അനൂപിന്റെ പെങ്ങളുടെ കല്യാണക്കാര്യം എടുത്തിട്ട് കിടിലം ഫിറോസ്, ഭിത്തിയിലൊട്ടിച്ച് മാസ്സായി അനൂപ്
ബിഗ് ബോസ് മൂന്നാം സീസണ് പത്താമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ബിബി ഹൗസില്‍ തീപ്പൊരി ചിതറുകയാണ്. യാതൊരു മയവും കൂടാതെ പരസ്പരം കടന്നാക്രമിക്കുന്ന മത്സരാര്‍ത്ഥികളെ ആണ് ഇപ്പോള്‍ ബിഗ് ബോസില്‍ കാണുന്നത്.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും തലവേദന സൃഷ്ടിക്കുന്ന വ്യക്തി ആരെന്ന് പറയാനുളള മോണിംഗ് ആക്ടിവിറ്റി ടാസ്ക് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി. അനൂപിന്റെ പെങ്ങളുടെ കല്യാണക്കാര്യം അടക്കം കിടിലം ഫിറോസ് ഉന്നയിച്ചതോടെ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് എത്തി. വിശദമായി അറിയാം

ഏറ്റവും തലവേദനയുണ്ടാക്കുന്ന വ്യക്തി
നിങ്ങള്‍ക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന വ്യക്തി ആരെന്നും കാരണം എന്തെന്നും പറയാന്‍ ആയിരുന്നു മോണിംഗ് ആക്ടിവിറ്റിയിലെ ടാസ്ക്. മത്സരാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും കിടിലം ഫിറോസിന്റെ പേരാണ് പറഞ്ഞത്. മണിക്കുട്ടനും അനൂപും ഡിംപലും അടക്കമുളളവര്‍ കിടിലം ഫിറോസാണ് തലവേന എന്നാണ് അഭിപ്രായപ്പെട്ടത്.

അനൂപ് വന്നത്
ടാസ്കിന് ശേഷം തനിക്ക് എതിരെ മറ്റുളളവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കിടിലന്‍ ഫിറോസ് മറുപടി നല്കി. ഇതാണ് അനൂപും കിടിലന്‍ ഫിറോസും തമ്മിലുളള ഉഗ്രന്‍ വഴക്കായി മാറിയത്. അനൂപ് ബിഗ് ബോസില്‍ വന്നത് നൂറ് ദിവസം നില്‍ക്കാനും പെങ്ങളെ കെട്ടിക്കാനുമാണ് എന്നാണ് ഫിറോസ് പറഞ്ഞത്. ഇതോടെ അനൂപ് പ്രതികരിച്ചു.

ഇവിടെ പറയേണ്ട കാര്യമില്ല
അക്കാര്യം ഇവിടെ പറയേണ്ട കാര്യമില്ലെന്ന് അനൂപ് തിരിച്ചടിച്ചു. വീട്ടില്‍ നില്ക്കുന്ന ആള്‍ക്കാരുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നും അനൂപ് പറഞ്ഞു. വീട്ടിലിരിക്കുന്ന ആളെ കുറിച്ച് അനൂപ് എന്തിനാണ് ഇവിടെ പറഞ്ഞതെന്ന് ഫിറോസ് തിരിച്ച് ചോദിച്ചു. തനിക്ക് തന്റെ പെങ്ങളെ കുറിച്ച് പറയാം. ഫിറോസിന് അതിനുളള അധികാരം ഇല്ലെന്ന് അനൂപ് പറഞ്ഞു. ഇത് രണ്ടാം വട്ടമാണ് തന്റെ പെങ്ങളെ കുറിച്ച് പറയുന്നത് എന്നും അനൂപ് പറഞ്ഞു.

പെങ്ങളുടെ കാര്യം പറയുന്നത് ഗെയിം സ്ട്രാറ്റജി
നിങ്ങളെന്തിനാണ് പേടിക്കുന്നത് എന്നായി ഫിറോസ്. എന്തിനാണ് പെങ്ങളുടെ കാര്യം തന്നോട് പറഞ്ഞത്. പത്ത് മുപ്പത്തിരണ്ട് വയസ്സായതിന്റെ ഒരു പക്വത കൊണ്ട് വാ. തനിക്ക് പേടിക്കണ്ട ആവശ്യമില്ലെന്നും തന്റെ പെങ്ങളുടെ കാര്യം പറയേണ്ട കാര്യം ഫിറോസിനില്ലെന്നും അനൂപ് പറഞ്ഞു. അനൂപ് പെങ്ങളുടെ കാര്യം പറയുന്നത് ഗെയിം സ്ട്രാറ്റജി ആണെന്നാണ് ഫിറോസിന്റെ ആരോപണം.

