കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴപ്പം എന്റേതായിരുന്നു; എന്നെ പുറത്ത് വിട്ടേക്കു എന്ന് പറഞ്ഞു: ബിഗ് ബോസ് വിശേഷവുമായി ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

ജീവിതത്തില്‍ ഏറ്റവും സന്തോഷവതിയായിരിക്കുന്ന നിമിഷം ഡബ്ബിങ്ങിന് മൈക്കിന് മുന്നില്‍ ഇരിക്കുന്ന സമയമായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി. അതാണ് എന്റെ ഉപജീവന മാര്‍ഗ്ഗം, അല്ലെങ്കില്‍ അതാണ് എനിക്കൊരു സന്തോഷം തരുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ മുപ്പതാമത്തെ വയസ്സിലാണ്. അതുവരെ എനിക്ക് അതൊരു തൊഴില്‍ മാത്രമായിരുന്നു. ജീവിതത്തില്‍ പട്ടിണികിടന്നും ഒരുപാട് ദാരിദ്രം അനഭവിച്ചുമാണ് കടന്ന് വന്നത്. ദാരിദ്രത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കണ്ടിട്ടുള്ളതാണ്. അതുപോലെ അനാഥത്തിന്റേയും.

അത് രണ്ടിലൂടേയും കടന്ന് പോകുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏക് പരിഹാരം ജീവിക്കാന്‍ വരുമാനം ഉണ്ടാക്കുക എന്നുള്ളത്. നാളെയൊരിക്കല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നിനക്ക് നിന്നോടുള്ള ബഹുമാനം കളയാത്ത രീതിയിലായിരിക്കണം നിന്റെ ജീവിതം എന്നാ​ണ് വല്യമ്മ പറഞ്ഞ് തന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൗമുദി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും; വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി എംജി ശ്രീകുമാര്‍ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും; വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി എംജി ശ്രീകുമാര്‍

ഭാഗ്യലക്ഷമി

എന്തൊക്കെ വൃത്തിക്കേടാണ് കാണിച്ചതെന്ന് വയസ്സായി കഴിയുമ്പോള്‍ തോന്നരുത്. ഒരുപെണ്‍കുട്ടി തനിച്ചാണെന്ന് തോന്നുമ്പോള്‍ ചൂഷണം ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവും. അതുകൊണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോവണം. അക്കാര്യം മനസ്സിലുണ്ടായിരുന്നു. ഷൂട്ടിങ്ങിന് കുറേദിവസം പുറത്തേക്ക് ഒക്കെ പോവേണ്ടി വരും. ഡബ്ബിങ് റൂം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങും. അത് കുറച്ച് കൂടി സേഫാണ്. പിന്നെ തല്ലിക്കൊന്നാലും അഭിനയം വരില്ല. ഞാന്‍ പണ്ട് അഭിനയിച്ച ഒന്ന് രണ്ട് പടങ്ങളില്‍ ഒക്കെ കുറേ വഴക്ക് കേട്ടിട്ടുണ്ട്. എന്റെ കുറവുകള്‍ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത് ഞാനാണ്. ഡബ്ബിങ് മതിയെന്നും തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കല്യാണം കഴിഞ്ഞപ്പോള്‍

22-)ാം വയസ്സില്‍ കല്യാണം കഴിഞ്ഞപ്പോള്‍ ഇനി വരുമാനത്തിന്റെ ആവശ്യം ഒന്നുമില്ലെന്ന് കരുതി ഡബ്ബിങ് തുടരുന്നില്ലെന്ന് പ്രഖ്യാപിച്ച ആളാണ് ഞാന്‍. ആരുടേയും നിര്‍ബന്ധ പ്രകാരം ആയിരുന്നില്ല, ഞാന്‍ തീരുമാനിച്ചതായിരുന്നു. ലോകത്തിലേക്ക് ഏറ്റവും മികച്ച ഭാര്യയാകാനായിരുന്നു തീരുമാനം. കുട്ടിക്കാലത്ത് കിട്ടാത്ത കുറെ കാര്യങ്ങള്‍ വിവാഹം കഴിഞ്ഞപ്പോള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കുറേ കഴിഞ്ഞപ്പോഴാണ് അത് അര്‍ഹിക്കുന്ന ആള്‍ക്ക് മാത്രമേ കൊടുക്കാവു എന്ന് മനസ്സിലായത്. ഞാന്‍ ഭയങ്കര ഡിപ്രഷനിലേക്ക് ഒക്കെ പോയി. അവിടുന്നാണ് വീണ്ടും ഡബ്ബിങ് രംഗത്തേക്ക് വരുന്നത്. നീ നിന്റെ വരുമാനത്തില്‍ ജീവിക്കണം, മറ്റുള്ളവരുടെ മുന്നില്‍ ഒന്നിനും കൈ നീട്ടരുതെന്ന് ആദ്യമായി പഠിപ്പിച്ചത് സീമ ചേച്ചിയും ജയഭാരതി ചേച്ചിയുമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 ബിഗ് ബോസ് വിശേഷങ്ങളിലേക്കും

