• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ്സ്: ആഞ്ഞടിച്ച് രഘുവിന്റെ ഭാര്യ... ജനനം ഒറ്റ സ്രോതസ്സിലായതുകൊണ്ടാണ് രഘുവിന് നിലപാടെന്ന്

 • By Desk

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പരിപാടിയില്‍ ഏറ്റവും അധികം ജനപിന്തുണ ഉണ്ടായിരുന്ന രജത് കുമാറിനെ നിയമലംഘനത്തിന്റെ പേരില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് താത്കാലികമായി പുറത്താക്കുകയും ചെയ്തു.

ആദ്യം രജത് കുമാറിന്റെ എതിര്‍ ചേരിയില്‍ ആയിരുന്ന ആര്‍ജെ രഘു, കണ്ണുദീനത്തിന്റെ പേരില്‍ പുറത്ത് പോയി തിരികെയെത്തിയപ്പോള്‍ ആളാകെ മാറിയിരുന്നു. പിന്നീട് രജിത് കുമാറിനൊപ്പം കൂടിയെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ രജിത് കുമാര്‍ പുറത്തായതോടെ രഘു വീണ്ടും തനിനിറം കാണിച്ചുവെന്ന് രജിത് കുമാര്‍ ആരാധകര്‍ക്ക് ആക്ഷേപമുണ്ട്.

ഒടുവില്‍ രജിത്ത് കുമാര്‍ ബിഗ് ബോസിൽ നിന്ന് പുറത്ത്; എല്ലാം താത്കാലികം... പക്ഷേ, രജിത് ആർമി ഒതുങ്ങി!

ഇതേ തുടര്‍ന്ന് രഘുവിനെതിരെ രജിത് ആരാധകര്‍ വലിയതോതില്‍ രംഗത്ത് വന്നിരുന്നു. അസഭ്യവര്‍ഷത്തിന്റെ കാര്യത്തിലാണെങ്കില്‍ രജിത് ആര്‍മിയെ കവച്ചുവയ്ക്കാന്‍ ആരും തന്നെയില്ലെന്ന് പറയേണ്ടി വരും. ഈ സാഹചര്യത്തില്‍ ആണ് ആര്‍ജെ രഘുവിന്റെ ഭാര്യ പരസ്യ പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. ആ പ്രതികരണം ഇങ്ങനെ...

ചീത്തവിളി രൂക്ഷം

ചീത്തവിളി രൂക്ഷം

രഘുവിനേയും രഘുവിനെ പിന്തുണയ്ക്കുന്നവരേയും ചീത്ത വിളിച്ചുകൊണ്ടാണ് രജിത് കുമാർ ഫാൻസിന്റെ രംഗപ്രവേശനം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എന്നുവേണ്ട, സകലമാന സാമൂഹ്യ മാധ്യമങ്ങളിലും ഇത് തുടരുകയാണ്. അത്തരം ചില പ്രതികരണങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വീഡിയോയും ഒക്കെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആർജെ രഘുവിന്റെ ഭാര്യ സംഗീത ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്.

 ജനനം ഒറ്റ സ്രോതസ്സിൽ നിന്നായതുകൊണ്ട്

ജനനം ഒറ്റ സ്രോതസ്സിൽ നിന്നായതുകൊണ്ട്

കോമൺ സെൻസുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ എനിക്കോ ഇല്ല. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ

അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത്. വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ല.

മറുപടി പറയാൻ

മറുപടി പറയാൻ

പിന്നെ തെറി വിളികൾ... അതിനു തെറിയുടെ മറുപടി പറയാൻ

എന്റെ പാരമ്പര്യം എന്നെ അനുവദിക്കുന്നില്ല .ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ,

"എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്"

- കുടുംബപരമായി വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ ഇവിടാരും വിപ്ലവ ഗാനമോ, ശാന്തിഗീതമോ പാടാറില്ല.

നിയമനടപടികളിലേക്ക് പോകാം

നിയമനടപടികളിലേക്ക് പോകാം

രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ

ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത്ത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാം.

രഘു ഇവിടംവരെ എത്തിയത്

രഘു ഇവിടംവരെ എത്തിയത്

യാതൊരു സീരിയൽ-സിനിമ ബന്ധവുമില്ലാതെ

ഒറ്റയാനായി വീട്ടിൽ എത്തിയ രഘു ഇന്നിവിടേം

വരെ എത്തിയത് കോമൺ സെൻസുള്ള മലയാളികൾ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണ് . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ല.

അതേ നാണയത്തിൽ പ്രതീക്ഷിക്കണ്ട

അതേ നാണയത്തിൽ പ്രതീക്ഷിക്കണ്ട

ദോഷൈക ദൃക്കുകൾ പടച്ചു വിടുന്ന തെറിവിളികൾ മുഴുവൻ വായിച്ചും, കെട്ടും ഒരു കുടുംബവും രഘുവിന്റെ ഭാര്യയായ ഞാനും ഇവിടെയൊക്കെ തന്നെയുണ്ട്. ഞങ്ങൾ ഇതൊരു ഗെയിം ആയി കണ്ടാസ്വദിക്കുകയാണ് . ഭീഷണിക്കും, തെറിവിളിക്കുമുള്ള മറുപടിഅതെ നാണയത്തിൽ പ്രതീക്ഷിക്കണ്ട. എനിക്ക് നേരെയുള്ള സൈബർ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോർവേഡ് ചെയുന്നുണ്ട് അതോണ്ട് വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു.

cmsvideo
  Dr Rajit Kumar Likely To Get arrested | Oneindia Malayalam
  എല്ലാവരേയും ജഡ്ജ് ചെയ്യുന്നില്ല

  എല്ലാവരേയും ജഡ്ജ് ചെയ്യുന്നില്ല

  -ഒരു തെറിവിളി പോലും മിസ് ആക്കാതെ ജോലി തിരക്കിനിടയിലും രഘുവിന്റെ ഭാര്യ അതായത് ഞാൻ എല്ലാം കണ്ടും, കെട്ടും ഇരിക്കുന്നുണ്ട്. മറുനാട്ടിൽ ജോലി ചെയുന്ന ഞാൻ ഇതിൽ നിന്നും മുഴുവൻ മലയാളികളെയും ജഡ്ജ് ചെയ്യുന്നില്ല. ഇത് വളരെ ചെറിയ ശതമാനം ആണെന്നും, കേരളത്തിൽ കൂടുതൽ പേരും കോമൺ സെൻസ് ഉള്ളവർ ആണെന്നും എനിക്കറിയാം

  ആവശ്യം വന്നാൽ

  പിന്നെ "ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ രഘുവിന്റെ കുടുംബത്തിലും , സുഹൃദ് വലയത്തിലും ഉണ്ട്". അവരൊക്കെ ഇപ്പൊ തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്

  കൊറോണ വൈറസിനെതിരെ..

  English summary
  Bigg Boss Malayalam Season 2: RJ Raghu's wife's reaction on Facebook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more