കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറിച്ചു നോട്ടം തെറ്റല്ല,പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ആണുങ്ങളെയും തുറിച്ചു നോക്കണമന്ന് ഭാഗ്യലക്ഷ്മി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഏറെ വിവാദമായ സംഭവമാണ് ഗൃഹലക്ഷ്മി മാസികയിലെ കവർ ഫോട്ടോ. ' കേരളത്തോട് അമ്മമാർ തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം' എന്ന ക്യാപ്ക്ഷനോടെ മൂ‌ലയൂട്ടുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോയായിരുന്നു വിവാദങ്ങൾക്ക് ആധാരം.

നിരവധി പേർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മിൻ സിനിമ നടി ലിസി ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നപ്പോൾ. നടി ഷീലു എബ്രഹാം ഇതിനെ വിമർശസിച്ച് രംഗത്ത് വന്നിരുന്നു. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് ചിലർ പറയുമ്പൾ ഇത് ഗൃഹലക്ഷ്മിയുടെ വിലകുറഞ്ഞ മാർകക്കറ്റിങ് തന്ത്രമായിട്ടാണ് പലരും കാണുന്നത്. ഡബ്ബിങ് ആർടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മിയും ഇപ്പോൾ വിവാദത്തിൽ രംഗത്ത് വന്നു.

തുറിച്ചു നോട്ടം എന്ന വാക്ക് തന്നെ ശരിയല്ല

തുറിച്ചു നോട്ടം എന്ന വാക്ക് തന്നെ ശരിയല്ല

മുലയൂട്ടൽ വിവാദത്തിൽ തുറിച്ച് നോക്കൽ ഒകു തെറ്റല്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. തുറിച്ച് നോക്കുക എന്ന വാക്ക് തന്നെ തെറ്റാണ്. നോക്കുന്നവർ നോക്കിക്കോട്ടെ അതിന് എനിക്കെന്താ എന്ന നിലപാടാണ് സ്വീകരിക്കേണ്ടത് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

മോഡലിന് പിന്തുണ

മോഡലിന് പിന്തുണ

പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ എന്താണ് തെറ്റെന്നും അവർ ചോദിച്ചു. സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് നമ്മളാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇത്തരമൊരു ചർച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണയ്ക്കുകയും ചെയ്തു.

മാറ്റം വരേണ്ടത് പൊതു ബേധത്തിന്

മാറ്റം വരേണ്ടത് പൊതു ബേധത്തിന്

ഗൃഹലക്ഷ്മിയുടെ ‘കേരളത്തോട് തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മൂലയൂട്ടണം' എന്ന പേരില്‍ പുറത്തിറങ്ങിയ കവര്‍ചിത്രവിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുബോധത്തിലാണ് മാറ്റം വരേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നവർ

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നവർ

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ വരെ തോന്നിയിട്ടുണ്ട്. ഇത്തരക്കാരെയാണ് തുറിച്ചു നോക്കേണ്ടത്. നാണം കൊണ്ടെങ്കിലും അത് അവസാനിക്കട്ടെയെന്നും ഭാഗ്യലക്ഷ്മി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

കേസ് കോടതിയിൽ

കേസ് കോടതിയിൽ

ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിച്ചതിന് പിന്നാലെ കോടതിയിലും ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കൊല്ലം കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്.

പരാതിക്കാരൻ വിനോദ് മാത്യു

പരാതിക്കാരൻ വിനോദ് മാത്യു

അഭിഭാഷകനായ വിനോദ് മാത്യു വില്‍സനാണ് പരാതിക്കാരന്‍. കോടതി പരാതി ഫയലില്‍ സ്വീകരിച്ചു തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.

മലയാളി 'അമ്മ'

മലയാളി 'അമ്മ'

തിളക്കമുള്ള ബ്ലൗസ് ധരിച്ചുകൊണ്ടും സാരി ഉടുതുകൊണ്ടും സിന്ദൂരം തിരുനെറ്റിയിൽ ചാർത്തികൊണ്ടും സപ്രമഞ്ച കസേരയിൽ ഇരിക്കുന്ന കുലീനതയായ മലയാളി 'അമ്മ' എന്ന സങ്കൽപ്പം പൊതു ബോധത്തിലേക്ക് വീണ്ടും വീണ്ടും അടിച്ചേൽപ്പിക്കുകയാണെന്നും പലർക്കും ആരോപണമുണ്ട്. ഒരു കുഞ്ഞിന് മുലയൂട്ടുകയും ആ കുട്ടിയുടെ വിശപ്പിനു പൊതു ഇടത്തിലും പരിഹാരം കാണുക എന്ന ഒരു അമ്മയുടെ അവകാശത്തിനും അപ്പുറം വെളുത്തു അങ്കവടിവുള്ള ശരീരവും ഉടയാത്ത സൗന്ദര്യമുള്ള മാറിടവും ആ ചിത്രമായി എത്തപ്പെട്ടു എന്നതാണ് വിമർശനത്തിന് വഴിവെക്കുന്നത്.

English summary
Bhagyalakshmi about Grihalakshmi cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X