കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പോൺസേർഡ് ടാക്സിലെ വിധി പ്രഖ്യാപനത്തിലിടഞ്ഞ് കിടിലം ഫിറോസും ഡിംപലും: എരിതീയിലെണ്ണയൊഴിച്ച് ഫിറോസ് ഖാൻ

Google Oneindia Malayalam News

ബിഗ് ബോസ് സീസൺ 3 56ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഭവബഹുലമായ എപ്പിസോഡുകളാണ് പുറത്തുവരുന്നത്. ടാസ്കുകളിലെ പെർഫോമൻസ് മത്സരാർത്ഥികൾ തന്നെ വിലയിരുത്തുന്നതിനിടയിലാണ് ഒരു തർക്കം ഉടലെടുക്കുന്നത്. വിധി പ്രഖ്യാപനത്തിൽ നിന്ന് വിട്ട് കിടിലം ഫിറോസും ഡിംപൽ ഭാലും തമ്മിലുള്ള തർക്കത്തിലേക്ക് ഈ പ്രശ്നം നീങ്ങുകയായിരുന്നു.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വിജയിച്ച് കയറുമോ; കണക്കുകളില്‍ ബിജെപി ചിരിക്കുന്നുമഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വിജയിച്ച് കയറുമോ; കണക്കുകളില്‍ ബിജെപി ചിരിക്കുന്നു

സ്പോൺസേർഡ് ടാസ്ക്

സ്പോൺസേർഡ് ടാസ്ക്


മേക്കപ്പ് ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ ഡാസ് ലറിന്റെ ഒരു സ്പോൺസേർഡ് ടാസ്കായിരുന്നു ബിഗ് ബോസ് ഹൌസിൽ ഇന്നലെ അരങ്ങേറിയത്. മത്സരാർത്ഥികളെ മൂന്ന് പേർ വീതമുള്ള ടീമുകളാക്കി തിരിച്ച് മത്സരിക്കണമെന്ന നിർദേശമാണ് ബിഗ് ബോസ് നൽകിയത്. ഇതിൽ എൻഗേജ്മെന്റ്, ഫാഷൻ റാംപ് എന്നിങ്ങനെ അണിയിച്ചൊരുക്കുന്നതിനായി പ്രത്യേകം തീമുകളും ഇതിനൊപ്പം നൽകി. ഒരു ടീമിലെ ഒരാളെയാണ് ഇതോടെ അണിയിച്ചൊരുക്കേണ്ടത്.

ബി ടീം കിടുക്കി

ബി ടീം കിടുക്കി


കിടിലം ഫിറോസായിരുന്നു ഈ ടാക്സിന് വിധികർത്താവായി എത്തിയത്. സന്ധ്യയും അടങ്ങുന്ന ടീം ബി ആയിരുന്നു അന്തിമ വിജയികൾ. എന്നാൽ ടീം ബിയുടെ പ്രകടനത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ച് എതിർ ടീമായ ടീം ബി ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതോടെ ടീം എയിലെ രമ്യ പണിക്കരും ഡിംപൽ ഭാലും പ്രതികരിക്കുകയും ചെയ്തിരുന്നു.

അതെങ്ങനെ പറയും

അതെങ്ങനെ പറയും

തർക്കത്തിനിടെ മോഡലിംഗ് തന്റെ പ്രൊഫഷനാണെന്ന് ഡിംപൽ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ അറിവില്ലെന്ന് പറയുന്നതെങ്ങനെയാണെന്ന് കിടിലം ഫിറോസ് തന്നെ ചോദിക്കുകയായിരുന്നു. ഇതാണ് മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള തർക്കത്തിന് വഴിയൊരുക്കിയത്. ഇതോടെ പ്രകോപിതയായ ഡിംപൽ ചീപ്പ് എന്ന് പറഞ്ഞ് അവിടെ നിന്ന് പോകുകയായിരുന്നു.

 എരിതീയിൽ എണ്ണയൊഴിച്ച്

എരിതീയിൽ എണ്ണയൊഴിച്ച്

രമ്യയും ഡിംപലും തമ്മിൽ ബെഡ് ഏരിയയിൽ വെച്ച് മത്സരത്തെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെ അങ്ങോട്ട് ഫിറോസ് ഖാൻ കയറി വരികയായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ട ഫിറോസ് ഖാനാണ് വീണ്ടും ഈ വിഷയം എടുത്തിടുന്നത്. 'എന്നാലും നീ ഡിംപലിന് പോയിന്റ് കൊടുക്കാതിരുന്നത് മോശമായിപ്പോയെന്ന' ഫിറോസ് ഖാന്റെ വാക്കുകളാണ് വീണ്ടും തർക്കത്തിലേക്ക് നയിച്ചത്. ഈ പ്രസ്താവനയോട് ഡിംപൽ പ്രതികരിച്ചതോടെയാണ് കിടിലിം ഫിറോസും ഇക്കാര്യത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്.

 എന്തിന് വിളിച്ചു

എന്തിന് വിളിച്ചു

ഡിംപൽ തന്നെ തർക്കത്തിനിടെ ചീപ്പ് എന്ന് വിളിച്ചതിനെ ചോദ്യം ചെയ്താണ് കിടിലം ഫിറോസ്. ബിഗ് ബോസിന്റെ ചട്ടങ്ങളെക്കുറിച്ച് ഓർമിപ്പിച്ച ഫിറോസ് മറ്റ് മത്സരാർത്ഥികളെ അപമാനിക്കരുതെന്ന് ബിഗ് ബോസിന്റെ നിയമപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. തന്നെ ഇങ്ങനെ വിളിച്ചതിൽ വിശദീകരണമുണ്ടോ എന്ന ചോദ്യത്തിന് ഡിംപൽ ഇല്ലെന്ന് തന്നെയാണ് മറുപടി നൽകിയത്.

Recommended Video

cmsvideo
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
 ബിഗ്ബോസിനോട് പറയും

ബിഗ്ബോസിനോട് പറയും

ഡിംപൽ തന്നെ ചീപ്പ് എന്ന് വിളിച്ച സംഭവം കൺഫെഷൻ റൂമിൽ വെച്ച് ബിഗ് ബോസിനോട് പറയുമെന്ന് കിടിലം ഫിറോസും പറഞ്ഞു. ഈ സംഭവത്തോടെ സങ്കടത്തിലായ ഡിംപലിനെ ആശ്വസിപ്പിച്ചുകൊണ്ട് റംസാനും മണിക്കുട്ടനും രമ്യ പണിക്കരും രംഗത്തെത്തുകയായിരുന്നു.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
bigg boss malayalam season 3: Dimpal Bhal and Kidilam Firoz fight over score of sponsored task
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X