• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുളകുയുദ്ധവുമായി 'രെയിത് സെർ ആർമി'... ലാലേട്ടന് വരെ പണികൊടുക്കും! ചിരിച്ച് വയറുളുക്കും ട്രോളുകൾ!!!

  • By Desk

രജിത് കുമാര്‍ ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. രജിത് ആര്‍മിയ്ക്ക് സഹിക്കാന്‍ ആകുന്ന കാര്യമൊന്നും അല്ല ഇത്. മറ്റേത് മത്സരാര്‍ത്ഥിയേക്കാളും സോഷ്യല്‍ മീഡിയയില്‍ പിന്തുണയുണ്ടായിരുന്നത് രജിത് കുമാറിന് ആയിരുന്നല്ലോ.

രജിത് കുമാറിനെ പുറത്താക്കിയത് എന്തിന്? ശരിയായ ഉത്തരം കണ്ടെത്തി ഒരു കൂട്ടർ... കേട്ടാൽ ആരും ഞെട്ടില്ല!

രജിത് പുറത്തായതോടെ പിടിവിട്ട് നില്‍ക്കുകയാണ് രജിത് കുമാര്‍ ആര്‍മിയുടെ യോദ്ധാക്കളെല്ലാം. രേഷ്മ കൂടി പുറത്തേക്ക് എന്ന വാര്‍ത്ത മാത്രമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. ആ പ്രതീക്ഷ കൂടി ഇല്ലാതായാല്‍ ഇവര്‍ എന്ത് ചെയ്യും എന്നത് വലിയ ചോദ്യം. ഒടുവില്‍ രാജാവില്ലാത്ത സൈന്യമായി മാറുമോ എന്നും കണ്ടറിയണം.

ബിഗ് ബോസ്സ്: ആഞ്ഞടിച്ച് രഘുവിന്റെ ഭാര്യ... ജനനം ഒറ്റ സ്രോതസ്സിലായതുകൊണ്ടാണ് രഘുവിന് നിലപാടെന്ന്

രജിത് ആര്‍മിയുടെ ഈ ദുരവസ്ഥയിലും അവരെ വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ തയ്യാറല്ല. ഇത്രയും വേദനയില്‍ നില്‍ക്കുന്നവരെ പരിഹസിക്കുന്നത് കഷ്ടമാണെന്ന് ഈ ട്രോളന്‍മാരോടൊന്ന് പറയാന്‍ ആരുമില്ലേ ഇവിടെ എന്ന് വരെ ചോദിക്കാന്‍ തോന്നും. എന്നാലും പിന്നേയും പിന്നേയും ട്രോളുകള്‍ ഉണ്ടാക്കാനുള്ള വകകള്‍ ഇവര്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നും ഉണ്ട്.... കാണാം...

അരുതരുതായിരുന്നു

അരുതരുതായിരുന്നു

ഇത്രയും നാള്‍ രജിത് കുമാര്‍ പുറത്തായിരുന്നല്ലോ. പുറംലോകത്താണെങ്കില്‍ കൊറോണ വൈറസിന്റെ അഴിഞ്ഞാട്ടമാണ്. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് യാത്രപറയാന്‍ നേരം രജിത് കുമാര്‍ ലാലേട്ടന് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു. അതൊന്നും ആലോചിക്കാതെ പിന്നീട് ലാലേട്ടന്‍ ഒന്ന് മൂക്കത്ത് തൊട്ടുപോയത്രെ!

അത് വേണ്ട.... അത് വേണ്ട

അത് വേണ്ട.... അത് വേണ്ട

രജിത് കുമാറിനേക്കാളും ആവേശമാണല്ലോ രജിത് ആര്‍മിയ്ക്ക്. അവരിപ്പോള്‍ തന്നെ രേഷ്മയുടെ അക്കൗണ്ട് ബ്ലോക്ക് ആക്കിച്ചത്രെ. ബിഗ് ബോസ് കാണുന്നതും നിര്‍ത്തി. അടുത്തതായി ഏഷ്യാനെറ്റ് തന്നെ പൂട്ടിച്ചാലോ എന്നാണത്രെ ആലോചന. എന്തായാലും അതിന് രജിത് സമ്മതം മൂളാന്‍ സാധ്യതയില്ല!

ലാലേട്ടനിട്ടാണല്ലോ

ലാലേട്ടനിട്ടാണല്ലോ

രജിത് കുമാര്‍ പുറത്തായതിന് ഇപ്പോള്‍ പണി മുഴുവന്‍ ലാലേട്ടനിട്ടാണല്ലോ. അത് കണ്ട് ആസ്വദിച്ച് ചിരിക്കാന്‍ ആ സുരേഷ് മാമാങ്കവും. അല്ലേലും ലാലേട്ടന്‍ എന്ത് ചെയ്തിട്ടാ...!