തന്നെ ആക്രമിക്കരുതേ
ഒരു മത്സരാര്‍ത്ഥിയായ തന്നോട് തന്റെ കൂടെ മത്സരിക്കുന്ന ഒരാള്‍ പെങ്ങളെ കെട്ടിക്കാന്‍ ഇവിടെ വന്നു എന്ന് പറയുന്നത് അയാളുടെ ഗെയിം പ്ലാന്‍ ആണ്. തന്നെ ആക്രമിക്കരുതേ എന്ന് പറയുകയാണ് ചെയ്യുന്നത്. തനിക്ക് അത് അതിനപ്പുറമൊന്നും അല്ല. ഇതല്ല ശരിക്കുളള അനൂപ് എന്നും യഥാര്‍ത്ഥത്തിലുളള അനൂപ് കൃഷ്ണന് പുറത്തേക്ക് വരട്ടെ എന്നും ഫിറോസ് പറഞ്ഞു. അപ്പോള്‍ നല്ലത് പറയാം.

തന്റെ മനസ്സ് അധപതിച്ചിട്ടില്ല
ഇങ്ങനെ തന്നെ ആണ് മുന്നോട്ട് പോകുന്നത് എങ്കില്‍ ജനം തീരുമാനിക്കട്ടെ എന്നും ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ഹൗസിലുളള എല്ലാവരേയും തന്റെ വീട്ടിലേക്ക് വിളിക്കാനായി തനിക്കൊരു കൃത്യമായ കാരണം ഉണ്ടായിരുന്നു. ശരിയാണ് തന്റെ പെങ്ങളുടെ കല്യാണം ഉണ്ട്. അതിന് തിയതി വരെ നിശ്ചയിച്ചതാണ്. ഓരോരുത്തരേയും താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനെ നിങ്ങള്‍ ഗെയിം സ്ട്രാറ്റജിയായി കണ്ടു എന്ന് പറയാന്‍ മാത്രം തന്റെ മനസ്സ് അധപതിച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു.

രോമത്തില്‍ പോലും അത് ഫലിക്കില്ല
അനൂപ് കൃഷ്ണന്റെ മൂല്യം അളക്കാന്‍ മാത്രമുളള സ്ഥാനം ഫിറോസ് എന്ന വ്യക്തിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും അനൂപ് തുറന്നടിച്ചു. താന്‍ അങ്ങനെ കരുതാത്തിടത്തോളം തന്നെപ്പറ്റി ഫിറോസ് എന്ത് പറഞ്ഞാലും രോമത്തില്‍ പോലും അത് ഫലിക്കില്ലെന്നും അനൂപ് പറഞ്ഞു. ഫിറോസിന് ഡബിള്‍ സ്റ്റാന്‍ഡ് ആണെന്നും സ്വയം ചെറുതാവുകയാണ് എന്നും അനൂപ് പറഞ്ഞു. തുടര്‍ന്ന് അനൂപ് സംസാരം നിര്‍ത്തി അകത്തേക്ക് പോയി.

മൂലയില്‍ പോയി കിടക്കുകയും വേണ്ട
മോണിംഗ് ആക്ടിവിറ്റിയില്‍ വന്ന് ചുമ്മാ കരഞ്ഞ് സങ്കടപ്പെടുന്നത് തന്റെ നിഘണ്ടുവില്‍ ഇല്ലെന്ന് ഫിറോസ് പറഞ്ഞു. അത് അനൂപിന്റെ പ്ലാന്‍ ആണ്. അത് ജയിക്കട്ടെ. ഇതിന്റെ പേരില്‍ രണ്ട് ദിവസം കരഞ്ഞ് വിളിച്ച് നടക്കണ്ട എന്നും ഫിറോസ് പരിഹസിച്ചു. മൂലയില്‍ പോയി കിടക്കുകയും വേണ്ട എന്ന് അതേ നാണയത്തില്‍ അനൂപ് തിരിച്ച് മറുപടി കൊടുക്കുകയും ചെയ്തു.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications
