• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഋതു മന്ത്ര വീണ്ടും ബിഗ് സ്ക്രീനിലേക്ക്? സംവിധായകൻ സിദ്ധിഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളം സീസൺ 3 വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്ന എട്ട് മത്സരാർഥികളിൽ ഒരാൾ ഋതു മന്ത്രയാണ്. മോഡലെന്ന നിലയിൽ തിളങ്ങിയ ഋതു ബിഗ് ബോസിലെത്തുന്നതിന് മുൻപ് ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീസണിലുട നീളം മികച്ച പ്രകടനമാണ് ഋതു ബിഗ് ബോസ് വീടിനുള്ളിൽ പുറത്തെടുത്തതെന്ന ഒരു പൊതുവികാരം നിലനിൽക്കുന്നുണ്ട്.

JN 1

സിനിമ താരം എന്ന നിലയിലോ പ്രമുഖ മോഡൽ എന്ന നിലയിലോ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ലാതിരുന്ന ഋതു എന്നാൽ ബിഗ് ബോസിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ശക്തയായ ഒരു മത്സരാർഥിയായാണ് ഋതു ബിഗ് ബോസിൽ തിളങ്ങിയത്.

JN 1

സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല ഋതുവിന്. ഇത് ബിഗ് ബോസ് വീട്ടിൽ ഒരിക്കൽ ഒരു വലിയ വിഷയത്തിനും കാരണമായി. പൊളി ഫിറോസാണ് ഋതുവിനെ പ്രകോപിപ്പിക്കുന്ന സംഭവത്തിന് പിന്നിലും മുന്നിലും. ഋതു എപ്പോഴും ഷൂട്ട്, മോഡൽ എന്നൊക്കെ പറഞ്ഞ് നടന്നാലും ഇതുവരെ എവിടെയും കണ്ടട്ടില്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം.

JN 3

ലാല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കിങ് ലയറില്‍ ഒരു റോളില്‍ ബിഗ് ബോസ് താരം അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഡലായി തന്നെയാണ് ഋതു മന്ത്ര എത്തിയത്. പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ്, രാജീവ് രവി ചിത്രം തുറമുഖം, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലും നടി അഭിനയിച്ചു. ഇതിന് പുറമെ പല പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

JN 4

അതേസമയം ബിഗ് ബോസിന് പിന്നാലെ ഋതു മന്ത്രയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ബിഗ് ബോസിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മറ്റുതാരങ്ങളെ പോലെ ഋതുവും എത്തിയിരുന്നു. ഷോ കഴിഞ്ഞതിന് പിന്നാലെ നടിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സും കൂടുകയുണ്ടായി.

JN 5

ഋതുവിന്രെ പുതിയ സിനിമ ഉടൻ വരുന്നുണ്ടോയെന്ന് ആരാധകർക്കിടയിൽ സംശയം ഉയർത്തുകയാണ് താരം പങ്കുവെച്ച പുതിയ ചിത്രം. സംവിധായകന്‍ സിദ്ധിഖിനൊപ്പമുളള ഒരു ചിത്രം ഋതു മന്ത്ര തന്‌റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഗ്ലാഡ് ടു മീറ്റ് ദിസ് അമേസിങ് ഫിലിം മേക്കര്‍ എന്ന ക്യാപ്ഷനിലാണ് ഋതു സിദ്ധിഖിനൊപ്പമുളള ചിത്രം പങ്കുവെച്ചത്.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    English summary
    Bigg Boss Malayalam season 3 contestant Rithu Manthra new photo with siddique arise conspiracy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X