കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനും ഫേസ്ബുക്കിനും ആയുസ്സില്ല!!!

  • By Sandra
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ വിവാദ സൈബര്‍ സുരക്ഷാ നിയമം നിലവില്‍ വരുന്നു. ചൈനീസ് പാര്‍ലമെന്റ് രണ്ടാമത് ബില്ല് പരിഗണിച്ചതോടെയാണ് വിവാദ സൈബര്‍ സുരക്ഷാ നിയമം നിലവില്‍ വരുമെന്ന് സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. ആഭ്യന്തര, വിദേശ ബിസിനസിന് തിരിച്ചടിയാവുന്നതാണ് ചൈന ഏര്‍പ്പെടുത്താനിരിക്കുന്ന സുരക്ഷാ നിയമം എന്നതാണ് മറ്റൊരു വസ്തുത.

ചൈനയുമായി സാമ്പത്തിക ബന്ധം പുലര്‍ത്തുന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെ പുതിയ സെന്‍സര്‍ഷിപ്പ് കാര്യമായി ബാധിക്കും. ചൈനയില്‍ പ്രവര്‍ത്തിക്കുന്നതോ ചൈനയുമായി ബന്ധപ്പെട്ട് കിടക്കുന്നതോ ആയ വിദേശ സ്ഥാപനങ്ങളെയും ഇത് മോശമായിത്തന്നെ ബാധിക്കും. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിക്ക് തടയിടുന്നതിനായി പ്രമുഖ വിദേശ സെര്‍ച്ച് എന്‍ജിന്‍ സേവനങ്ങളായ ഗൂഗിള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് എന്നിവ നിരോധിക്കാനോ ബ്ലോക്ക് ചെയ്യാനോ ഉള്ള നടപടികള്‍ പുതിയ സൈബര്‍ സുരക്ഷാ നിയമത്തോടെ ഉണ്ടാവുമെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

google

ഹാക്കര്‍മാരില്‍ നിന്ന് ഇന്‍ര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും സര്‍ക്കാര്‍ ഇന്‍ര്‍നെറ്റ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്
നിയമവിരുദ്ധമാക്കിക്കൊണ്ടും സര്‍ക്കാരിന് ആവശ്യമെന്ന് തോന്നുന്ന വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള അനുമതി എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് ബില്ല് പ്രസിദ്ധീകരിച്ചത്. ഇത് ഒരു വര്‍ഷം മുമ്പായിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കിടെ ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് പണം സമ്പാദിക്കുന്ന ആരോഗ്യപരിപാലനത്തിനുള്ള പരസ്യങ്ങള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പരസ്യങ്ങളെയും സെന്‍സര്‍ഷിപ്പ് ബാധിക്കും.

 ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം; പെണ്‍കുട്ടി പോലീസിന് കൊടുത്ത പണി ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം; പെണ്‍കുട്ടി പോലീസിന് കൊടുത്ത പണി

English summary
China moves to adopting cyber security law may imposed block on google and facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X