേണ്ടി നിന്നതാ... കൈയ്യില്‍ വിളക്കും നീട്ടിപ്പിടിച്ചായിരുന്നു നില്‍പ്പ്. വിജനതയിലെ ആ നില്‍പ് കണ്ടപ്പോള്‍ ബസ്സ് പോലും നിര്‍ത്തിക്കൊടുത്തത്രെ!

ഇതേയുള്ള വഴി

ഇതേയുള്ള വഴി

ചില സ്ഥലങ്ങളില്‍ അയ്യപ്പ ജ്യോതി തെളിയിക്കാന്‍ മറ്റ് മാര്‍ഗ്ഗം ഒന്നും ഉണ്ടായിരുന്നില്ലത്രെ. അതുകൊണ്ട് ഒരു ഓട്ടോ റിക്ഷ വിളിച്ച് അടുത്ത ആളുടെ അടുത്തെത്തി!

ബൈക്ക് വേണ്ടി വരും

ബൈക്ക് വേണ്ടി വരും

ഒരാളില്‍ നിന്ന് വിളക്ക് അടുത്ത ആളിലേക്ക് കൊളുത്തണമല്ലോ... ചില സ്ഥലങ്ങളില്‍ ബൈക്ക് ഒക്കെ കൊടുത്തുവിട്ടാണത്രെ വിളക്ക് തെളിയിച്ചത്!

ഇങ്ങനെ പറ്റിക്കരുത്...

ഇങ്ങനെ പറ്റിക്കരുത്...

അമ്മയുടെ കൂടെ നിര്‍ത്താം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നതാണ്. അമ്മ ഇത്രയും ദൂരെ ആയിപ്പോകും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലത്രെ!

ഒറ്റപ്പെടലിന്റെ വേദന

ഒറ്റപ്പെടലിന്റെ വേദന

അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍ പോയതാണ്. ഒറ്റപ്പെടലിന്റെ വേദന ഒരുപാട് അനുഭവിച്ച് പോയെന്ന്!

നാസ പുറത്ത് വിട്ടു

നാസ പുറത്ത് വിട്ടു

കഴിഞ്ഞ ദിവസം അയ്യപ്പ ജ്യോതി നടന്ന സമയത്തെ കേരളത്തിന്റെ ഉപഗ്രഹ ചിത്രം നാസ പുറത്ത് വിട്ടിട്ടുണ്ടത്രെ. അത് കണ്ടാല്‍ ഏതാണ്ട് ഇതുപോലെ ഇരിക്കും!

English summary
Ayyappa Jyothi trolls on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X