• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂത്ത മകനെ കുറിച്ച് ബിഗ് ബോസില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ, ആശംസ പോലും പറഞ്ഞില്ല!!

ബിഗ് ബോസിലെ മൂന്നാം സീസണ് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ആദ്യ ദിനത്തിലെ താരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്നെയായിരുന്നു. ഇപ്പോള്‍ അവരുടെ ഓരോ സംഭാഷണവും വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ അറിഞ്ഞിട്ട് വേണം വടിയെടുക്കണോ വാളെടുക്കണോ എന്ന് തീരുമാനിക്കാനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ദിനം തന്റെ കുടുംബത്തിലെ ചില കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. വളരെ ടച്ചിംഗായിട്ടുള്ള ചില കാര്യങ്ങളായിരുന്നു അവര്‍ പറഞ്ഞത്.

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

മൂത്ത മകന്‍ വീട്ടിലില്ല

മൂത്ത മകന്‍ വീട്ടിലില്ല

ഞാന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ എന്റെ മൂത്ത മകന്‍ വീട്ടിലില്ലായിരുന്നു. ഇളയവനുണ്ടായിരുന്നു. അവര്‍ എന്നെ വിമാനത്താവളത്തില്‍ കൊണ്ടു വിട്ടു. പിന്നെ ഇങ്ങോട്ട് പോരുകയായിരുന്നു. മൂത്തയാളോട് ഞാന്‍ ബിഗ് ബോസിലേക്ക് വരികയാണെന്ന് ഒന്നും പറഞ്ഞിരുന്നില്ല. എങ്കിലും ബിഗ് ബോസില്‍ നിന്നും എന്നെ വിളിച്ചിരുന്നുവെന്നും, സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും ഞാന്‍ അവനോട് സൂചിപ്പിച്ചിരുന്നു. കുറെ ദിവസം മുമ്പായിരുന്നു പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അവന്‍ എത്തിയിട്ടും വിളിച്ചില്ല

അവന്‍ എത്തിയിട്ടും വിളിച്ചില്ല

ഞാന്‍ ഇവിടെയെത്തി മൂന്ന് ദിവസം കഴിഞ്ഞാണ് മൂത്ത മകന്‍ തിരുവനന്തപുരത്ത് എത്തുന്നത്. അവന്‍ അമ്മയെ കാണുന്നില്ലല്ലോ എന്നൊന്നും ചോദിച്ചിട്ടില്ല. വീട്ടില്‍ ഇല്ല എന്ന് അവന് അറിയാമായിരുന്നു. എന്നെ അവന്‍ വിളിച്ചതും ഇല്ല. ഞാന്‍ അങ്ങോട്ടും വിളിച്ചില്ല. കുറെ ദിവസം ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. ഞാനാണ്, നിന്റെ അമ്മയാണ് എന്നൊക്കെ പറഞ്ഞ് ഒരു മെസേജ് അയച്ചിരുന്നു.

അവന്‍ ഒന്നും പറഞ്ഞില്ല

അവന്‍ ഒന്നും പറഞ്ഞില്ല

ഞാന്‍ മെസേജ് അയച്ചിട്ടും മകന്റെ മറുപടി ഒന്നും കണ്ടില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നിരുന്നു. നാളെ വിളിക്കാമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ വിളി വന്നില്ല. അവിടുന്നും രണ്ട് ദിവസം കഴിഞ്ഞാണ് അവന്‍ വിളിച്ചത്. അങ്ങോട്ട് വിളിക്കാന്‍ ഞാനും പോയില്ല. ബിഗ് ബോസിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഞാനും അത് സംസാരിക്കാന്‍ പോയില്ല. കാര്യമായിട്ടും ബിഗ് ബോസ് അല്ലാതെയുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

ഇന്നാണോ ഷോ

ഇന്നാണോ ഷോ

ഇളയ മകനും ഭാര്യയും എന്നെ വിളിച്ചിരുന്നു. ഷോയിലേക്ക് പുറപ്പെടാന്‍ നേരമായിരുന്നു കോള്‍. ഞാന്‍ ഡ്രസ്സ് ഇട്ടത് എങ്ങനെയാണെന്ന് ഒക്കെ അറിയാന്‍ വീഡിയോ കോളും ചെയ്തിരുന്നു. പക്ഷേ മൂത്ത് മകന്റെ വിളി പോലുമില്ല. അവസാനം വന്നത് ഒരു മെസേജായിരുന്നു. ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചു. അതെ എന്നും ഞാന്‍ പറഞ്ഞു. ഒരു ഓള്‍ ദി ബെസ്റ്റ് പോലുള്ള ഒന്നും അവന്‍ പറഞ്ഞില്ല. ആശംസകള്‍ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഫിറോസിന്റെ റോള്‍

ഫിറോസിന്റെ റോള്‍

ആദ്യ ദിനത്തില്‍ പിറന്നാളുകാരി ഡിംപലിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് പാട്ടും ഡാന്‍സും മിമിക്രിയുമൊക്കെയായിരുന്നു എല്ലാവരും അവതരിപ്പിച്ചത്. ലക്ഷ്മിയുടെയും സൂര്യയുടെയും കണ്ണീരിനും സാക്ഷ്യം വഹിച്ചു ബിഗ് ബോസ്. ടോയ്‌ലെറ്റിനെ ചൊല്ലി ചില അസ്വാരസ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. 14 പേരുടെയും നീക്കങ്ങളെ വ്യക്തമായി നിരീക്ഷിക്കുന്ന ഒരാളാണ് കിടിലം ഫിറോസ് എന്നാണ് സൂചന. തനിക്കറിയാവുന്ന ലക്ഷ്മി ഇതല്ല, ഇവിടെ വേറെ ഒരാളാണ് അവളെന്നും ഫിറോസ് ലക്ഷ്മി ജയനെ കുറിച്ച് പറയുകയും ചെയ്തു. റിയലായിട്ടാണ് നമ്മള്‍ പെരുമാറുന്നത്. പൊതുസമൂഹം നമ്മെ ശ്രദ്ധിക്കുന്നതല്ലേ, എന്നാണ് നോബിയോടും മണിക്കുട്ടനോടും ഫിറോസ് പറഞ്ഞത്.

രജിത് സാര്‍ മിസ്സിംഗ്

രജിത് സാര്‍ മിസ്സിംഗ്

രജിത് സാറിനെ മിസ് ചെയ്യുന്നു എന്നാണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ തുടക്കത്തില്‍ തന്നെ ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ സാധിക്കുന്ന ഒരാളും ഇല്ലെന്നാണ് രജിത് ആര്‍മി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. മിസിംഗ് ഡിആര്‍കെ എ്ന്ന ഹാഷ്്ടാഗും സജീവമായിട്ടുണ്ട്. ഇക്കുറി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെങ്കിലും രജിത് കുമാര്‍ ബിഗ് ബോസില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വീ വാണ്ട് രജിത് കുമാര്‍ എന്ന ഹാഷ്ടാഗും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Bigg boss malayalam season 3: bhagyalakshmi on her son's comment on pariticipating in bigg boss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X