• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെയിം ആണ്.. നിന്നുപോവാനായി ആൾക്കാർ എന്തും ചെയ്യും: ഫേക്കായാൽ നിൽക്കാൻ പറ്റിയേക്കും, തുറന്നുപറഞ്ഞ് ഏഞ്ചൽ തോമസ്

Google Oneindia Malayalam News

ബിഗ് ബോസ് സീസൺ 3യിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർത്ഥിയാണ് മോഡൽ കൂടിയായ ഏഞ്ചൽ തോമസ്. ഷോയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുപോകുകയും ചെയ്തിരുന്നു. മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യം കൂടിയായ ഏഞ്ചൽ ബിഗ് ബോസിലെത്തി കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടാൻ ഏഞ്ചലിന് കഴിഞ്ഞിരുന്നു. ആദ്യ ദിവസം ലാലേട്ടനൊപ്പം ഫ്ലോറിലെത്തിയപ്പോൾ തന്നെ താൻ മണിക്കുട്ടന്റെ ആരാധികയാണെന്ന് ഏഞ്ചൽ തുറന്നു പറഞ്ഞിരുന്നു. ക്ലബ് എഫ്എമ്മിനോട് അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

കൊവിഡ് വ്യാപനം: ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഇന്ത്യയും, ചട്ടങ്ങൾ പ്രാബല്യത്തിലേക്ക്കൊവിഡ് വ്യാപനം: ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഇന്ത്യയും, ചട്ടങ്ങൾ പ്രാബല്യത്തിലേക്ക്

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ

ബിഗ് ബോസ് സ്ക്രിപ്റ്റഡാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അതിനെപ്പറ്റി എനിക്കൊന്നും അറിയില്ല എന്നാണ് ഏഞ്ചലിന്റെ മറുപടി. സ്ക്രിപ്റ്റഡാണോ എന്ന് ചോദിച്ചാൽ എനിക്കിത് വരെ സ്ക്രിപ്റ്റഡായിട്ട് തോന്നിയിട്ടില്ല. ഗെയിം അതിൽക്കൂടുതൽ ഒന്നും പറയാനില്ലെന്നും ഏഞ്ചൽ പറയുന്നു.

 സൌഹൃദം തന്നെ

സൌഹൃദം തന്നെ

അഡോണിയോടുള്ള ഏഞ്ചലിന്റെ സൗഹൃദം പല ഘടത്തിലും പ്രണയമാണെന്നും ലൌ സ്ട്രാറ്റജിയാണെന്നുമുള്ള പഴികൾക്കും ഇടയാക്കിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയമായിരുന്നോ എന്ന് പലപ്പോഴും സംശയം ഉന്നയിച്ചിരുന്നുവെങ്കിലും അല്ല മികച്ച സൌഹൃദമാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലെന്ന് പറഞ്ഞിരുന്നു. അഡോണി മികച്ച സുഹൃത്താണെന്നും നാട്ടിൻപുറത്തുകാരനായ നല്ലൊരു പയ്യനാണെന്നും ഏഞ്ചൽ പറയുന്നു.

 ഗെയിം ആണ് എന്തും ചെയ്യും

ഗെയിം ആണ് എന്തും ചെയ്യും


എല്ലാവർക്കും നിന്നുപോകണ്ടേ. ഇതൊരു ഗെയിം ആണ്. ഗെയിമിനകത്ത് നിന്നുപോകാൻ ആൾക്കാർ എന്തും ചെയ്യും എനിക്കത് അറിയില്ലെന്നാണ് ഏഞ്ചൽ പറയുന്നത്. കാണുന്ന ആൾക്കാർക്ക് ഒരു എന്റർടെയ്ൻമെന്റ് വേണമെന്നും അത്തരത്തിലുള്ളവരെയാണ് ഷോയിൽ നിലനിർത്തുകയെന്നുമാണ് താരം പറയുന്നത്. ഞാനവിടെ ചെന്നിട്ടാണ് ഓരോ പുതിയ വാക്കുകൾ കേൾക്കുന്നത്. അതെല്ലാം ഓരോരുത്തരുടെ സ്ട്രാറ്റജി ആയിരിക്കാമെന്നും ഏഞ്ചൽ പറയുന്നു. പക്കാ ഫേക്കായാൽ ഷോയ്ക്കുള്ളിൽ നിന്നുപോകാൻ പറ്റുമായിരിക്കുമെന്നും അങ്ങനെയുള്ള ഒരാളുണ്ട് പേര് പറയാൻ കഴിയില്ലെന്നും ഏഞ്ചൽ തുറന്നു പറയുന്നു.

