• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞു

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 നാലാമത്തെ ദിവസവും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന ജീവിത കഥ പറച്ചില്‍ മത്സാര്‍ത്ഥികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ മണിക്കുട്ടനായിരുന്നു തന്റെ ജീവിതകഥ പറയാന്‍ വേദിയില്‍ എത്തിയത്.

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

ആത്മസുഹൃത്തുക്കളായ ചിലരെ കുറിച്ചുള്ള കാര്യങ്ങളാണ് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ വെളിപ്പെടുത്തിയത്. കഥ പറഞ്ഞ് തുടങ്ങി പൊട്ടിക്കരഞ്ഞുകൊണ്ടാണ് മണിക്കുട്ടന്‍ കഥ അവാസാനിപ്പിച്ചത്. കഥ കേട്ട് നിന്ന് സഹ മത്സരാര്‍ത്ഥികള്‍ക്കും സങ്കടം അടയ്ക്കാനായില്ല...മണിക്കുട്ടന്‍ പറഞ്ഞ ജീവിത കഥ ഇങ്ങനെ...

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

പേര് മണിക്കുട്ടന്‍ എന്നാകാന്‍ കാരണം

പേര് മണിക്കുട്ടന്‍ എന്നാകാന്‍ കാരണം

രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ താന്‍ അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടിലായിരുന്നു താമസിച്ചത്. തന്റെ പേര് മണിക്കുട്ടന്‍ എന്നാകാന്‍ കാരണം വീടിന്റെ ഉടമസ്ഥന്റെ പേര് മണി എന്നത് കൊണ്ടാണെന്നും താരം പറയുന്നു. ആ വീട്ടില്‍ ഒരു പയ്യനുണ്ടായിരുന്നു. വളരെ അന്തര്‍മുഖനായിരുന്നു അവന്‍. അവനൊരു കൂട്ടികാരനെ വേണമായിരുന്നു. അതിനായാണ് അവന്റെ അമ്മ തന്നെ അവിടെ നിര്‍ത്തിയതെന്ന് മണിക്കുട്ടന്‍ പറയുന്നു.

എനിക്ക് തോന്നിയത്

എനിക്ക് തോന്നിയത്

മകനോട് അമിതമായ സ്‌നേഹമുള്ള അമ്മയായിരുന്നു ആ ആന്റി. അവര്‍ക്ക് ഒരു കളിപ്പാവയോ അങ്ങനെയുള്ള രീതിയിലുള്ള ആളായിരുന്നു ഞാന്‍. അവന്റെ അപകര്‍ഷതാ ബോധം മാറാന്‍ എന്നെ കൊണ്ടുപോയി നിര്‍ത്തിയതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ പഠിക്കാന്‍ പോലും സമ്മതിക്കില്ലെന്നും മണിക്കുട്ടന്‍ പറയുന്നു.

രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍

രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍

എന്റെ പപ്പ ഡ്രൈവറായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടുമുട്ടിക്കാന്‍ പാട് പെടുന്ന സമയത്തായിരുന്നു എന്നെ അവിടെ നിര്‍ത്തിയത്. രണ്ട് ചേച്ചിമാരും തനിക്കുണ്ട്. ആ പയ്യനോട് എനിക്ക് വലിയ സ്‌നേഹമായിരുന്നു. ചേച്ചിമാരേക്കാള്‍ സ്‌നേഹം. കൂറേ നാള്‍ ഞാന്‍ അവിടെ നിന്നു. പത്താം ക്ലാസുവരെ അവന് നല്ല മാര്‍ക്ക് ലഭിച്ചു. കുറേ കൂട്ടുകാരെ ഉണ്ടാക്കിക്കൊടുത്തു.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

എന്നാല്‍ കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ അഭിനയിച്ച് ഞാന്‍ അവിടെ ചെന്നപ്പോള്‍ ആ ആന്റി പറഞ്ഞത് തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് മണിക്കുട്ടന്‍ പറയുന്നു. നീ മകനേക്കാളും വലിയ ആളായിപ്പോയി. ഇനി നീ ഇവിടെ വരരുതെന്നും പറഞ്ഞു. പക്ഷേ, അവനെങ്കിലും തന്നെ മനസിലാക്കുമെന്ന് കരുതി.

അവനും മിണ്ടിയില്ല

അവനും മിണ്ടിയില്ല

അവനും ആ സമയത്ത് ഒന്നും മിണ്ടിയില്ല. അവന്റെ വിവാഹത്തിന് പോലും എന്നെ വിളിച്ചില്ല- മണിക്കുട്ടന്‍ പറഞ്ഞു. വളരെ വിഷമത്തോടെയാണ് മണിക്കുട്ടന്‍ ഇക്കാര്യം ബിഗ് ബോസ് ഹൗസില്‍ വച്ച് പറഞ്ഞത്.

