ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്
ബിഗ് ബോസ് ഹൗസില്‍ നിന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആക്ടിവിസ്റ്റും ആയ ഭാഗ്യ ലക്ഷ്മി പുറത്ത്. പേരെഴുതിയ സോപ്പുകൊണ്ടായിരുന്നു ഇത്തവണത്തെ എലിമിനേഷന് കണ്ടെത്തിയത്. ഇത്തവണ പുറത്ത് പോകണം എന്ന് ഭാഗ്യലക്ഷ്മി നേരത്തേ തന്നെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പതിവില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശനിയാഴ്ച തന്നെ മോഹന്‍ലാല്‍ എലിമിനേഷന് പ്രഖ്യാപിക്കുകയായിരുന്നു. അധികം നാടകീയ നീക്കങ്ങളൊന്നും ഇല്ലാതെ ആയിരുന്നു ഇത്തവണത്തെ എലിമിനേഷന്. എന്നാല്‍ നാടകീയതയെ വെല്ലുന്ന രംഗങ്ങളായിരുന്നു യാത്രപറച്ചിലില്‍ അരങ്ങേറിയത്....

ഭാഗ്യലക്ഷ്മിയും ഫിറോസും
ബിഗ് ബോസ് ഹൗസ് വലിയ വാക്കേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ പലതും ഫിറോസ്- സജ്ന ദമ്പതിമാരിലെ ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലായിരുന്നു. ഏറ്റവും അവസാന ദിവസങ്ങളിലും ഭക്ഷണത്തിന്റെ പേരില്‍ വലിയ പ്രശ്നങ്ങളാണ് അരങ്ങേറിയത്.

മഞ്ഞുരുകല്‍
എന്നാല്‍ അവസാന ദിവസങ്ങളായപ്പോഴേക്കും ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ത്തിരുന്നു. ഭാഗ്യലക്ഷ്മി സജ്നയോട് സംസാരിക്കുകയും ഒടുക്കം ഫിറോസുമായി സംസാരിച്ച് സ്നേഹത്തില്‍ പിരിയുകയും ചെയ്തതായിരുന്നു. എന്തായാലും ഇനി ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മില്‍ ബിഗ് ബോസ് ഹൗസില്‍ ഒരു പ്രശ്നമുണ്ടാവില്ല.

കാലില്‍ തൊട്ട് മാപ്പ്
ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തേക്കിറങ്ങും മുമ്പ് ഫിറോസ്, അവരുടെ കാലില്‍ തൊട്ട് മാപ്പ് ചോദിക്കുന്നതും കാണാമായിരുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അത് സൂക്ഷിക്കാമെന്ന് ഫിറോസ് പറഞ്ഞു. സ്നേഹത്തിലായി വന്നപ്പോള്‍ ആണ് ഭാഗ്യലക്ഷ്മി പുറത്ത് പോകുന്നത് എന്ന വിഷമവും പങ്കുവച്ചു.

കരഞ്ഞുവിഷമിച്ചവര്
ഭാഗ്യലക്ഷ്മിയുടെ പുറത്ത് പോക്കില്‍ ആദ്യം കരഞ്ഞത് സൂര്യ ആയിരുന്നു. അതിന് പിറകെ സന്ധ്യയും കരച്ചില് തുടങ്ങി. പിന്നീട് ഡിംബല്‍ ഭാലും ഭാഗ്യലക്ഷ്മിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഭാഗ്യലക്ഷ്മി പുറത്ത് പോകുന്നതില്‍ ഏറെ ദു:ഖമുണ്ടായിരുന്ന മറ്റൊരാളായിരുന്നു കിടിലന്‍ ഫിറോസ്.

അനൂപിനോട്
കഴിഞ്ഞ ദിവസം അനൂപ് ഉണ്ടാക്കിയ ഒരു സമ്മാനം ഭാഗ്യലക്ഷ്മിയ്ക്ക് കൊടുത്തിരുന്നു. എന്നാല്‍ അത് അവര്‍ അവഗണിച്ചു. അനൂപിനെ ഏറെ വിഷമിപ്പിച്ച സംഗതിയായിരുന്നു അത്. എന്തായാലും അക്കാര്യത്തില്‍ അനൂപിനോട് ഖേദപ്രകടനം നടത്തിയാണ് ഭാഗ്യലക്ഷ്മി ബിഗ്ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയത്.

ടഫ് ആയ ഗെയിം
വിചാരിച്ചതിനേക്കാളും ടഫ് ആയ ഒരു ഗെയിം ആണിത് എന്നാണ് പിന്നീട് മോഹന്‍ലാലിന് അടുത്തെത്തിയപ്പോള്‍ ഭാഗ്യലക്ഷ്മി പറഞ്ഞത്. മിണ്ടാനും മിണ്ടാതിരിക്കാനും വയ്യാത്ത അവസ്ഥയാണ് ബിഗ് ബോസ് ഹൗസില്‍ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സന്ധ്യയും കിടിലന്‍ ഫിറോസും
സന്ധ്യയും കിടിലന്‍ ഫിറോസും ആണ് ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രിയപ്പെട്ടവര്‍ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സന്ധ്യ വളരെ ബോള്‍ഡ് ആയിട്ടുള്ള ആളാണ്. അത് അതുപോലെ തുടരണം എന്ന ഉപദേശവും ഭാഗ്യലക്ഷ്മി നല്കി.

പ്രായക്കൂടുതല്‍
ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രായമുള്ള മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. ഏറ്റവും പ്രായം കുറഞ്ഞ റംസാന് ഉള്‍പ്പെടെയുള്ളവരോട് പ്രായത്തിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ മത്സരിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്
അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്
ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