• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഈ സൗന്ദര്യധാമങ്ങള്‍ എന്തിന് രാഷ്ട്രീയത്തിലിറങ്ങി... എങ്ങനെ രാഷ്ട്രീയത്തിലിറങ്ങി?

  • By Desk

നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും എന്ന് പറഞ്ഞത് ലെനിന്‍ ആയിരുന്നു. ഇതൊരിക്കലും ഒരു വെറുംവാക്കല്ല. ഓരോ വ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്, അതിന്റെ ഭാഗമാകുന്നുണ്ട്.

എന്നാല്‍ രാഷ്ട്രീയനേതൃത്വത്തിന്റെ കാര്യത്തില്‍ മറ്റ് പല കാര്യങ്ങള്‍ക്കും കൂടി പ്രസക്തിയുണ്ട്. ഒന്നുകില്‍ നിങ്ങള്‍ അടിത്തട്ടില്‍ നിന്ന് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച് ഉയര്‍ന്ന് വരണം. അല്ലെങ്കില്‍ നൂലില്‍ കെട്ടിയിറക്കുന്നതുപോലെ താരമൂല്യം കൊണ്ട് സ്ഥാനങ്ങളില്‍ എത്തണം.

സിനിമയും ഗ്ലാമറും ആണ് ഒടുവില്‍ പറഞ്ഞതുപോലെ ആളുകളെ നേതൃത്വത്തിലേക്ക് എത്തിക്കുന്നത്. സിനിമ ലോകത്തെ സെലിബ്രിറ്റികളില്‍ എത്രയോ പേര്‍ രാഷ്ട്രീയ നേതൃത്വത്തിലെത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ മാത്രം ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ ഒന്നുമില്ല. ഇന്ത്യയില്‍ മാത്രമല്ല രാഷ്ട്രീയത്തില്‍ ഈ സെലിബ്രിറ്റി പ്രണയമുള്ളത്. രാഷ്ട്രീയത്തിലിറങ്ങിയ സുന്ദരികളെ കുറിച്ച്.....

രമ്യ

രമ്യ

കര്‍ണാടകക്കാരിയായണ് രമ്യ. കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ നായിക. എന്നാല്‍ ഈ താരത്തിളക്കത്തിനിടയിലാണ് അവര്‍ ആദ്യം യൂത്ത് കോണ്‍ഗ്രസ്സില്‍ അംഗമാകുന്നത്. 2013ലെ ഉപതിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് ജയിച്ച് എംപിയാവുകയും ചെയ്തു. പക്ഷേ 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

ജയലളിത

ജയലളിത

ഒരുകാലത്തെ സൂപ്പര്‍ നായികയായിരുന്നു ജയലളിത. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലിറങ്ങിയ മറ്റേത് താരത്തേക്കാള്‍ ഉന്നതങ്ങള്‍ കൈയ്യടക്കി. തമിഴകത്തിന്റെ മുഖ്യമന്ത്രിയായി.

ഖുശ്ബു

ഖുശ്ബു

തമിഴകത്തെ ഗ്ലാമര്‍ റാണിയായിരുന്നു ഖുശ്ബു. താരാരാധന മൂത്ത് ഖുശ്ബുവിന് ക്ഷേത്രം വരെ പണിതിട്ടുണ്ട് തമിഴ്‌നാട്ടില്‍. ആദ്യം ഡിഎംകെയില്‍ ആയിരുന്നു ഖുശ്ബു പ്രവര്‍ത്തിച്ചത്. പിന്നീട് ആ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ്സിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം.

ഹേമ മാലിനി

ഹേമ മാലിനി

നിത്യഹരിത നായിക എന്നോ സ്വപ്‌ന സുന്ദരി എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ബോളിവുഡ് താര റാണിയായിരുന്നു ഹേമ മാലിനി. 1999 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങയാണ് തുടക്കം. പിന്നീട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധുരയില്‍ നിന്ന് ലോക്‌സഭയിലേക്ക്.

