• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസേ..ആ റംസാന് തൊണ്ട കീറിയതിന് വല്ല ഗുളികയും കൊടുക്കണേ; വൈറലായി അശ്വതിയുടെ റിവ്യൂ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് വമ്പന്‍ പ്രതികരണങ്ങളുമായി മുന്നോട്ടുപോകുകയാണ്. പതിവ് തെറ്റിക്കാതെ ബിഗ് ബോസിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ വിലയിരുത്തലുമായി നടി അശ്വതിയും രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന പ്രധാന ടാസ്‌കുകളെ കുറിച്ച് അശ്വതി വ്യക്തമായി തന്റെ വിലയിരുത്തലില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

എല്ലാവരും ടാസ്‌കിലാണെ

എല്ലാവരും ടാസ്‌കിലാണെ

'നിങ്ങളിലാര്‍ക്കാ നല്ല ഭംഗിയായി അലക്കാന്‍ അറിയാവുന്നത്...എല്ലാവരും ടാസ്‌കിലാണെ! 'പതിനാല് പേര് ജോലി ചെയ്യുവല്ലേ? എല്ലാര്‍ക്കും നാരങ്ങാ വെള്ളം കൊടുത്തേക്ക് 'എവിടെയോ ഒരു മോഡ്‌ലേഷന്‍ തെറ്റിപ്പോയി (പൊളി ഫിറോസ് പറഞ്ഞത് ആയതു കൊണ്ടു തെറ്റി എന്നു നമക്ക് പറയാനും പറ്റില്ല ) അത് ഭാഗ്യയേച്ചിക്കും സൂര്യക്കും സന്ധ്യക്കും എന്തോ ഇഷ്ട്ടമായില്ല അവിടെയാണ് ഇന്നത്തെ അടിയുടെ തുടക്കം.

പൊളി ഫിറോസ്

പൊളി ഫിറോസ്

നാരങ്ങാവെള്ളം വേണ്ടെങ്കില്‍ വേണ്ടഹേയ് ദാഹിക്കുമ്പോള്‍ വേണേല്‍ കുടിച്ചോളും. ഇതിപ്പോ കുടിപ്പിച്ചേ അടങ്ങുള്ളൂലൊ തര്‍ക്കത്തിനിടെ ചേച്ചി 'പോടോ, പോടാ' എന്നൊക്കെ വിളിച്ചത് മറ്റാരെങ്കിലും ആയിരുന്നേല്‍ പൊളി ഫിറോസ് അടങ്ങി ഇരിക്കില്ലായിരുന്നു ചേച്ചി ആയതു കൊണ്ടു മാത്രമാണ് വലിയ രീതിയില്‍ പ്രതികരിക്കാഞ്ഞത്.

ഒരുമാതിരി കളിയാക്കി സംസാരം

ഒരുമാതിരി കളിയാക്കി സംസാരം

ഇനി സന്ധ്യയുടേം നോബിചേട്ടന്റേം ഇന്‍സ്പെക്ഷനുള്ള വരവാണ് നോബിചേട്ടന്‍ എ ടീമിന്റെ 25 തുണികള്‍ റിജക്റ്റ് ചെയ്തു. 5 എണ്ണം അക്സെപ്റ്റ് ചെയ്തു.അടുത്തത് സന്ധ്യ ബി ടീമിന്റെ സകലതും റിജക്റ്റ് ചെയ്തു. കാരണം അല്‍പ്പം പ്രോവൊക്കേഷന്‍ പൊളി ഫിറോസിന്റേം മണിക്കുട്ടന്റേം റംസാന്റേം ഭാഗത്തു നിന്നുണ്ടായപോലെ 'എനിക്ക്' തോന്നി. ഒരുമാതിരി കളിയാക്കി സംസാരം അങ്ങോട്ട് പഠിപ്പിക്കാന്‍ ചെല്ലുന്നു.

സ്‌ട്രോങ്ങ് അല്ലാത്തതിന്

സ്‌ട്രോങ്ങ് അല്ലാത്തതിന്

മാക്‌സിമം തുണികള്‍ റിജക്റ്റ് ചെയ്യാനല്ലേ ഓരോ ടീമിലേയും ഇന്‍പെക്ടര്‍ നോക്കൂള്ളൂ? നോബിചേട്ടനെ കണ്‍വീന്‍സ് ചെയ്യാന്‍ അനൂപിനും ഡിമ്പലിനും അഡോണിക്കും കഴിഞ്ഞു. 25 എണ്ണം റിജക്റ്റ് ചെയ്തപ്പോള്‍ അനൂപിനെന്താ പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടാണോ? അവര്‍ ചെയ്തില്ല. നോബിചേട്ടന്‍ സ്‌ട്രോങ്ങ് അല്ലാത്തതിന് സന്ധ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമൊണ്ടോ?

