• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ളാറ്റ്; അത് മണിക്കുട്ടന് കിട്ടട്ടെ; വോട്ടഭ്യർത്ഥിച്ച് കിഷോർ

ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാണെന്ന് കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. വോട്ടിംഗ് ചെയ്യാനുള്ള സമയം ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. ഡിംപല്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, നോബി, റിതു, കിടിലം ഫിറോസ്, അനൂപ് എന്നിവരാണ് അവസാനഘട്ട മത്സര രംഗത്തുള്ളത്.

'മണിക്കുട്ടനും അതിന്റെ ഇര.. 'ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്'..പിന്തുണച്ച് കുറിപ്പ്.. വൈറൽ'മണിക്കുട്ടനും അതിന്റെ ഇര.. 'ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്'..പിന്തുണച്ച് കുറിപ്പ്.. വൈറൽ

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഓരോ മത്സരാര്‍ത്ഥിക്കും വേണ്ടി അവരുടെ ആരാധകര്‍ വോട്ട് ചോദിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ മണിക്കുട്ടന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കിഷോര്‍ സത്യ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ബിഗ് ബോസ് വോട്ടിംഗ്; വൻ ട്വിസ്റ്റ്.. അപ്രതീക്ഷിത കുതിപ്പുമായി താരങ്ങൾ.. ഏറ്റവും മുന്നിൽ ഇവർബിഗ് ബോസ് വോട്ടിംഗ്; വൻ ട്വിസ്റ്റ്.. അപ്രതീക്ഷിത കുതിപ്പുമായി താരങ്ങൾ.. ഏറ്റവും മുന്നിൽ ഇവർ

എന്റെ സുഹൃത്താണ്

എന്റെ സുഹൃത്താണ്

എന്റെ പ്രിയപ്പെട്ട മണിക്കുട്ടന്‍.....മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവര്‍ത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ബിഗ്ബോസ് കാണാറില്ലായിരുന്നു. എന്നാല്‍ എന്റെ വീട്ടില്‍ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു.

ലാലേട്ടന്‍ വഴക്ക് പറഞ്ഞതില്‍

ലാലേട്ടന്‍ വഴക്ക് പറഞ്ഞതില്‍


ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളില്‍ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേര്‍ന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവര്‍. മറ്റെല്ലാവരും എനിക്ക് അപരിചിതര്‍. ലാലേട്ടന്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയില്‍ നിന്നും വിട്ടുപോവുന്നതും കണ്ടു.

വിനോദ പരിപാടി മാത്രമാണ്

വിനോദ പരിപാടി മാത്രമാണ്

ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയല്‍ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതില്‍ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം. മണിക്കുട്ടന്‍ ഒരു നല്ല ഗെയിമര്‍ ആണോ അല്ലയോ എന്നെനിക്കറിയില്ല....

ഏറെനേരം സംസാരിച്ചു

ഏറെനേരം സംസാരിച്ചു

പക്ഷെ ഒന്നറിയാം അയാള്‍ ഒരു നല്ല വ്യക്തിയാണ്. അതില്‍ എനിക്കൊരു രണ്ടാഭിപ്രായമില്ല ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പണ്‍ ആണെന്ന് പറഞ്ഞു.

 സമാധാനത്തോടെ കിടന്നുറങ്ങാന്‍

സമാധാനത്തോടെ കിടന്നുറങ്ങാന്‍

പ്രിയപ്പെട്ടവരെ....എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്....അത് അവന്‍ അര്‍ഹിക്കുന്ന വ്യക്തിയാണ്....കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്‌നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു ഫ്‌ലാറ്റ്....അപ്പൊ, എനിക്കുവേണ്ടി നിങ്ങള്‍ അത് ചെയ്യുമല്ലോ.....

ബിഗ് ബോസ് അടിമുടി മാറുന്നു; ചെന്നൈയ്ക്ക് പകരം കൊച്ചി!! മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? സൂചനബിഗ് ബോസ് അടിമുടി മാറുന്നു; ചെന്നൈയ്ക്ക് പകരം കൊച്ചി!! മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? സൂചന

മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്

ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ

  English summary
  Bigg Boss Malayalam Season 3:Actor Kishor Satya urges people to vote for Manikuttan, Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X