• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെർഫോമൻസ് കിടുക്കി: നോബിയ്ക്കും അനൂപിനും സൂര്യയ്ക്കും കയ്യടി, സന്ധ്യയുടെ ആ പ്രതികരണം എന്തിനെന്ന് അശ്വതി

ബിഗ് ബോസിന്റെ മൂന്നാം സീസൺ അമ്പത്തി അഞ്ച് എ പ്പിസോഡുകളിലേക്കെത്തുമ്പോൾ ഓരോ ദിവസവും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് മത്സരാർത്ഥികൾ കാഴ്ചവെക്കുന്നത്. മത്സാർത്ഥികളുടെ ടാക്സിനെക്കറിച്ചുള്ള അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അശ്വതി. സന്ധ്യയുടെ പെർഫോമൻസിനെക്കുറിച്ചാണ് ആദ്യം വിലയിരുത്തുന്നത്. സന്ധ്യ അവതരിപ്പിച്ച മോണോ ആക്ട്, ഡാൻസ് എന്നിവയെ നടി വിലയിരുത്തുന്നുണ്ട്. ഭാവങ്ങൾ ഗംഭീരം, ഡാൻസ് പിന്നെ നമ്മൾ തുടക്കം മുതൽ കാണുന്നതാണല്ലോ. പൊളി ഫിറോസിന്റെ ചോദ്യത്തിന് തെറ്റ് പറയാൻ പറ്റില്ല. ഒരു കാണിക്ക് തോന്നുന്നത് ചോദിക്കാമല്ലോ അല്ലേ എന്നും അശ്വതി ചോദിക്കുന്നു.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ളാദത്തിൽമഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ളാദത്തിൽ

 നോബി കലക്കി

നോബി കലക്കി


സജ്‌ന- സന്ധ്യ തർക്കത്തെക്കുറിച്ച് പരാമർശിക്കാനും അശ്വതി മറന്നിട്ടില്ല. എന്തിനു സന്ധ്യ ഇന്ന് അതെടുത്തു പറയാൻ പോയതെന്ന് മനസിലായില്ല. എനിക്ക് തോന്നിയത് സന്ധ്യയുടെ പെർഫോമൻസ് ചോദ്യം ചെയ്തതിന്റെ ഒരു ദേഷ്യം തീർത്തത് ആയിട്ടാണോ എന്നാണ്. നോബിചേട്ടന്റെ പെർഫോമൻസ് പൊളിച്ചടുക്കി കടുക് വറുക്കും എന്നുറപ്പായിരുന്നു. അത് തന്നെ സംഭവിച്ചു. ഓരോരുത്തരേയും ഒബ്സെർവ് ചെയ്തു അവതരിപ്പിച്ചതിനു ഒരു വല്യ കയ്യടി നൽകണമെന്നും നടി പറയുന്നു.

അനാവശ്യ സംസാരം

അനാവശ്യ സംസാരം

സൂര്യയുടെ പെർഫോമൻസ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു എനിക്ക് ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടമായതെന്നും അശ്വതി പറയുന്നു. സൂര്യയുടേത് നല്ല ക്യൂട്ട് എക്സ്പ്രഷൻസ് ആയിരുന്നു. വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി. പൊളി ഫിറോസ് തർക്കിച്ചതു വളരെ ശെരിയായിരുന്നു. പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു സത്യമായിട്ടും കേൾക്കുമ്പോൾ പ്രയാസം ആയിരുന്നു "ബാക്കി ഉള്ളോർക്കു കൊടുത്തു പോയി അതുകൊണ്ട് ഇല്ലാ കേട്ടോ" എന്നു, എന്തൊരു മോശമാണ് കോയിൻസ് കൊടുക്കുന്നില്ലെങ്കിൽ കൊടുക്കണ്ട. കിടിലു പറഞ്ഞു അനാവശ്യ ടോക്ക് ആണെന്ന്. അല്ലാ.. അത് ആവശ്യം തന്നെ ആയിരുന്നു.

