കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ പ്രായമുള്ള ആ സ്ത്രീ കല്ലെടുത്ത് എറിഞ്ഞത് എന്തിനാണ്? ഗെയിമിനിടെ മജ്സിയ- ഭാഗ്യലക്ഷ്മി പോര്, ഗെയിമിനിടെ

Google Oneindia Malayalam News

സംഭവ ബഹുലമായ സംഭവങ്ങളുമായാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം വീക്ക് ലി ടാസ്കായ 'പൊന്ന് വിളയും മണ്ണ്' ന്റെ പേരിലായിരുന്നു മത്സരാർത്ഥികൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. പൊന്ന് വിളയും മണ്ണ് എന്ന പേരിൽ അവതരിപ്പിച്ച വീക്കിലി ടാസ്ക്കിനിടെയാണ് മത്സരാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. ചെറിയ കാര്യങ്ങൾ പോലും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കുമെല്ലാം ഇടയാകാറാണുണ്ട്.

ഡെസേര്‍ട്ട് ഫ്ലാഗ്; ആദ്യമായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഘലയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യഡെസേര്‍ട്ട് ഫ്ലാഗ്; ആദ്യമായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഘലയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ

ഗെയിമിനിടെ മത്സരാർത്ഥികളായ ഭാഗ്യലക്ഷ്മിയും മജിസിയയും തമ്മിലാണ് ആദ്യം പ്രശ്നങ്ങളുടെ തുടക്കം. ടാസ്ക്കിൽ ഒരു ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യലക്ഷ്മിയും മജിസിയയും എതിർ ടീമിനെ സഹായിച്ചുവെന്ന പേരിലാണ് പ്രശ്നങ്ങളുടെ തുടക്കം. മജ്സിയ ഡിംപലിന്റെ ടീം അഗംങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞ് ആരംഭിച്ച തർക്കമാണ് ഗതിമാറിയത്.

അത് ശരിയായില്ല

അത് ശരിയായില്ല

പൊന്നു വിളയും മണ്ണിൽ . ഗെയിമിൽ ഭാഗ്യലക്ഷ്മിയും മജിസിയയും കരകൗശല നിർമ്മാണ തൊഴിലാളികളായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിപംൽ, സജ്ന, റംസാൻ തുടങ്ങിയവർ നിയമപാലകരുടെ വേഷത്തിലാണ് എത്തുന്നത്. ഗെയിം നടക്കുന്നതിനിടെ മജ്സിയ നിയമപാലകരുടെ അടുത്തേക്ക് പോയത് ശരിയല്ലെന്നാണ് ഭാഗ്യലക്ഷ്മി മജിസിയയോട് പറഞ്ഞ്. കൂടാതെ ഇത് ചീറ്റിങ്ങായി പോയെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

 കല്ലിന്റെ പേരിൽ പോര്

കല്ലിന്റെ പേരിൽ പോര്


ഇരുവർക്കുമിടയിലുള്ള തർക്കം രൂക്ഷമായകോടെ താൻ ശേഖരിച്ച കല്ലുകൾ നൽകിയ ഭാഗ്യലക്ഷ്മി ഇതും മജ്സിയയോട് കൊണ്ടുപോകാൻ നിർദേശിച്ചിരുന്നു. ഇതിന് മജ്സിയ വഴങ്ങാതായയോടെ ശേഖരിച്ചതിൽ വലിയ കല്ല് വേണമെന്നും താൻ '' ഇല്ല ഇല്ല സന്ധ്യ ഞാൻ കഷ്ടപ്പെട്ട് എടുത്തതാണ് വലുത്. വലുതെനിക്ക് വിട്ടുതരാൻ പറ്റില്ല. ചെറുതേ എനിക്ക് വിട്ടുതരാൻ പറ്റൂ'' എന്ന് ഭാഗ്യലക്ഷ്മി മറുപടി നൽകിയതോടെ ഗെയിമിൽ അങ്ങനെ ചെറുത് വലുത് പ്രശ്നമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് പ്രശ്നംതീർക്കാനെത്തിയ സായിയുടെ മറുപടി. ഇതിനിടെ അഡോണിയും സായിയും ചേർന്നാണ് പ്രശ്നം പരിഹരിക്കാൻ മുൻകയ്യെടുക്കുന്നത്

മജ്സിയയോട് ഇടഞ്ഞ്

മജ്സിയയോട് ഇടഞ്ഞ്

ശേഷം എല്ലാ പോയിന്റും നീ കൊണ്ട് പൊയ്ക്കോ എന്നും ഇതിനിടെ മജിസിയയോട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങാതെ നിന്ന മജ്സിയ ഇതിന്റെ പേരിൽ താനൊരുപാട് കേട്ടുവെന്നും വിട്ടുനൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ തന്നെ വലിയ കല്ലു കൊണ്ട് എറിഞ്ഞുവെന്നും മജിസിയ മറുപടി നൽകുന്നുണ്ട്.

സ്പോർട്സ്മാൻ സ്പിരിറ്റിൽ

സ്പോർട്സ്മാൻ സ്പിരിറ്റിൽ

ഗെയിമിനെ അതിന്റേതായ രീതിയിൽ കാണണമെന്നും താൻ സ്പോട്സ്മാൻ സ്പിരിറ്റിലാണ് മത്സരത്തെ കാണുന്നതെന്നും പ്രശ്നം പരിഹരിക്കാനെത്തിയ സായ് വിഷ്ണുവിനോടും അഡോണിയോടും മജ്സിയ തുറന്നുപറയുകയും ചെയ്തു. . ഒടുവിൽ, സായ് മുൻ കൈ എടുത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. പിന്നീട് തനിക്ക് വലിയ കല്ലുകൾ വേണമെന്ന് വാശി പിടിച് ഭാഗ്യലക്ഷ്മിയ്ക്ക് തന്റെ കൈകളിലുള്ള കല്ലുകൾ നൽകുകയും ചെയ്തു.

 കല്ലെറിഞ്ഞെന്ന്

കല്ലെറിഞ്ഞെന്ന്

മജിസിയ ഈ ഗെയിം ഇനി മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നാണ് തർക്കം പരിഹരിച്ച് മറ്റ് മത്സരാർത്ഥികളുടെ അടുത്തേക്കെത്തിയ മജ്സിയയുടെ പ്രതികരണം. എല്ലാവരും ഗെയിം എല്ലാവരും വ്യക്തിപരമായി എടുക്കുകയാണ്. കൂടാത മത്സരത്തിൽ ഉപദ്രവിക്കാൻ പാടില്ലെന്നും എന്നാൽ ഭാഗ്യലക്ഷ്മി തന്നെ കല്ലുകൊണ്ട് എറിഞ്ഞുവെന്നും മജിസിയ പരാതിയായി എല്ലാവരുടേയും മുന്നിൽ പറഞ്ഞു. അമ്മയുടെ പ്രായമുള്ള വ്യക്തിയാണ് നിസാരമായ കല്ലിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും മജ്സിയ ചൂണ്ടിക്കാണിക്കുന്നു. ഗെയിമിൽ ശാരീരികമായി വേദനിപ്പിക്കാൻ പാടില്ലെന്നാണ് നിയമമെന്നും പിന്നെങ്ങനെയാണ് തന്നെ കല്ലെടുത്ത് എറിയുകയെന്നും മജ്സിയ ചോദിക്കുന്നു.

English summary
Bigg boss malayalam season 3: Clash between Majsiya Bhanu and Bhagyalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X