ജയ ബച്ചന്‍

ജയ ബച്ചന്‍

അമിതാഭ് ബച്ചന്റെ ഭാര്യ എന്നതിനപ്പുറം ബോളിവുഡില്‍ സ്വന്തമായ ഒരു വ്യക്തിത്വമുള്ള താരമാണ് ജയബച്ചന്‍. സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് അവര്‍. രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ജയപ്രദ

ജയപ്രദ

സാധാരണ സിനിമാരാഷ്ട്രീയം പോലെയല്ല ജയപ്രദയുടെ കഥ. ആദ്യം എന്‍ടി രാമറാവുവിന്റെ ക്ഷണ പ്രകാരം തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നെ റാവുവിനെ തള്ളി ചന്ദ്രബാബു നായിഡുവിനൊപ്പമായി. നായിഡുവുമായി തെറ്റി പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ ലോക് മഞ്ച് എന്ന പാര്‍ട്ടിയുണ്ടാക്കി. അത് ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ രാഷ്ട്രീയ ലോക ദളില്‍ ചേര്‍ന്നു. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സില്‍ എത്തി നില്‍ക്കുകയാണ് ജയപ്രദ.

ഗുല്‍ പനാഗ്

ഗുല്‍ പനാഗ്

1999ലെ മിസ് ഇന്ത്യ ആയിരുന്നു ഗുല്‍ പനാഗ്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കക്ഷിയാണ്. എന്നാല്‍ 2014 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

1997 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സ്മൃതി ഇറാനി. മോഡല്‍, സീരിയല്‍ നടി എന്നിങ്ങനെ കടന്നുപോയ സ്മൃതി 2003 ല്‍ ബിജെപിയില്‍ എത്തി. ഇപ്പോള്‍ കേന്ദ്ര മന്ത്രി.

നഫീസ അലി

നഫീസ അലി

1976 ലെ മിസ് ഇന്ത്യ ആയിരുന്നു നഫീസ അലി. അടുത്ത വര്‍ഷം നടന്ന മിസ് ഇന്റര്‍നാഷണലിലെ രണ്ടാം സ്ഥാനക്കാരി. ആദ്യം കോണ്‍ഗ്രസ്സിന് വേണ്ടി ദക്ഷിണ കൊല്‍ക്കത്തിയില്‍ മത്സരിച്ചു. പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. ഒടുവില്‍ 2009 ല്‍ തിരിച്ച് കോണ്‍ഗ്രസ്സിലേക്ക്.

സാറാ പേലിന്‍

സാറാ പേലിന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബരാക്ക് ഒബാമയുടെ ശക്തരായ എതിരാളികളില്‍ ഒരാളായിരുന്നു സാറാ പേലിന്‍. 1984 ല്‍ മിസ് വാസില്ലയായി തിരഞ്ഞെടുക്കപ്പെട്ടു. മിസ് അലാക്‌സ മത്സരത്തില്‍ മൂന്നാം സ്ഥനക്കാരിയായി. ഏറ്റവും ചെറിയ പ്രായത്തില്‍ അലാസ്‌ക ഗവര്‍ണര്‍ ആയ സ്ത്രീ എന്ന ബഹുമതിയും സാറയ്ക്ക് തന്നെ.

എറിക ഹരോള്‍ഡ്

എറിക ഹരോള്‍ഡ്

2003 ലെ മിസ്സ് അമേരിക്ക സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയ ആളാണ് എറിക ഹരോള്‍ഡ്. റിപ്പബ്ലിക്കനാണ് കക്ഷി. ഇല്ലിനോയിസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാമ്പയിന്റെ യൂത്ത് ഡയറക്ടറായിരുന്നു എറിക്.

English summary
There are so many politicians who entered Politics through their Celebrity Status. Let's meet some beauty queen and film stars who joined politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more