• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ ആവേശത്തോടെയുള്ള തുടക്കമാണ് പരിപാടിക്ക് ലഭിച്ചത്. പ്രേക്ഷകര്‍ക്ക് പരിചിതരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ചില അപരിചിതരും ഷോയുടെ ഭാഗമാണ്. കേരളത്തിലെ ആദ്യ വനിത ഡിജെകളില്‍ ഒരാളും നര്‍ത്തകിയുമായ സൂര്യ മേനോന്‍ പരിപാടിയുടെ ഭാഗമാണ്.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

ആദ്യ എപ്പിസോഡില്‍ തന്നെ കുറച്ച് ഇമോഷണലായി പെര്‍ഫോം ചെയ്ത മത്സരാര്‍ത്ഥി കൂടിയാണ് സൂര്യ. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ പ്രാരാബ്ദങ്ങളെ കുറിച്ചും തന്റെ മാതാപിതാക്കളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ടാം ദിവസം നടന്ന വീക്ക്‌ലി ടാസ്‌കിന്റെ ഭാഗമായാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാതാപിതാക്കള്‍

മാതാപിതാക്കള്‍

ബന്ധുക്കള്‍ ധാരാളമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളുവെന്ന് സൂര്യ പറയുന്നു. അച്ഛന്‍ ജയകുമാര്‍ അമ്മ മോഹനകുമാരി. ഒരു വീട്ടില്‍ ഒരു താന്തോന്നി ഉണ്ടായിരിക്കും എന്ന് പറഞ്ഞപോലെയായിരുന്നുന അച്ഛന്‍. കാരണം ഞങ്ങളുടെ കുടുംബത്തില്‍ ഒരു നിലയിലും മുമ്പില്‍ എത്താതെ പോയത് അച്ഛന്‍ മാത്രമായിരുന്നു.

ഡ്രൈവര്‍ ജോലി

ഡ്രൈവര്‍ ജോലി

ഞങ്ങളുടെ മുത്തച്ഛന്‍ ദേശീയ അവാര്‍ഡ് ജേതാവായിരുന്നു. ഞങ്ങളുടെ കുടുംബത്തിന് അച്ഛനെ വലിയ ആളാക്കി മാറ്റണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ തിരഞ്ഞെടുത്ത ജോലി ഡ്രൈവറിന്റെതായിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിച്ചു. എന്നാല്‍ ദേഷ്യക്കാരന്‍ ആയതുകൊണ്ട് ആ ജോലി പോയി.

 വാടകവീട്ടിലേക്ക്

വാടകവീട്ടിലേക്ക്

വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്ന അവസ്ഥയുണ്ടായിരുന്നു. വളരെ സൗകര്യം കുറഞ്ഞ വീടായിരുന്നു അത്. കുട്ടിക്കാലത്തേക്ക് നോക്കുമ്പോള്‍ ഇപ്പോഴും ചമ്മലാണ്. ആ സമയത്ത് അച്ഛന്‍ ഗള്‍ഫില്‍ പോയത്. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് തിരിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. വലിയ കടമായിട്ടാണ് അച്ഛന്‍ തിരിച്ചെത്തിയത്.

അമ്മ

അമ്മ

അമ്മയ്ക്ക് ഒരു അപകടം സംഭവിച്ചതിനെ കുറിച്ചും സൂര്യ വെളിപ്പെടുത്തി. ആ അപടകടത്തില്‍ അമ്മയുടെ കണ്ണിന്റെ കാഴ്ചവരെ മങ്ങി. അങ്ങനെ ഞങ്ങളുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ഒരു പോരാട്ടമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ആരും സഹായിച്ചില്ലെന്ന് പറയുന്നില്ല. പക്ഷേ,എല്ലാവര്‍ക്കും സഹായിക്കുന്നതിന് ഒരു പരിധി ഇല്ലേ എന്ന് സൂര്യ ചോദിക്കുന്നു.

 കറവ പശു ആക്കി വച്ചേക്കുവാണോ

കറവ പശു ആക്കി വച്ചേക്കുവാണോ

താന്‍ ജനിച്ച സമയത്ത് അച്ഛന്റോ ജോലി വരെ പോയി എന്ന വരെ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. മോള്‍ എന്നെങ്കിലും രക്ഷപ്പെടുമെന്നും എന്ന വിശ്വാസം അവര്‍ക്ക് ഇപ്പോഴുമുണ്ട്. മോളെ എന്താ കറവപശുവാക്കി വച്ചേക്കുവാണോ എന്ന് നാട്ടുകാര്‍ ചോദിക്കാറുണ്ട്. ഇത് കേട്ട് അമ്മ പലപ്പോഴും കരയാറുണ്ട്. കല്യാണം നടന്നില്ലെങ്കില്‍ പോട്ടെ എന്ന് പറഞ്ഞ് ഞാന് അമ്മയെ ആശ്വസിപ്പിക്കാറുണ്ട്- സൂര്യ പറഞ്ഞു.

 ലുക്ക് മാത്രമേ ഉള്ളൂ

ലുക്ക് മാത്രമേ ഉള്ളൂ

ലുക്ക് ഉണ്ടെന്ന് മാത്രമേ ഉള്ളൂ. പക്ഷേ, ഈ ഡ്രസ് പോലും പല സുഹൃത്തുക്കളുടെയും സഹായമാണ്. അല്ലാതെ ഒന്നും തന്റെ കൈവശമില്ലെന്നും സൂര്യ പറയുന്നു. സ്‌കൂളില്‍ പഠുിക്കുന്ന സമയത്തുണ്ടായ ഒരു മറക്കാനാവാത്ത അനുഭവത്തെ കുിറിച്ചും സൂര്യ വെളിപ്പെടുത്തി.