റിനോജ് എന്ന കൂട്ടുകാരന്‍

റിനോജ് എന്ന കൂട്ടുകാരന്‍

തനിക്ക് റിനോജ് എന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന് എന്നോട് വലിയ സ്‌നേഹമായിരുന്നു. തന്റെ വളര്‍ച്ചയില്‍ അച്ഛനും അമ്മയും അഭിമാനിക്കുന്നതിനേക്കാള്‍ അവന്‍ അഭിമാനിച്ചിരുന്നു. ഞാന്‍ നന്നായപ്പോള്‍ ഓരോ കാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു എന്ന് മണിക്കുട്ടന്‍ പറയുന്നു.

 ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍

റിനോജിന്റെ വീട്ടില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ദുബായിയില്‍ പോയി. നല്ല ജോലി അവിടെ പോയി ഒപ്പിച്ചു. അവന്‍ നാട്ടില്‍ വരുമ്പോള്‍ വിളിക്കാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകും. വലിയ സ്‌നേഹമായിരുന്നു. സിസിഎല്ലില്‍ ഞാന്‍ പങ്കെടുത്തത് അവന്‍ പറഞ്ഞിട്ടാണ്. അവന്‍ ഇവിടെ വരുമ്പോള്‍ എ്‌ന്റെ കാറിലായിരുന്നു നടക്കുക.

നാട്ടിലെത്തിയപ്പോള്‍

നാട്ടിലെത്തിയപ്പോള്‍

ഇടയ്ക്ക് ദുബായില്‍ നിന്ന് വന്നപ്പോള്‍ അവന്റെ കോലം കണ്ടപ്പോള്‍ എന്തോ അസുഖമുള്ളതായി തോന്നി, അത് കണ്ട് ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം അവനോട് സൂക്ഷിക്കണമെന്ന് പറഞ്ഞു. പിന്നീട് അവന്‍ തിരിച്ചു പോയശേഷം കൊവിഡും ലോക്ക് ഡൗണുമായി, അതിനിടെ അവന് ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.

ആശുപത്രിയില്‍

ആശുപത്രിയില്‍

ഇതിനിടെ അവന് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റാക്കി, ഐസിയുവിലേക്ക് കയറ്റി, ഓര്‍മ്മ പ്രശ്‌നമുണ്ടായിരുന്നു. അതിനിടെ ഒരു സുഹൃത്ത് പോയി അവനെ കണ്ടിരുന്നു. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. രക്ഷപെടുമെന്നായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ ... അവന്‍ പോയി. കൊറോണയായതുകൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധിയുണ്ടായിരുന്നു.

നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടില്ല

നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടില്ല

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അവന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. അവനെ അവസാനമായി കൊണ്ടുവരാന്‍ പോയതും താനായിരുന്നു. ഇപ്പോഴും അവന്റെ നമ്പര്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ല. അവന്‍ എപ്പോഴും കൂടെയുണ്ടെന്ന തോന്നലുണ്ടാകുമെന്നും മണിക്കുട്ടന്‍ പറയുന്നു. വളരെ വിഷമത്തോടെയാണ് മണിക്കുട്ടന്‍ ഈ കഥ പറഞ്ഞ് അവസാനിപ്പിച്ചത്. ഈ കഥ കേട്ട് സഹമത്സരാര്‍ത്ഥികള്‍ക്കും വിഷമം അടക്കാന്‍ സാധിച്ചില്ല.

ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!

ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും തൃപ്പൂണിത്തുറയില്‍ കെപി ധനപാലനും;ഹൈക്കമാന്‍ഡ് സര്‍വേയിലെ 100 പേര്‍

cmsvideo
  ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | Oneindia Malayalam

  കോൺഗ്രസിന് കോട്ടയത്ത് ലോട്ടറി; സീറ്റുകൾ വിട്ടുകൊടുക്കാൻ ഒരുങ്ങി പിജെ ജോസഫ് വിഭാഗം,ഒരേ ഒരു ലക്ഷ്യം

  മഞ്ചേശ്വരം പിടിക്കാന്‍ ഉറച്ച് ബിജെപി, സുരേന്ദ്രനെ തന്നെ കളത്തിലിറക്കും, അമിത് ഷായുടെ നീക്കം ഇങ്ങനെ

  മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Bigg Boss Malayalam Season 3; Actor Manikuttan bursts into tears at Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X