• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയ്ക്കുള്ള സൂചനയോ എന്ന് അശ്വതി, സജ്ന ഒരു പടി മുന്നിലെന്ന്

ബിഗ് ബോസ് ഷോ 52ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുറത്തുപോയ ഭാഗ്യലക്ഷ്മിയ്ക്ക് പകരമായി രമ്യാ പണിക്കരാണ് ഷോയിലുള്ളത്. മോർണിംഗ് ആക്ടിവിറ്റിയോടെയാണ് ഈ ദിവസത്തെ എപ്പിസോഡിന് തുടക്കം കുറിച്ചത്. ഷോയുടെ പകുതി പിന്നിടുമ്പോൾ നേരത്തെയുണ്ടായിരുന്ന സമവാക്യങ്ങളും കൂട്ടുകെട്ടും മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മത്സരാർത്ഥികൾക്കിടയിലെ ആത്മബന്ധത്തിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് പല എപ്പിസോഡുകളിൽ നിന്ന് വ്യക്തമാണ്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ

 അർത്ഥമെന്ത്

അർത്ഥമെന്ത്

മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കർ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാൻ താൽപ്പര്യം ഇല്ലാ എന്നാണോ എന്നാണ് ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ചുള്ള റിവ്യൂയുമായെത്തിയ നടി അശ്വതി ചോദിക്കുന്നത്. അതേ സമയം തന്നെ ഷോയിലെ മുന്നിട്ട് നിൽക്കുന്ന മത്സരാർകളിലൊരാളായ ഫിറോസ്ഖാനു പറ്റിയ യാത്രക്കാർ ആ വീട്ടിൽ ഇല്ലെന്നും അശ്വതി പറഞ്ഞു.

റംസാന് കയ്യടി

റംസാന് കയ്യടി

വീക്ക് ലി ടാസ്കിൽ റംസാന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും നടി വിലയിരുത്തുന്നുണ്ട്. മോണോ ആക്ട്, വീഡിയോ ജോക്കി, ഡാൻസ് എന്നിവയെല്ലാ മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു. ഡാൻസ് സ്പോട്ട് കൊറിയോഗ്രാഫി ആയതു കൊണ്ടാകാം, റംസാന്റെ ഡാൻസ് നല്ലപോലെ അറിയുന്നത് കൊണ്ടും അൽപ്പം കൂടി നന്നാക്കാമെന്ന അഭിപ്രായവും ഇതോടൊപ്പം പങ്കുവെക്കുന്നുണ്ട്. എനർജി എവിടൊക്കെയോ നഷ്ടപ്പെട്ടു എന്നു തോന്നിയിരുന്നുവെന്നും നടി പറയുന്നു.

പൊളി ഫിറോസ് പറഞ്ഞത്

പൊളി ഫിറോസ് പറഞ്ഞത്

പൊളി ഫിറോസ് ഡാൻസ്ന്റെ കാര്യം സത്യ സന്ധമായി അത് പറഞ്ഞു. മൊത്തത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിലയിരുത്തുന്നുണ്ട്. അതിപ്പോ എന്നോട് തന്നെ പെട്ടന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഡാൻസർ ആണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല മിഴിച്ചു അവിടെ നിൽക്കുമെന്ന് റംസാനെ നല്ല രീതിയിൽ പിന്തുണയ്ക്കുന്നുമുണ്ട്.

ഡിമ്പൽ കലക്കി

ഡിമ്പൽ കലക്കി

സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാൻ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവർ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോൾ ഡിമ്പൽ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കിൽ പോകുന്ന രംഗം അഭിനയിച്ചു. അത് ഗംഭീരം ചിന്താഗതി ആയി.. ആ സാരീ സ്റ്റൈലിങ് തകർത്തുവെന്നും ഒരു മോഡൽ എന്ന നിലയിൽ ജിംപ്. ഞാൻ ഉദ്ദേശിച്ചത് തന്നെ കിടിലുവും പറഞ്ഞു.. അല്ലേലും പ്രവചനം and റിവ്യൂ കിടിലുവിനെ തോൽപ്പിക്കാൻ ആരുണ്ട് മക്കളെ??

സജ്ന ഒരു പടി മുന്നിൽ

സജ്ന ഒരു പടി മുന്നിൽ

ഫിറോസ്- സജ്‌ന പെർഫോമൻസ് അവരെ സംബന്ധിച്ചു വളരെ ചാലഞ്ചിംഗ് ആണ്. കാരണം നന്നായി തിമിർത്തു പെർഫോം ചെയ്തു നിന്നാൽ മാത്രമേ കോയിൻസ് ലഭിക്കുകയുള്ളു. ഇനി ചെയ്‌താൽ തന്നെ കോയിൻസ് കിട്ടണം എന്നുമില്ല. കാരണം അവർ ഒരു പ്ലാനിംഗിലോ, സോപ്പ് പതപ്പിക്കലിലോ ഇല്ല. പക്ഷെ അവർ കുഴപ്പമില്ലാതെ ചെയ്തു. ഒരുപക്ഷെ ഫിറോസിനെക്കാൾ സജ്‌ന ഒരു പടി മുന്നിൽ നിന്നുവോ എന്നു തോന്നിപ്പോയി. ഇടയ്ക്കു ചില കുഴപ്പങ്ങളുണ്ടെങ്കിലും അതെന്തോ എടുത്തു പറയാൻ തോന്നാത്ത വിധം കവർ അപ്പ്‌ ചെയ്തു അവസാനിപ്പിച്ചു. ഇടയ്ക്കു സൂര്യയെയും, കിടിലുവിനെയും ഒന്ന് താങ്ങിയെന്നും അശ്വതി പറയുന്നു.

 സത്യസന്ധതയില്ലെന്ന്

സത്യസന്ധതയില്ലെന്ന്

കോയിൻസ് കൊടുക്കുന്നതിൽ പ്ലാൻഡ് ആയതു കൊണ്ടും ഒട്ടും സത്യസന്ധത ഇല്ലാത്തത്കൊണ്ടും, ഗെയിം സ്പിരിറ്റ്‌ ഇല്ലാതെ ഇങ്ങോട്ടും കിട്ടണം എന്ന ചിന്തയിൽ കൊടുക്കുന്നത് കൊണ്ടും അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. സായി ഡിമ്പാലിനോടും പൊളി ഫിറോസിനോടും അഭിപ്രായം പറയുന്നത് ആർക്കെങ്കിലും മനസ്സിലായോ?? എനിക്ക് പിടികിട്ടിയില്ല. സായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നതിൽ ഒരുപാടു പുറകോട്ടാണ്. പൊളി ഫിറോസുമായി തർക്കിക്കുമ്പോൾ ഇടയ്ക്കു സജ്‌നയുടെ കുട്ടികുറുമ്പിലേക്കാണ് ശ്രദ്ധ പോയത്. സൂര്യ പറഞ്ഞപോലെ ഒരു സർവൈവൽ സീസൺ ആണ്.. അതെ ഇപ്പ്രാവശ്യം അത് ബിഗ്‌ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ആണെന്ന് മാത്രമാണെന്നും നടി ചൂണ്ടിക്കാണിക്കുന്നു.

മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Aswathy About Manikuttan's Viral Words About Soorya In The Morning Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X