• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീ പറ നിനക്കെന്നെ ഇഷ്ടമാണോ? അഡോണിയോട് ഐ ലവ് യൂ പറഞ്ഞ് എയ്ഞ്ചൽ: ഗെയിം പ്ലാനെന്ന് പ്രേക്ഷകർ

ബിഗ് ബോസ് സീസൺ രണ്ടിൽ വെച്ച് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് പേളി മാണിയും നടൻ ശ്രീനിഷും. ഇതോടെ മൂന്നാമത്തെ സീസൺ ആരംഭിച്ചപ്പോൾ മുതൽ തന്നെ പ്രേക്ഷരുടെ ആകാംക്ഷ ഇത്തവണയും ഷോയിൽ നിന്ന് പുതിയ ജോഡികളുണ്ടാകുമോ എന്നാണ്. അഡോണിയും വൈൽഡ് കാർഡ് എൻട്രിയായി എത്തി മത്സരാർത്ഥികളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ എയ്ഞ്ചലും തമ്മിലുള്ള ബന്ധമാണ് മത്സരാർത്ഥികളുടെ ഇടയിലും പ്രേക്ഷകരിലും ചർച്ചാ വിഷയം.

മമതയോട് ഇടഞ്ഞ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ദിനേഷ് ത്രിവേദി, ബംഗാളില്‍ വീണ്ടും കൂറുമാറ്റം

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

 ശരിയ്ക്കും ക്രഷ് ആരോട്?

ശരിയ്ക്കും ക്രഷ് ആരോട്?

തനിക്ക് മണിക്കുട്ടനോട് ക്രഷ് ആണെന്നും അകത്തു ചെന്നിട്ട് വേണം വളക്കാനെന്നും പറഞ്ഞായിരുന്നു എയ്ഞ്ചൽ ബിഗ് ബോസിലേക്ക് വരുമ്പോള്‍ പറഞ്ഞത്. ബിബി ഹൌസിൽ വെച്ച് മണിക്കുട്ടനെ നേരില്‍ കണ്ടപ്പോഴും തന്റെ ഇഷ്ടം എയ്ഞ്ചല്‍ തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൌസിലേക്ക് എയ്ഞ്ചലിനെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ലാലേട്ടനും ഇതേക്കുറിച്ച് എടുത്ത് ചോദിക്കുന്നുണ്ട്.

അഡോണി- എയ്ഞ്ചൽ സൌഹൃദം

അഡോണി- എയ്ഞ്ചൽ സൌഹൃദം

മണിക്കൂട്ടനുമായി വലിയ അടുപ്പമുണ്ടായില്ലെങ്കിലും ഷോയിലെത്തി ദിവസങ്ങൾക്കകം തന്നെ അഡോണിയുമായാണ് എയ്ഞ്ചൽ സൌഹൃദത്തിലായത്. ഇതിനിടെ ഇരുവരേയും പേര് പറഞ്ഞ് മറ്റ് മത്സരാര്‍ത്ഥികള്‍ കളിയാക്കുകയും തമാശകള്‍ ഒപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവർ തമ്മിൽ ശരിക്കും പ്രണയത്തിലാകുമോ എന്ന ആശങ്കയും ഈ തമാശയ്ക്കിടയിലും ചിലരുടെയെങ്കിലും മനസ്സിലുണ്ട്. ഇക്കഴിഞ്ഞ എപ്പിസോഡില്‍ എയ്ഞ്ചല്‍ അഡോണിയോട് ഐ ലവ് യു പറയുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിലും ഇതേക്കുറിച്ച് ചർച്ചകളാരംഭിച്ചിട്ടുണ്ട്.

 ഒരിക്കലുമില്ല

ഒരിക്കലുമില്ല

കഴിഞ്ഞ എപ്പിസോഡിൽ എയ്ഞ്ചലും അഡോണിയും മുറ്റത്ത് ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഈ വിഷയം ചർച്ചയാവുന്നത്. 'എന്റെ പ്രശ്‌നം പറഞ്ഞാ നിനക്ക് മനസിലാകത്തില്ല. കുറച്ച് കഴിഞ്ഞ് നിന്റെ പെണ്ണ് തിരിച്ചു വന്ന് കഴിഞ്ഞാ നിനക്ക് പ്രശ്‌നമാകില്ലേ' എന്നാണ് അഡോണിയോട് എയ്ഞ്ചൽ ചോദിച്ചത്. എന്നാൽ ഒരിക്കലുമില്ല എന്നായിരുന്നു ഇതിന് ചിരിച്ചു കൊണ്ട് അഡോണി മറുപടി നല്‍കിയത്. താന്‍ എന്റെ കുറച്ച് കോംപ്ലിക്കേഷന്‍സ് ആലോചിച്ചപ്പോ ടെന്‍ഷനുണ്ടായിരുന്നുവെന്നും പിന്നെ ചിന്തിച്ചപ്പോ ഓക്കെയായി എന്ന് എയ്ഞ്ചലും പറഞ്ഞിരുന്നു.

ഐ ലവ് യൂ...

ഐ ലവ് യൂ...

ഒരുമാതിരി പിള്ളേരുടെ അടുത്ത് കളിക്കുന്ന കളി എന്റടുത്ത് കളിക്കാൻ നിക്കല്ലേ മോനേ എന്ന് പറഞ്ഞുകൊണ്ടാണ് എയ്ഞ്ചൽ അഡോണിയോട് സംസാരിച്ച് തുടങ്ങുന്നത്. അതോടെ പറ പറ പറഞ്ഞിട്ട് പോയാൽ മതിയെന്ന് അഡോണിയും പറയുന്നുണ്ട്. ശരിക്കും എനിക്കെന്തൊക്കൊയോ തോന്നുന്നു കർത്താവേ എന്ന് പറഞ്ഞുകൊണ്ട് എയ്ഞ്ചൽ തലതിരിക്കുകയാണ്. നീ പറ നിനക്കെന്നെ ഇഷ്ടമാണോ? എന്ന് അഡോണി ചോദിച്ചതോടെ ഐ ലവ് യൂ എന്നാണ് എയ്ഞ്ചലിന്റെ മറുപടി. നിനക്കെന്താ എന്നോടിഷ്ടമുണ്ടോ എന്നും എയ്ഞ്ചൽ ചോദിക്കുന്നുണ്ട്.

പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും

പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും

നിന്റെ മനസിലുള്ള ടെന്‍ഷന്‍ ഇവിടെയുള്ള കളിയാക്കലുകളും തമാശകളുമൊക്കെ പുറത്തുള്ള ജീവിതത്തില്‍ പ്രശ്‌നമാകുമോ എന്നല്ലേ എന്നാണ് അഡോണി ചോദിക്കുന്നത്. അതുണ്ട് എന്ന് എയ്ഞ്ചലും തുറന്ന് സമ്മതിച്ചു. എന്നാല്‍ എന്റെ ജീവിതത്തില്‍ അതൊരു പ്രശ്‌നമാകുമോ എന്ന ടെന്‍ഷന്‍ എനിക്കില്ല എന്ന് അഡോണി മറുപടി നല്‍കി. പിന്നീട് നീ ചോദിക്കാന്‍ വന്നതെന്താ അഡോണി ചോദിച്ചു. അത് ഞാന്‍ ഫ്രീയായിട്ട് പറഞ്ഞോളാം എന്ന് അഡോണി പറഞ്ഞുവെങ്കിലും എന്നാലും ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ലെന്ന് അഡോണി പറഞ്ഞു. ഇതോടെയാണ് ഐ ലവ് യൂ പറഞ്ഞത്.

 ഗെയിം പ്ലാനോ?

ഗെയിം പ്ലാനോ?

ബിഗ് ബോസ് ഹൌസിൽ വെച്ച് അഡോണിയുമായി എയ്ഞ്ചൽ അടുക്കുന്നത് ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. കഴിഞ്ഞ സീസണിൽ പേർളി മാണി- ശ്രീനിഷ് കൂടുകെട്ടിനെയും ഇത്തരത്തിലാണ് കണ്ടിരുന്നതെങ്കിലും ഇരുവരും പരസ്പരം പ്രണയം പറഞ്ഞ് വിവാഹം കഴിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. ഇതെല്ലാം കണ്ട ബിഗ് ബോസ് പ്രേക്ഷകരുടെ സംശയം ഇപ്പോഴും തീരുന്നില്ല.

cmsvideo
  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam
  അത് വേണ്ടെന്ന്

  അത് വേണ്ടെന്ന്

  ബിഗ് ബോസ് ഹൌസിൽ വെച്ച് അഡോണിയേയും എയ്ഞ്ചലിനേയും ചേർത്ത് കളിയാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സജ്ന ഫിറോസ് അഡോണിയെ ഉപദേശിക്കുന്നുണ്ട്. നിനക്ക് ശരിക്ക് ഇഷ്ടമാണെങ്കിൽ ആയിക്കോ അല്ലാത്ത പക്ഷം എല്ലാവരും കളിയാക്കുമ്പോൾ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഇത് പ്രശ്നങ്ങളിലേക്ക് പോകുമെന്നും സജ്ന പറയുകയും ചെയ്തിരുന്നു.

  English summary
  Bigg boss malayalam season 3: Angel Thomas said I Love You to Adoni T John during conversation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X