കരഞ്ഞുപോകും

കരഞ്ഞുപോകും

അതിപ്പോള്‍ എന്ത് വാദി ആണെങ്കിലും ഇത്രയും വലിയ ഷോയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ കരഞ്ഞുപോകും. ഭൗതികവാദിയല്ലെങ്കില്‍ എന്താ... ആത്മീയ വാദി ആണെങ്കില്‍ എന്താ.... കരച്ചില്‍ വന്നാല്‍ ഏത് രജിത് കുമാര്‍ ആണെങ്കിലും കരയും!

ലൈവ് തുടങ്ങിയോ ആവോ...

ലൈവ് തുടങ്ങിയോ ആവോ...

രജിത് കുമാറിന് വേണ്ടി ആവേശ വെല്ലുവിളികള്‍ നടത്തിയ പലരും ഉണ്ട്. ഇതിപ്പോള്‍ വല്ലാത്ത വെല്ലുവിളി ആയിപ്പോയി. രജിത് പുറത്തായ സ്ഥിതിയ്ക്ക് ലൈവില്‍ എത്തി മീശ വടിക്കാന്‍ തുടങ്ങിക്കാണുമായിരിക്കും അല്ലേ!

പണി വരുന്നുണ്ട്

പണി വരുന്നുണ്ട്

ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. ബിഗ് ബോസിന്റെ സ്‌പോണ്‍സര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ഏഷ്യന്‍ പെയിന്റ്‌സ്, പോപീസ്, ഓപ്പോ, തുടങ്ങിയവയ്‌ക്കെതിരേയും തിരഞ്ഞിട്ടുണ്ടത്രെ ആര്‍മിക്കാര്‍. ചില്ലറ കളിയല്ല, സൈന്യത്തോട് കളിക്കുമ്പോള്‍ എല്ലാവരും ഇത്തിരി സൂക്ഷിക്കുന്നത് നല്ലതാ!

അസൂയ ആണത്രെ അസൂയ

അസൂയ ആണത്രെ അസൂയ

എന്തുകൊണ്ടാണ് രജിത് കുമാര്‍ പുറത്ത് പോയത് എന്നറിയാമോ... ഇത്രയും പഠിപ്പും വിവരവും പിഎച്ച്ഡിയും ഉള്ള രജിത്തിനോട് മോഹന്‍ലാലിന് അസൂയ ആണത്രെ! എന്തൊക്കെ പഠിപ്പുണ്ടെന്ന് പറഞ്ഞിട്ടെന്താ... വകതിരിവ് എന്ന് പറയുന്ന സാധനം കൂടി വേണ്ടേ!

വെറും പച്ചമുളകിന്റെ പേരില്‍

വെറും പച്ചമുളകിന്റെ പേരില്‍

രജിത് കുമാറിന്റെ വിരല്‍ ഒടിഞ്ഞപ്പോള്‍ ആരേയും പുറത്താക്കിയില്ല. അദ്ദേഹത്തിന്റെ വയറില്‍ ചവിട്ടിയപ്പോള്‍ ആരേയും പുറത്താക്കിയില്ല. കഴുത്തിന് പിടിച്ചപ്പോള്‍ പോലും ഒന്നും ചെയ്തില്ല. എന്നിട്ടും കുറച്ച് മുളക് തേച്ചതിന്റെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിക്കളഞ്ഞല്ലോ!!!

ട്വിസ്റ്റ് വരാനിരിക്കുന്നേ ഉള്ളൂ

ട്വിസ്റ്റ് വരാനിരിക്കുന്നേ ഉള്ളൂ

ബിഗ് ബോസിലെ അടുത്ത ട്വിസ്റ്റ് വരാനിരിക്കുന്നേ ഉള്ളുവത്രെ. ആ ട്വിസ്റ്റ് പറഞ്ഞാല്‍ പിന്നെ ആളുകള്‍ കാണുമോ എന്നൊന്നും ചോദിക്കരുത്. എന്തായാലും രജിത് കുമാര്‍ ഫാന്‍സിന് ആ ട്വിസ്റ്റിനെ കുറിച്ച് ഏതാണ്ട് ധാരണയുണ്ടെന്ന് തോന്നുന്നു!

