• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സണ്ണി ലിയോണിനെ സദാചാരി സ്വാമി 'കടന്നുപിടിച്ചു'? സണ്ണി ചരക്കെന്ന് മനു... എന്താണ് ഇവിടെ നടക്കുന്നത്

  • By Desk

മുംബൈ: അശ്ലീല സിനിമാഭിനയം ഉപേക്ഷിച്ച് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍ അതിന് ശേഷവും സണ്ണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കുറവില്ല.

സണ്ണിലിയോണിനെ ഇഷ്ടപ്പെടാന്‍ 15 കാരണങ്ങള്‍... ഞെട്ടണ്ട, ഞെട്ടിത്തരിക്കണ്ട!!!

സണ്ണി ലിയോണ്‍ 'ഈ' അഭിനയവും നിര്‍ത്തുന്നു... ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചുവരും; അമ്മയെന്ന ലക്ഷ്യം

ഏറ്റവും ഒടുവില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സണ്ണി ലിയോണുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉണ്ടായത്. മത്സരാര്‍ത്ഥിയായല്ല, അതിഥിയായി എത്തിയപ്പോഴാണ് സംഭവം.

ബിഗ് ബോസ് 10 ലെ മത്സരാര്‍ത്ഥിയായ സ്വാമി ഓം സണ്ണി ലിയോണിനെ മോശം രീതിയില്‍ സ്പര്‍ശിച്ചതാണ് ഒന്നാമത്തെ സംഭവം. സണ്ണിയെ 'ചരക്ക്' എന്ന് വിശേഷിപ്പിച്ചത് രണ്ടാമത്തെ സംഭവം...

ബിഗ് ബോസ്

ബിഗ് ബോസ്

ഇന്ത്യയില്‍ ഏറ്റവും അധികം വിവാദങ്ങള്‍ ഉണ്ടാക്കിയ റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എന്നായിരിക്കും ഉത്തരം. ബിഗ് ബോസിന്റെ പത്താം എഡിഷനിലാണ് ഇപ്പോള്‍ പുതിയ വിവാദം.

സണ്ണി

സണ്ണി

ഒക്ടോബര്‍ 16 നാണ് ബിഗ് ബോസ് 10 സംപ്രേഷണം തുടങ്ങിയത്. പരിപാടിയില്‍ അതിഥിയായാണ് സണ്ണി ലിയോണ്‍ പങ്കെടുത്തത്. നവംബര്‍ 22 ന് സംപ്രേഷണം ചെയ്ത എപ്പിസോഡ് ആണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

സ്വാമി ഓംജി

സ്വാമി ഓംജി

സ്വാമി ഓംജി എന്നറിയപ്പെടുന്ന ഹിന്ദു ബാബ ആണ് സദാചാരി സായിബാബ സ്വാമി ഓംജി. ബിജെപിയുടെ അടുത്ത ആളാണ് എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ദില്ലി സ്വദേശിയാണ് കക്ഷി.

മോശം സ്പര്‍ശനം

മോശം സ്പര്‍ശനം

സ്വാമി ഓംജി സണ്ണി ലിയോണിനെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന ആരോപണം ഉന്നയിച്ചത് മറ്റൊരു മത്സരാര്‍ത്ഥിയായ വിജെ ബാനി ആയിരുന്നു. ഇവര്‍ ഇത് ചര്‍ച്ചയാക്കുക തന്നെ ചെയ്തു.

അതല്ലെന്ന്

അതല്ലെന്ന്

താന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല സണ്ണി ലിയോണിനെ സ്പര്‍ശിച്ചത് എന്നായിരുന്നു സ്വാമിയുടെ വാദം. എന്നാല്‍ ബാക്കിയുള്ളവര്‍ ഇത് ചര്‍ച്ചയാക്കി.

സണ്ണി പറയേണ്ടേ

സണ്ണി പറയേണ്ടേ

താന്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനോട് ആദ്യം പ്രതികരിക്കേണ്ടത് സണ്ണി ലിയോണ്‍ തന്നെ അല്ലേ എന്നായി സ്വാമിയുടെ വാദം. സ്ത്രീകള്‍ നാണം കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞോളണം എന്നില്ലെന്നാണ് ഇടനിലക്കാരനായി സംസാരിച്ച മനു പഞ്ചാബി സ്വാമിയോട് പറഞ്ഞത്.

ഇനി ശ്രദ്ധിച്ചോളാം

ഇനി ശ്രദ്ധിച്ചോളാം

ഒരു സാധാരണ ഹസ്ത ദാനത്തിന്റെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വാമി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നായിരുന്നു മനുവിന്റെ ഉപദേശം. എന്തായാലും ഇനിയുള്ള കാലം ശ്രദ്ധിച്ചോളാം എന്ന് സ്വാമി മറുപടിയും പറഞ്ഞു.

മനുവും

മനുവും

ഇക്കാര്യത്തില്‍ ഇടനിലക്കാരനായി നിന്ന് പ്രശ്‌നം അവസാനിപ്പിച്ച മനു പഞ്ചാബിയും വിവാദത്തില്‍ പെട്ടു. അതും സണ്ണി ലിയോണുമായി ബന്ധപ്പെട്ട് തന്നെ!!!

സണ്ണി ചരക്ക്

സണ്ണി ചരക്ക്

സണ്ണി ലിയോണ്‍ തന്റെ 'ചരക്കാണ്' എന്ന് മനു പറഞ്ഞതാണ് വിവാദത്തിലായത്. ഷോലേ ആക്ടിനിടയില്‍ ആയിരുന്നു ഇത്.

പരാതിയില്ലെങ്കില്‍

പരാതിയില്ലെങ്കില്‍

വിജെ ബാനി തന്നെ ആയിരുന്നു ഈ വിവാദവും കുത്തിപ്പൊക്കിയത്. സണ്ണി ലിയോണ്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തിടത്തോളം ആര്‍ക്കാണ് പരാതി എന്ന രീതിയില്‍ ആയിരുന്നു മനുവിന്റെ പ്രതികരണം.

English summary
Actress and former Bigg Boss contestant Sunny Leone's appearance on a recent episode of the reality TV show has made headlines for various reasons. Controversially, contestants Swami Om and Manu Punjabi have been accused of alleged 'inappropriate behaviour' with Sunny on the episode which aired on November 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more