മാലക്കള്ളി

മാലക്കള്ളി

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ മാല കാണാതെ പോയി. കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു. പട്ടിണി കിടന്നാല്‍ കിടക്കും, കക്കില്ല എന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാല്‍ പിന്നീട് ആ മാല ഒരു ടീച്ചറിന്റെ കയ്യില്‍ നിന്നും ആ കുട്ടിക്ക് തിരിച്ച് കിട്ടി. എന്നിട്ടും ആരും തന്നോട് ഒരു സോറി പോലും പറഞ്ഞില്ല. അന്നാണ് കാശിന്റെ വില മനസിലാക്കിയതെന്നും സൂര്യ പറയുന്നു.

ഐശ്യര്യ റായിയുടെ ഡ്യൂപ്പ്

ഐശ്യര്യ റായിയുടെ ഡ്യൂപ്പ്

ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന് താരമായിരുന്നു സൂര്യ മേനോന്‍. ബോളിവുഡ് താരം ഐശ്വര്യ റായയിയുടെ ഡ്യൂപ്പ് എന്ന വിശേഷണവും സൂര്യയ്ക്കുണ്ട്. വളരെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ സൂര്യ എന്ന ബിഗ് ബോസ് മത്സരാര്‍ത്ഥിയെ കാണുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക്

ചെറിയ കാര്യങ്ങള്‍ക്ക്

അതേസമയം, ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇമോഷണല്‍ ആകുന്ന സൂര്യയെയാണ് ബിഗ് ബോസ് ഹൗസില്‍ കാണുന്നത്. ഒപ്പമുള്ള എല്ലാവരും തന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തനിക്ക് നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ലെന്ന് താരം ആദ്യ എപ്പിസോഡില്‍ വ്യക്തമാക്കിയിരുന്നു. നിറ കണ്ണുകളോടെയാണ് സൂര്യ ആദ്യത്തെ ഏപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടത്.

 ഫിറോസിനോട് പറഞ്ഞത്

ഫിറോസിനോട് പറഞ്ഞത്

സഹമത്സരാര്‍ഥിയായ ഫിറോസിനോട് സൂര്യ ചില കാര്യങ്ങള്‍ ആദ്യത്തെ എപ്പിസോഡില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നോബിയില്‍ നിന്നും ലക്ഷമിയില്‍ നിന്നും നേരിട്ട അനുഭവം പേരെടുത്ത് പറയാതെ സൂര്യ ഫിറോസിനോട് പറഞ്ഞിരുന്നു. തനിക്ക് മറ്റുള്ളവരെ പോലെ തമാശയും മറ്റും പറയാന്‍ അറിയില്ലെന്നും എല്ലാവരേയും പിന്തുണച്ച് നില്‍ക്കുന്ന ഒരാളാണ്. ഇവരെ കണ്ടിട്ട് ഞാനും പെരുമാറാന്‍ തുടങ്ങിയാല്‍ ഫേക്ക് ആണെന്ന് എല്ലാവര്‍ക്കും തോന്നുമെന്നും സൂര്യ ഫിറോസിനോട് പറഞ്ഞിരുന്നു.

ഫിറോസിന്റെ ഉപദേശം

ഫിറോസിന്റെ ഉപദേശം

എന്നാല്‍ സൂര്യയുടെ വിഷമം കേട്ടതോടെ ഫിറോസ് ഷോയെ കുറിച്ച് കൃത്യമായി പറഞ്ഞു മനസിലാക്കിക്കൊടുത്തു. എല്ലാവരും മത്സരിക്കാനായിട്ടാണ് ഇവിടെ എത്തിയതെന്നും രണ്ട് ദിവസം കഴിയുമ്പോള്‍ എല്ലാവരുടേയും യഥാര്‍ഥമുഖം പുറത്തു വരുമെന്നും ഫിറോസ് പറഞ്ഞു.

30ന് മുകളില്‍ വയസ്

30ന് മുകളില്‍ വയസ്

പിന്നാലെ അഡോണിയുമായി സൂര്യ മനസ് തുറന്നു. തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ സൂര്യ അഡോണിയുമായി പങ്കുവച്ചു. കല്യാണം കഴിച്ചിട്ടില്ല, മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, കുറെ പ്രശ്‌നങ്ങളുമായാണ് വന്നിരിക്കുന്നത്. ചുറ്റുപാടുകള്‍ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്‌നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു.

ഒര്‍മ്മ നഷ്ടപ്പെട്ട കാലം

ഒര്‍മ്മ നഷ്ടപ്പെട്ട കാലം

തനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന് സൂര്യ അഡോണിയോട് പറഞ്ഞു. അക്കാലം പലര്‍ക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്‌നങ്ങള്‍ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞിരുന്നു.

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

ജോസിനും സിപിഎമ്മിനും വന്‍ ആശ്വാസം; ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുക്കാന്‍ തയ്യാറായി സിപിഐ

പിസി ജോര്‍ജിന് കാപ്പന്‍ വക തിരിച്ചടി; പാലായിലെ ജനപക്ഷം പ്രവര്‍ത്തകരെ പുതിയ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

അഴീക്കോടും കോഴിക്കോട് സൗത്തും മലപ്പുറത്ത് രണ്ട് സീറ്റും വേണം; ആറ് സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍

ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3; Contestant Soorya Menon talks openly about her life experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X