ഓസ്‌കാര്‍ ക്യാപ്റ്റന്‍

ഓസ്‌കാര്‍ ക്യാപ്റ്റന്‍

സന്ധ്യയെ ക്ഷമയോടെ കൈകാര്യം ചെയ്തില്ല പകരം പഠിപ്പിക്കാന്‍ ചെന്നു. അതന്നെ എല്ലാംകൂടെ കൊളമായതു. ഇതിനിടക്ക് അനൂപും റംസാനും തര്‍ക്കവും കൈയ്യാങ്കളിയും നടക്കുന്നു ഓസ്‌കാര്‍ ക്യാപ്റ്റന്‍ ആണേല്‍ ഇടുപ്പത്തു കൈയും വെച്ചു നില്‍ക്കുന്നു. റംസാന്‍ ങ്ങീ ങ്ങീ കരയുന്നുണ്ടായിരുന്നു, ഒരു ഹാര്‍ട്ട് ബ്രേക്കിങ് ഫീലും ഉണ്ടായില്ല കാരണം ഈ കരഞ്ഞു കാണിച്ചത് പകരം ഇന്‍സ്പെക്ടറിനെ കണ്‍വീന്‍സ് ചെയ്തിരുന്നേല്‍ ഇത്രയും ബഹളം ഉണ്ടാകില്ലാരുന്നു.

പൊളി ഫിറോസ് ടീം വിജയിച്ചു

പൊളി ഫിറോസ് ടീം വിജയിച്ചു

ശേഷം സായിയും, ഋതുവും തുണികളുമായി ചെന്നു സന്ധ്യക്ക് കാരണം കണ്ടെത്തി reject ചെയ്യാന്‍ കഴിയുമായിരുന്നു പക്ഷെ നല്ല രീതിയില്‍ സന്ധ്യ ചെക്ക് ചെയ്തു. പൊളി ഫിറോസ് ടീം വിജയിച്ചു. വിജയിച്ച ടീമിനെ ക്യാപ്റ്റന്‍സിക് മത്സരിക്കാന്‍ കഴിയൂ അതുപോലെ തോറ്റ ടീമില്‍ നിന്നു ആര് ജയിലില്‍ പോകണം എന്ന് തീരുമാനം എടുക്കാനും കഴിയൂ.

വല്ല ഗുളിക കൊടുക്കണേ

വല്ല ഗുളിക കൊടുക്കണേ

ബിഗ് ബോസ്സേ ആ റംസാനു തൊണ്ട കീറിയതിന് വല്ല ഗുളിക കൊടുക്കണേ. ബാക്കി നടന്ന വിഷയങ്ങള്‍ നമക്ക് കമെന്റ്‌സിലൂടെ ചര്‍ച്ച ചെയ്യാം. സ്ഥലം ഇല്ലാ.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

നേമമോ,മഞ്ചേശ്വരമോ അല്ല, ഏറ്റവും വലിയ വർഗീയ പാഠശാലയായി സംഘപരിവാർ കണ്ടെത്തിയ മണ്ഡലം ഇതാണ്: എംഎ നിഷാദ്

പിന്നങ്ങോട്ട് അടിയോടടി ആയിരുന്നു എന്റെ തമ്പുരാനേ..., വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

'എന്റെ മുടിയെക്കുറിച്ച് ബക്ക്വാസ് പറയരുത്' ഫിറോസ് ഖാനോട് കോർത്ത് ഡിംപൽ, കളിയാക്കി പൊളി ഫിറോസ്....

സൂര്യ മനസില്‍ ഒതുക്കിയ ആഗ്രഹം മണിക്കുട്ടന്‍ സാധിച്ചുകൊടുത്തു, നിങ്ങള്‍ പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  ഡി വി സദാനന്ദ ഗൗഡ
  Know all about
  ഡി വി സദാനന്ദ ഗൗഡ

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Ramzan Muhammed's Performance, Review Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X