• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അനൂപ് ആരാണ് എന്ന് ചോദിയ്ക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല' പൊട്ടിത്തെറിച്ച് അനൂപും ഫിറോസ് ഖാനും

ബിഗ് ബോസ് ഹൌസ് 11ാം ദിവസത്തിലേക്ക് കടക്കുമ്പോൾ വഴക്കിന് വേദിയായി ബിബി ഹൌസ്. ഫിറോസ് ഖാനും സജ്നയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സംഭാഷണമായിരുന്നു ചർച്ചാവിഷയമായത്. ഇതിന് പിന്നാലെ മത്സരാർത്ഥികൾ തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അനൂപും ഫിറോസ് ഖാനും തമ്മിലുള്ള പൊട്ടിത്തെറിയ്ക്ക് ബിബി ഹൌസ് വേദിയാകുന്നത്.

സജ്ന ഫിറോസ് ബിഗ് ബോസിന് പുറത്തേക്കോ? കൺഫെഷൻ റൂമിൽ വെച്ച് സംഭവിച്ചതെന്ത്,ബിഗ് ബോസ് നൽകിയത് ഞെട്ടിക്കുന്ന മറുപടി

സജ്ന ഇരയോ?

സജ്ന ഇരയോ?

ഫിറോസും സജ്നയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സംഭാഷണം ഇന്നത്തെ ദിവസം ചർച്ച ആയത്. താൻ ഇരയാണെന്ന് സജ്ന പറഞ്ഞതോടെയാണ് കിടിലം ഫിറോസും അഡോണിയും, നോബിയും, റംസാനും ഒരുമിച്ചിരുന്നത് ഇക്കാര്യം ചർച്ച ചെയ്യുന്നത്. സജ്ന പാവമാണെന്ന തരത്തിലുള്ള പ്രസ്താവനകളിലേക്കാണ് ഈ ചർച്ചയെത്തുന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളുടെ പിന്തുടർച്ചയെന്നോണം തന്നെ ചായപൊടിയെക്കുറിച്ചുള്ള കാര്യങ്ങളും ഇവിടെ മത്സരാർത്ഥികൾ സംസാരിക്കുന്നുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ കണക്ക് പറയുന്നത് തീരെ മോശം പ്രവണതയാണെന്ന് ഇതോടെ ഡിംപൽ നോബിയോട് തുറന്നുപറയുകയായിരുന്നു

ഭക്ഷണം ചർച്ചയാക്കണോ?

ഭക്ഷണം ചർച്ചയാക്കണോ?

ബിബി ഹൌസിലെ ചെലവ് കുറയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ടാർഗെറ്റ് ചെയ്യുന്ന രീതി ശരിയല്ലെന്ന് ഭാഗ്യലക്ഷ്മി സംസാരിക്കുന്നതിനിടെയാണ് ഇവിടേക്ക് ഡിംപൽ എത്തുന്നത്. ഇതോടെ മുൻ ദിവസത്തെ ചായച്ചർച്ച വീണ്ടും ഉന്നയിക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് ഡിംപൽ ഈ എപ്പിസോഡിൽ ന്യായീകരണം നടത്തുകയും ചെയ്യുന്നുണ്ട്. ഡിംപൽ പലപ്പോഴും ചായയുണ്ടാക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ള മത്സരാർത്ഥികൾ സംസാരിച്ചതിന് പിന്നാലെയാണ് ചായയെച്ചൊല്ലിയുള്ള തർക്കവും ഉടലെടുക്കുന്നത്.

മോശം പ്രവണത..

മോശം പ്രവണത..

കഴിഞ്ഞ സീസണിലും ഈ ഭക്ഷണം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഭാഗ്യലക്ഷ്മിയാണ് പറഞ്ഞത്. ഇത്രയെല്ലാമായിട്ടും ഈ വിഷയം വിട്ടുകളയാൻ ഡിംപൽ തയ്യാറായിരുന്നില്ല. താനുമായി ഒരു പേഴ്സണൽ ബോണ്ടിങ് ഉണ്ട് എങ്കിലും ഡിംപലിനെ തനിക്ക് മനസിലാകുന്നില്ല എന്ന് മജ്‌സിയ ഭാഗ്യലക്ഷ്മിയോടും ടീമിനോടും പറയുന്നതും ഇതേ എപ്പിസോഡിലാണ്.

മത്സരം കയ്യാങ്കളിയിലേക്കോ?

മത്സരം കയ്യാങ്കളിയിലേക്കോ?

സജ്ന നടത്തിയ 'ഇര പ്രയോഗം' ആണ് മീറ്റിങ് ടേബിളിൽ ചർച്ചക്കെടുത്തത്. എനിക്ക് നേരെ വന്ന ശരം തന്നെയാണ് എന്ന് ഫിറോസ് പറയുക കൂടി ചെയ്തതോടെ സാഹചര്യം മൊത്തത്തിൽ മാറുകയായിരുന്നു. ഈ ചർച്ച സംഘർഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു. അനൂപ് ആരാണ് എന്ന് ചോദിയ്ക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല എന്നെ ജഡ്ജ് ചെയ്യരുത് എന്ന് അനൂപ് ഫിറോസിനോട് പറയുന്നത്തോടെ ബിഗ് ബോസ് വീട്ടിൽ വാക് പോര് ശക്തമാകുന്നു. ഇരുവരും പൊട്ടിത്തെറിച്ചുകൊണ്ട് കസേരകളിൽ നിന്ന് ചാടിയെണീക്കുകയായിരുന്നു. ഇതോടെ അനൂപിനെ റംസാനെത്തി അനുനയിപ്പിച്ച് അകത്തേക്ക് കൊണ്ടുപോകകയായിരുന്നു.

സജ്ന പുറത്തേക്കോ?

സജ്ന പുറത്തേക്കോ?

''സജ്ന ഇക്കാര്യം രണ്ട് തവണ പറയുന്നതായി ഇത് രണ്ടാം തവണയാണ്ശ്രദ്ധയിൽപ്പെടുന്നത്''. ബിഗ് ബോസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തനിക്ക് ഇവിടെ നിൽക്കാൻ ഒട്ടുംപറ്റാത്ത സ്ഥിതിയായിക്കാണും എന്നാണ് സജ്ന മറുപടി നൽകിയത്. ഇതോടെ ഇവിടെ ഓരോരുത്തരുടേയും ജീവൻ വളരെ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ സമ്മർദ്ധങ്ങളുമായി ഒത്തുപോകാൻ കഴിയില്ലെന്ന് തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്നാണ് ബിഗ്ബോസ് നൽകിയ നിർദേശം.

English summary
Bigg boss malayalam season 3: Clash between Firoz Khan and Anoop inside Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X