• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫിറോസിന് എന്ത് അധികാരമാണുള്ളത്, നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട്; അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

ബിഗ് ബോസ് മൂന്നാം സീസണ്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്ന മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റവാക്കില്‍ പറയും അത് ഫിറോസ് ഖാനാണെന്ന്. കഴിഞ്ഞ ദിവസവും ഹൗസിനെ ഞെട്ടിച്ച ഒരു വഴക്കുണ്ടായി. റിതുവും ഫിറോസ്‌കാനും തമ്മിലായിരുന്നു വഴക്ക്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ ഈ വഴക്കിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

മോര്‍ണിംഗ് ടാസക്

മോര്‍ണിംഗ് ടാസക്

'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്ന മോര്‍ണിംഗ് ടാസ്‌കോട് കൂടി തുടങ്ങി..സൂര്യടെ കണ്ണാടി മണിക്കുട്ടനും മണിക്കുട്ടന്റെ കണ്ണാടി സൂര്യയും! അങ്ങനെ സൂര്യ വിജയിച്ചു കൊണ്ടിരിക്കുന്നു പ്രണയ നാടകത്തില്‍.

അനാവശ്യ സംസാരം

അനാവശ്യ സംസാരം

പൊളി ഫിറോസ് നിങ്ങള്‍ എന്തിനാണ് അനാവശ്യ സംസാരത്തിനു നില്‍ക്കുന്നത് എന്നു മനസിലാകുന്നില്ല...റിതു നല്ലതുപോലെ പറഞ്ഞു കൊടുത്തു. ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാന്‍ ഈ പുള്ളിക്ക് എന്ത് അധികാരമാണുള്ളത്?

ആ പരിസരത്ത് കണ്ടില്ല

ആ പരിസരത്ത് കണ്ടില്ല

നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട് . അത്രെയും റിതുവിനെ കളിയാക്കിയപ്പോള്‍ പ്രതികരണ ശേഷിയില്‍ പിഎച്ച്ഡി എടുത്തിട്ടുള്ളവരെ ഒന്നും ആ പരിസരത്ത് കണ്ടില്ല റിതു വിട്ടുകൊടുക്കാതെ സംസാരിച്ചത് വളരെ നന്നായി.

ശോക സീന്‍ മാറി

ശോക സീന്‍ മാറി

റംസാന്‍ ഇത് കണ്ടു ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്നുണ്ട്. സൂര്യ ഇത്ര ദിവസം പിടിച്ചു വെച്ച ആ ശോക സീന്‍ മാറി തുടങ്ങി. മണിക്കുട്ടന്‍ ഏതു വഴക്ക് നടന്നാലും അവരുടെ നടുക്ക് വന്നു കൈകെട്ടി നില്‍ക്കുന്നത് ഇപ്പൊ പതിവ് കാഴ്ച ആയിരിക്കുകയാണ് . കിടിലുവിനെ കണ്ടതേയില്ലല്ലോ.

 ഡാന്‍സും പാട്ടും അഭിനയവും

ഡാന്‍സും പാട്ടും അഭിനയവും

വീക്കിലി ടാസ്‌ക് 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' അവരവര്‍ക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്‌ക്. ഇങ്ങനെ ആണോ ശരിക്കു ബിഗ്ബോസിന്റെ ടാസ്‌കുകള്‍? ശോകം. ഡാന്‍സും പാട്ടും അഭിനയവും അറിയാത്തവര്‍ എന്ത് ചെയ്യും?

ബാക്കിയുള്ളവര്‍

ബാക്കിയുള്ളവര്‍

മണിക്കുട്ടന്‍ പാട്ട് ഡാന്‍സ് അഭിനയം, റിതു പാട്ട്,നോബി ചേട്ടന്‍ മിമിക്രി, റംസാന്‍ ഡാന്‍സ്,സൂര്യ ഡാന്‍സ്, സന്ധ്യ ഡാന്‍സ്, പൊളി ഫിറോസ് ഡാന്‍സ് ആണെന്ന് തോന്നണു, ബാക്കിയുള്ളവര്‍ എന്തായിരിക്കും ചെയ്യുക .

ടാസ്‌ക് ഇഷ്ടപ്പെട്ടില്ല

ടാസ്‌ക് ഇഷ്ടപ്പെട്ടില്ല

മണിക്കുട്ടന്‍ ടാസ്‌കില്‍ ഗംഭീരമാക്കി അതുകണ്ടു പ്രേമവിവശയായി സൂര്യയും .പൊളി ഫിറോസ് കൊറച്ചൂടെ മണിക്കുട്ടനില്‍ നിന്നു പ്രതീക്ഷിച്ചുത്രെ . എനിക്ക് എന്തായാലും ഈ ടാസ്‌ക് ഇഷ്ടപ്പെട്ടില്ല.

നാച്ചുറല്‍ പെര്‍ഫോമന്‍സ്

നാച്ചുറല്‍ പെര്‍ഫോമന്‍സ്

കാരണം അവസാനത്തെ ആ കോയിന്‍ ഇട്ടുകൊടുക്കല്‍ ആണ്. അഡോണി നല്ല പെര്‍ഫോമന്‍സ് ആയിരുന്നു.നല്ല ഒരു മോണോ ആക്ട്. സായിക്ക് എന്തോ നാച്ചുറല്‍ലിറ്റി തോന്നിയില്ല എന്നു പറഞ്ഞു..

എനിക്ക് തോന്നിയത്

എനിക്ക് തോന്നിയത്

സായിയുടെ നാച്ചുറല്‍ പെര്‍ഫോമന്‍സിനായി കാത്തിരിക്കുന്നു .. ഇതൊക്കെ കണ്ടിട്ട് 'എന്ത് ചെയ്യും ഞാന്‍' എന്ന ടെന്‍ഷനില്‍ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ബിഗ്ബോസ്..ആകാംഷയോടെ കാണുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ല; നിര്‍ദ്ദേശവുമായി അശ്വതി

അസഹനീയം ഫിറോസ് ഖാന്‍... ഇത്തവണ ഇര ഋതുമന്ത്ര; ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്ന് പരിഹാസം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  രമ്യയുടെ തിരിച്ചുവരവ് രണ്ടും കല്‍പ്പിച്ച്; പൊളി ഫിറോസിന് കണക്കിന് കൊടുത്ത് താരം, ഇനി ട്വിസ്റ്റുകളുടെ നാളുകള്‍

  ഭാഗ്യചേച്ചി പുറത്താകണമെന്ന് ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു; കാരണം, വൈറലായി അശ്വതിയുടെ കുറിപ്പ്

  എ സമ്പത്ത്
  Know all about
  എ സമ്പത്ത്

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Firos Khan and Rithu Manthra issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X