തുടര്‍ന്നാണ് ബിഗ് ബോസ് വിശേഷങ്ങളിലേക്കും ഭാഗ്യലക്ഷ്മി കടക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും ചെയ്യില്ല എന്ന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പിന്നീട് കാലം എന്നേക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് ഒരിക്കല്‍ കൂടി വിളിച്ചാല്‍ പോവുമോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അപ്പോള്‍ ചോദിക്കാം എന്തിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് പോയതെന്ന്. സത്യം പറഞ്ഞാല്‍ അപ്പോള്‍ ഭയങ്കര ബോറടിയായിരുന്നു. ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോഴായിരുന്നു നല്ല റമ്മ്യൂണറേഷനുമായി ബിഗ് ബോസ് വിളിക്കുന്നത്. ഒന്നാമത്തെ കാര്യം അത് തന്നെയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ബിഗ് ബോസ് കാണുന്ന ഒരാളെ ആയിരുന്നില്ല

സത്യം പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസ് കാണുന്ന ഒരാളെ ആയിരുന്നില്ല. അവിടെ ചെന്ന് കഴിഞ്ഞാല്‍ കുറേ സ്പോര്‍ട്സ് എന്നതായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ നമ്മള്‍ നമ്മുടെ പ്രായത്തെ മറികടന്ന് അതൊക്കെ ചെയ്യണം എന്നതായിരുന്ന ചിന്ത. പിന്നീട് അവിടെ പോയപ്പോഴാണ് അതല്ല കാര്യം എന്ന് മനസ്സിലായത്. ടാസ്ക് മാനേജ്മെന്റ് നമ്മുടെ ഒരു മാനസികപരമായ കാര്യത്തിനും ഗെയിം ടൈംപാസിന് വേണ്ടിയും മാത്രമാണ്. പരസ്പരം പാരവെക്കുക എന്നുള്ളത് മാത്രമാണ് അവിടുത്തെ പ്രധാന പരിപാടി.

ഏറ്റവും കൂടുതല്‍ പാരവെക്കുന്നവര്‍

ഏറ്റവും കൂടുതല്‍ പാരവെക്കുന്നവര്‍ മുന്നേറും. നമുക്ക് പിന്നില്‍ ഒരു പാര നില്‍ക്കുന്നുണ്ട് എന്ന കാര്യം നമ്മള്‍ അറിയുകയേ ഇല്ല. അക്കാര്യം സംഭവിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും ഇങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നോ എന്ന് നമ്മള്‍ തിരിച്ചറിയുന്നത്. അത് എനിക്ക് ഭയങ്കര ഷോക്കിങ് ആയിരുന്നു. അത് റിയലൈസ് ചെയ്തപ്പോള്‍ എനിക്ക് തോന്നി ഇനി ഞാന്‍ ഇവിടെ നില്‍ക്കുന്നത് ശരിയല്ലെന്ന്. ഒന്നുകില്‍ ഞാന്‍ അതുപോലെ മാറണം, അല്ലെങ്കില്‍ പിന്നെ ഞാന്‍ പുറത്ത് വരണം. അല്ലാതെ അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അത് സ്വാഭാവികമാണ്