 പെർഫോമൻസ് കിടിലം

പെർഫോമൻസ് കിടിലം

അനൂപിന്റെയും സായിയുടെയും പെർഫോമൻസ് ബിബി പ്ലസ്സിൽ ആയിരുന്നു. അനൂപ് ഒരു അൽഷിമേഴ്‌സ് രോഗി എങ്ങനെ ആയിരിക്കും എന്നു തന്റെ രീതിയിൽ അഭിനയിച്ചു കാണിക്കുകയായിരുന്നു. നന്നായി പെർഫോം ചെയ്തുുവെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഒരൽപ്പം കൂടെ നന്നാക്കാമായിരുന്നു എന്നും തുറന്നുപറയുന്നുണ്ട്. എന്നാൽ തെറ്റു അങ്ങനെ പറയാനുമില്ലാതെ ചെയ്തുവെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു. ഡിമ്പൽ "അസുഖം" എന്ന വാക്ക് യൂസ് ചെയ്യരുത് എന്നു പറഞ്ഞു എന്താണ് അതിലെ പ്രശ്നം എന്നു എനിക്ക് മനസിലായില്ല. നോബി ചേട്ടൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. നമ്മൾ സാധാരണ സംസാരിക്കുന്നതു പോലെ അല്ലെ പറഞ്ഞിട്ടുള്ളൂ എന്നും അശ്വതി ചോദിക്കുന്നു.

 പെർഫോമൻസ് മോശം

പെർഫോമൻസ് മോശം

അടുത്തത് സായി ആയിരുന്നു. ഞാൻ എന്താ പറയുക? എനിക്കിഷ്ട്ടമായില്ല. ആദ്യം മരിച്ചു എന്നുമനസിലാക്കി ആത്മാവ് എണീറ്റു നിന്നു പറഞ്ഞ ഡയലോഗ് "ഞാൻ മരിച്ച്"സത്യം പറഞ്ഞാൽ കോമഡിയിൽ അവതരിപ്പിക്കുക ആണെന്ന് തെറ്റുധരിച്ചു ചിരിച്ചുപോയി. പക്ഷെ കോമഡി അല്ലായിരുന്നു. നല്ലൊരു തീം ആയിരുന്നു തിരഞ്ഞെടുത്തത്. അതിനനുസരിച്ചു ഉള്ള പെർഫോമൻസ് അല്ലെ അല്ലായിരുന്നു. കൂടുതൽ പറയുന്നില്ല ശോകം ആയിരുന്നു. വേറാരും ഒള്ളത് തുറന്നു പറയില്ല എന്നു നമുക്കറിയാം.

അഭിപ്രായമില്ലേ?

അഭിപ്രായമില്ലേ?


പൊളി ഫിറോസ് എങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പറഞ്ഞില്ല ‍ റംസാന്റെ കോയിൻ തീർന്ന റീസൺ എന്താണെന്നു എനിക്ക് മനസിലായില്ല. കോയിൻ കൊടുത്തില്ല. ഋതു ജയിലിൽ പോകുമെന്ന് കിടിലു അങ്ങ് തീരുമാനിച്ചു. മോശം പെർഫോമൻസിനു ആണ് പോകേണ്ടത് എങ്കിൽ രമ്യ, സായി, ഋതു ഇവർ മൂന്നുപേരെയും ആയിരിക്കും ഞാൻ പറയുക.
മുഖത്തു നോക്കി പൊളി ഫിറോസിന്റെയും സജ്‌നയുടെയും പെർഫോമൻസ് സമയത്തു പറയാതെ ഒളിച്ചിരുന്ന് മൂന്നുപേരും കൂടെ (കിടിലു, സന്ധ്യ, റംസാൻ)പറയുന്നു എന്ത് പരിപാടി ആണത്. "നമ്മൾ അയാൾ പറയുന്നത് പോലെ പറയില്ല" ത്രെ റംസാൻ പറഞ്ഞത്. ടാസ്കുകളിൽ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ സന്ധ്യക്കും ഇഷ്ട്ടമായില്ല പോലും എന്നിട്ടു അവരുടെ മുന്നിൽ പറഞ്ഞതോ? കഷ്ട്ടം!! ലാലേട്ടൻ ബറോസിന്റെ തിരക്കിൽ ആയതിനാൽ ആയിരിക്കും വീക്കെൻഡ് എപ്പിസോഡ് ഉണ്ടാകില്ല പകരം വിഷു സ്പെഷ്യൽ ആയിരിക്കും ഉണ്ടാവുക. ഡാൻസും പാട്ടുമൊക്കെ തന്നെ ആയിരിക്കും അല്ലേ.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg boss malayalam season 3: Aswathy says Noby Marcose, Soorya Menon, and Anoop Krishna performed well in their tasks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X