 സ്ട്രാറ്റജി ഉണ്ടോ?

സ്ട്രാറ്റജി ഉണ്ടോ?

ബിഗ് ബോസിലെ ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാന്‍ പുറത്ത് വന്നത്. ലാലേട്ടനെ നേരില്‍ കണ്ടത് മുതല്‍ എല്ലാം പ്രിയപ്പെട്ടതായിരുന്നു. സ്വപ്ന സാക്ഷാത്കാരം പോലെയാണ് ലാലേട്ടനെ ആദ്യമായി കണ്ട ആ നിമിഷം. അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ നിന്നപ്പോള്‍ ഒന്നും സംസാരിക്കാനാകാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു പോയി. ഒരു രാജാവിന്റെ കൂടെ നില്‍ക്കുമ്പോള്‍ ഉള്ള ഫീല്‍ ആയിരുന്നു അതെന്നാണ് ഏഞ്ചല്‍ പറയുന്നത്.

 തിരിച്ചെത്തിയപ്പോൾ

തിരിച്ചെത്തിയപ്പോൾ

ബിഗ് ബോസ് മത്സരാർത്ഥിയായി തിരിച്ചെത്തിയ ശേഷമുള്ള മാറ്റത്തെക്കുറിച്ച് പറയുമ്പോൾ നേരത്തെയുള്ളതുപോലെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നാണ് ഏഞ്ചലിന്റെ പരാതി. നേരത്തെ തനിക്കുണ്ടായിരുന്ന സ്വതന്ത്ര്യം നഷ്ടമായെന്നാണും പറയുന്നു. ഇഷ്ടം പോലെ കറങ്ങി നടക്കാറുള്ള തനിക്ക് ബിഗ് ബോസിന് ശേഷം അതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലെന്നും പറയുന്നു. ആസ്വദിക്കാന്‍ പറ്റുന്നില്ല. ഇഷ്ടം പോലെ യാത്ര ചെയ്ത് ഒത്തിരി ആളുകളോട് സംസാരിച്ചിരുന്ന ആളായിരുന്നുവെന്നും ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ സെലിബ്രിറ്റി വാല്യൂ കൂടിയെന്നും കൂടുതൽ പേർ തിരിച്ചറിയുന്നുണ്ടെന്നും ഏഞ്ചൽ പറയുന്നു.

 ഏറ്റവുമധികം മിസ് ചെയ്യുന്നതാരെ?

ഏറ്റവുമധികം മിസ് ചെയ്യുന്നതാരെ?

ബിഗ് ബോസ് ഫാമിലിയെ മിസ് ചെയ്യുന്നുണ്ട്. ഏറ്റവുമധികം മിസ് ചെയ്യുന്നത് ഭാഗ്യലക്ഷ്മിയെയും ഫിറോസിനെയുമാണെന്നും ഏഞ്ചൽ പറയുന്നു. അഡോണിയെ മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് പിന്നെ അഡോണിയെ മിസ് ചെയ്യാതിരിക്കുമോ എന്നും ഏഞ്ചൽ ചോദിക്കുന്നു. അവൻ എന്റെ നല്ലൊരു ബെസ്റ്റ് ഫ്രണ്ടാണെന്നും മറുപടി നൽകുന്നുണ്ട്. മണിക്കുട്ടനെ ഇഷ്ടമാണ്. ഒരു ഫാൻ എന്നനിലയിലാണ് ഇഷ്ടം പറഞ്ഞതെങ്കിലും വേറെ രീതിയിലെടുത്തെന്നും ബോയ്സ് എന്ന സിനിമയിൽ അമ്മയോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും ഏഞ്ചൽ തുറന്നുപറയുന്നുണ്ട്. റിയൽ ലൈഫിലും ഇങ്ങനെ തന്നെയാണെന്ന് കരുതിയെന്നും താരം കൂട്ടിച്ചേർക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Big Boss fame Angel Thomas reveals about the show and contestants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X