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

ആരാണ് വലിയവന്‍... മോഹന്‍ലാലോ അതോ രജിത് കുമാറോ? ആ ചോദ്യത്തിനുള്ള രജിത് ഫാന്‍സിന്റെ ഉത്തരം ബാഹുബലി സിനിമയിലെ ഈ ഒരു ചിത്രം മാത്രമാണത്രെ!

ഈ അവസരത്തില്‍

ഈ അവസരത്തില്‍

ലോകം മുഴുവന്‍ കൊറോണ വൈറസിനെ ഭയന്ന് ഇരിക്കുകയാണ്. കേരളത്തിലാണെങ്കില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയാണ്. ഈ അവസരത്തില്‍ രജിത് കുമാര്‍ പുറത്തായതും പറഞ്ഞ് ഇങ്ങനെ കരയല്ലേ...

 ഒടുക്കത്തെ ഉപദേശം

ഒടുക്കത്തെ ഉപദേശം

രേഷ്മ എന്ന ഒരാളുടെ നിലപാട് കൊണ്ട് മാത്രമാണല്ലോ രജിത് കുമാര്‍ പുറത്ത് പോയത്. എന്നാലും പോകാന്‍ നേരത്ത് അദ്ദേഹം ലാലേട്ടനോട് പറഞ്ഞത് എന്താണെന്ന് അറിയാമോ... രേഷ്മയ്ക്ക് ജീന്‍സ് ഇടാന്‍ കൊടുക്കല്ലേ എന്ന്! ആ സ്‌നേഹം ആരും കാണുന്നില്ലേ...

അതിലാണ് ദു:ഖം

അതിലാണ് ദു:ഖം

കൊറോണ കാരണം ഒരു വിധത്തിലാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോള്‍ കണ്ടത് വിഷമിച്ചിരിക്കുന്ന അമ്മയെ ആണ്. എന്താണ് അമ്മയുടെ വിഷമം എന്ന് ചോദിച്ചപ്പോള്‍ ഒരു ഉത്തരവും കിട്ടി. സന്തോഷമായി!

ഇന്നെന്താ വിഷുവാണോ!!!

ഇന്നെന്താ വിഷുവാണോ!!!

ബിഗ് ബോസും കഴിഞ്ഞ് അടുത്ത ദിവസം ഫേസ്ബുക്ക് തുറന്ന മോഹന്‍ലാല്‍ ഏറെക്കുറേ ഞെട്ടിയ മട്ടാണ്. എന്തിനാണ് ഇപ്പോള്‍ തനിക്കിട്ട് ഇ പൊങ്കാല എന്നാണത്രെ അദ്ദേഹത്തിന് മനസ്സിലാകാത്തത്.

ചെറുതായിട്ടൊന്ന്...

ചെറുതായിട്ടൊന്ന്...

രേഷ്മയുടെ കണ്ണിന് എന്തെങ്കിലും പറ്റിയാല്‍ തന്റെ കണ്ണ് ദാനം ചെയ്യും എന്ന് വരെ പറഞ്ഞുകളഞ്ഞു ഡോ രജിത് കുമാര്‍. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ട്... മരിക്കാതെ കണ്ണ് ദാനം ചെയ്യാന്‍ പറ്റില്ല. സമ്മത പത്രത്തില്‍ ഒപ്പിടാന്‍ മാത്രമേ പറ്റൂ!

ആരെങ്കിലും ഒന്ന്...

ആരെങ്കിലും ഒന്ന്...

എന്നാലും രജിത് കുമാറിനെ പോലെ ഒരാള്‍ ഇങ്ങനെയൊക്കെ പറയാമോ. ബയോളജി അധ്യാപകനും പിഎച്ച്ഡിയും ഒക്കെ ഉള്ള ആളല്ലേ... പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം!

സന്തോഷിച്ചാട്ടേ...

സന്തോഷിച്ചാട്ടേ...

സത്യത്തില്‍ ഏഷ്യാനെറ്റ് രജിത് കുമാറിനെ പുറത്താക്കിയതിന് പിന്നില്‍ വലിയ ചില ലക്ഷ്യങ്ങളുണ്ടത്രെ. കൊറോണ മരുന്ന് കണ്ടെത്താന്‍ വേണ്ടി ആണത്രെ അത്. അപ്പോള്‍ പിന്നെ രജിത് ആര്‍മിക്കാര്‍ സന്തോഷിക്കുകയല്ലേ വേണ്ടത്!

ഇനി പ്രതിഷേധം...

ഇനി പ്രതിഷേധം...

കൊറോണ വൈറസ് ജാഗ്രത എല്ലാവരും പാലിക്കണം എന്നാണ് ഏവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് രജിത് ആര്‍മിക്കാര്‍ ഇനി പ്രതിഷേധം ഉണ്ടാക്കാന്‍ പോകുന്നത്.

