കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് നഗ്നരായി ഓഫീസില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍!!!

  • By Sandra
Google Oneindia Malayalam News

മിന്‍സ്‌ക്: പശ്ചിമ യൂറോപ്യന്‍ രാജ്യമായ ബലറൂസിലെ ആയിരക്കണക്കിന് പേര്‍ നഗ്നരായി ഓഫീസുകളിലെത്തിയതിനെന്തിനാണെന്ന ചോദ്യമാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ ചോദ്യം കൊണ്ടെത്തിക്കുന്നതാവട്ടെ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ പ്രസ്താവനയിലും. ജോലി ചെയ്യൂ വികസിക്കൂ എന്നര്‍ത്ഥംവരുന്ന പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇതിന് സമാനമായ 'നഗ്നരാകൂ' റഷ്യന്‍ പരിഭാഷയില്‍ ബെലറൂസ് ജനത ഉള്‍ക്കൊണ്ടത്.

കൂട്ടമാനഭംഗക്കേസിലെ ഇരക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ വിവാദത്തില്‍കൂട്ടമാനഭംഗക്കേസിലെ ഇരക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ വിവാദത്തില്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവിഷ്‌കരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് പീപ്പിള്‍സ് അസംബ്‌ളിയില്‍ സംസാരിച്ചപ്പോള്‍ പ്രസിഡന്റിന് സംഭവിച്ച നാക്കുപിഴയാണ് ജനങ്ങളെ ഇത്തരത്തിലൊരു അപൂര്‍വ്വ തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചത്. സര്‍ക്കാരിനനെ മാത്രം ആശ്രയിക്കാതെ തൊഴില്‍ നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്നും ജനങ്ങളോടാവശ്യപ്പെട്ട പ്രസിഡന്ററിന്റെ നാക്കുപിഴ ബെലറൂസില്‍ ഏറെ ചര്‍ച്ചായിക്കഴിഞ്ഞു. 'നഗ്നരായി വിയര്‍ക്കും വരെ ജോലി ചെയ്യൂ'എന്ന പ്രസിഡന്റിന്റെ പ്രസ്താവന തെറ്റിദ്ധരിച്ച ആയിരക്കണക്കിന് ആളുകളാണ് നഗ്നരായി ഓഫീസിലെത്തിയത്.

belarusian

പ്രസിഡന്റിന്റെ അതേ പടി സ്വീകരിച്ച് പിറ്റേ ദിവസം നഗ്നരായി ഓഫീസില്‍ എത്തിയവര്‍ തങ്ങള്‍ നഗ്നരായി ജോലി ചെയ്യുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല. ഞങ്ങള്‍ പ്രസിഡന്റിന്റെ മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിച്ചു എന്ന തലവാചകത്തോടെയാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ഓഫീസിലെ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് തങ്ങളുടെ നഗ്നത മറച്ച ശേഷമാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. #getkedandwork എന്ന ഹാഷ് ടാഗുകളും സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മിന്‍സ്‌കില്‍ നടന്ന ഒരു ഉച്ചകോടിയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.

English summary
The problem for Lukashenko was that Belarusians apparently have a tremendous sense of humour. They took his words quite literally and began posting pictures of themselves naked at work, mostly using office equipment to protect their dignity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X