നമ്മളെ ജയിയില്‍ ആക്കാനുള്ള എല്ലാ സംവിധാനവും അവര്‍ നടത്തിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. അവിടെയുള്ളവരില്‍ പ്രായത്തില്‍ സീനിയര്‍ ഞാനായിരുന്നു. ആ സീനിയോററ്റിയോടുള്ള ബഹുമാനം ആദ്യത്തെ കുറച്ച് ദിവസം മാത്രമേ ഉണ്ടാവുകയുള്ളു. അത് സ്വാഭാവികമാണ്. അതിന് ശേഷം മത്സരാര്‍ത്ഥികള്‍ മാത്രമാണ്. അതിന് ശേഷം പാരകള്‍ വരും. ആ ഗെയിം അങ്ങനെയാണ്. എനിക്കെതിരെ അതില്‍ ഒരാള്‍ നിരന്തരം അറ്റാക്ക് ചെയ്യുന്നുണ്ടായിരുന്നു. 'നിങ്ങള്‍ക്കെതിരെ ഞാന്‍ ഒരു ബോംബ് പൊട്ടിക്കും, പൊട്ടിക്കും' എന്നായിരുന്നു ആയാള്‍ വിളിച്ച് പറഞ്ഞിരുന്നത്.

സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍

നമ്മള്‍ എന്തെങ്കിലും കുഴപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ അയാള്‍ ഇതിന്റെ ഇടയിലൂടെ വിളിച്ച് പറയുമോയെന്ന് നമുക്ക് തോന്നും. നീ പോയി പൊട്ടിക്കഡാ.. എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും ഇത് എപ്പോഴും ആവുമ്പോള്‍ നമ്മള്‍ ഭയങ്കരമായി ബുദ്ധിമുട്ടും. അപ്പോള്‍ നമ്മള്‍ അവരോട് ഫൈറ്റ് ചെയ്യേണ്ട സാഹചര്യം വരും. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഇന്ന് എന്തായിരിക്കും വഴക്ക് എന്ന് ആലോചിച്ച് ടെന്‍ഷനായിരിക്കും. കണ്‍ഫഷന്‍ റൂമില്‍ ചെന്ന് നമുക്ക് സംസാരിക്കാന്‍ പറ്റുമെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്ക് ധൈര്യം ഉണ്ടോ?, നമ്മള്‍ ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നാണ് നോക്കുന്നത്. സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവിടേയും നടക്കുന്നത്.

മനോഹരമായ ടൈറ്റില്‍ സോങ്ങ്

മനോഹരമായ ടൈറ്റില്‍ സോങ്ങാണ് ബിഗ് ബോസിന്റേത്. 'ലോകത്തിന്‍ കഥയറിയാതെ നേരത്തിന്‍ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറുദിനം വാഴുന്നു. വാഴുന്നവരാരൊ വീഴുന്നവരാരോ ഏകാന്തത താണ്ടി ജയിപ്പവനരാരോ' എന്നാണ് ആ വരികള്‍. നമുക്ക് സമയം എന്താണെന്ന് അറിയില്ല. ദിവസവും അറിയില്ല. മോഹന്‍ലാല്‍ വരുമ്പോള്‍ മാത്രം ഇന്ന് ശനിയാഴ്ചയാണെന്ന് അറിയാം. അതുവെച്ചാണ് കണക്ക് കൂട്ടുന്നത്. നമ്മള്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എപ്പോഴാണെന്ന് പോലും അറിയില്ല. ഇതെല്ലാം കടന്ന് പോവുക എന്നുള്ളതാണ് ആ ഗെയിം.

ഗെയിമിന്റെ കുഴപ്പമല്ല, എന്റെ കുഴപ്പമാണെന്ന് എനിക്ക് സ്വയം തോന്നി. ഞാന്‍ അവിടെ ഫിറ്റ് ആയിരുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നെ ഒന്ന് പുറത്ത് വിട്ടേക്കു എന്നത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ അങ്ങനെ പറയാന്‍ പാടില്ല. പറഞ്ഞാല്‍ തന്നെ അവര്‍ വിടണമെന്നും ഇല്ല.

Recommended Video

cmsvideo
Bhagyalakshmi about manasa incident

English summary
Bhagyalakshmi said that game style in Bigg Boss malayalam season 3 was a big shock to me
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X