അവരൊക്കെ ഭേദമാണേ...

അവരൊക്കെ ഭേദമാണേ...

ഇത്രയും കാലം പലരും വിചാരിച്ചിരുന്നത് ഏട്ടന്‍/ഇക്ക ഫാന്‍സ് ആയിരുന്നു ഏറ്റവും വലിയ വെട്ടുകിളി കൂട്ടങ്ങള്‍ എന്നായിരുന്നു. ബിഗ് ബോസ് സീസണ്‍ ടു വഴി അത് തെറ്റാണെന്ന് തെളിയിച്ചെടുക്കാന്‍ പറ്റിയത്രെ!

ഇനി ഇല്ല

ഇനി ഇല്ല

ഇത്രയും കാലം ലാലേട്ടനെ ദൈവത്തിന്റെ സ്ഥാനത്തായിരുന്നത്രെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍ രജിത് സാര്‍ പുറത്തായ സ്ഥിതിയിക്ക് ആ സ്ഥാനം ഇനി ലാലേട്ടന്‍ സ്വപ്‌നം കാണേണ്ടെന്നാണ് ഭടന്‍മാര്‍ പറയുന്നത്!

രാജാവിതാ ഭൂമിയിലേക്ക്...

രാജാവിതാ ഭൂമിയിലേക്ക്...

രജിത് സാര്‍ പുറത്തായതില്‍ എന്തിനാണ് ദു:ഖിക്കുന്നത്. ദൈവ് കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹത്തെ പുറത്താക്കിയതല്ലേ. നമ്മുടെ രാജാവ് ഭൂമിയിലേക്ക് ഇറങ്ങി വരികയല്ലേ!

അത് കഴിഞ്ഞുകെട്ടോ....

അത് കഴിഞ്ഞുകെട്ടോ....

രജിത് കുമാര്‍ ആര്‍മിക്കാരെ സംബന്ധിച്ച് ബിഗ് ബോസ് സീസണ്‍ 2 ന്റെ ഗ്രാന്റ് ഫിനാലെ ഇന്നലെ ആയിരുന്നത്രെ. അതിലെ വിജയി രജിത് കുമാറും! അല്ലാതെ വേറെ എന്ത് പറയാന്‍...

വല്ലാത്ത ബഹുമാനം തന്നെ

വല്ലാത്ത ബഹുമാനം തന്നെ

സാറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത് കേട്ടപ്പോള്‍ വീട്ടുകാര്‍ ഇത്തിരി സന്തോഷിച്ചതായിരുന്നു. പക്ഷേ, ആ സാര്‍ ആരാണെന്ന് കേട്ടതോടെ ആ സന്തോഷമൊക്കെ പോയത്രെ!

പ്രായത്തെ എങ്കിലും

പ്രായത്തെ എങ്കിലും

രജിത് മാപ്പ് പറഞ്ഞിട്ടും രേഷ്മ അദ്ദേഹത്തെ തിരികെ ഷോയില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതിലാണ് ആര്‍മിക്കാര്‍ക്ക് വിഷമം. സ്വന്തം കണ്ണില്‍ ഇത്തിരി മുളക് തേച്ച് നോക്കിക്കഴിഞ്ഞാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് ഒരുപക്ഷം പറയുന്നത്.

വല്ലാത്ത ന്യായം

വല്ലാത്ത ന്യായം

ഒരു വികൃതി കുട്ടി ആയിട്ടാണത്രെ അദ്ദേഹം മുളക് തേച്ചത്. ആര്യയെ ജയിപ്പിക്കാന്‍ വേണ്ടിയിട്ടാണ് രജിത്തിനെ പുറത്താക്കിയത് എന്നും കൂടി പറയുന്നുണ്ട്. ആരും ഒന്നും ശ്രദ്ധിക്കണ്ട....

10 കോടി കൊടുക്കും

10 കോടി കൊടുക്കും

ഏഷ്യാനെറ്റുകാര്‍ ബിഗ് ബോസ് വിജയിക്ക് കൊടുക്കാന്‍ പോകുന്നത് വെറും 50 ലക്ഷം അല്ലേ. ഫൈനലിന്റെ ദിവസം രജിത് ആര്‍മിക്കാര്‍ എല്ലാവരും കൂടി പിരിവിട്ട് 10 കോടി രൂപ രജിത് കുമാറിന് കൊടുക്കുമത്രെ!

English summary
Bigg Boss Malayalam Season 2: Social Media jokes on Rajith Kumar and the Show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X