• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രേക്ഷകരെ ഞെട്ടിച്ച് ഡിംപലിനെതിരെയുള്ള 'സംഘടിത' നീക്കം? എലിമിനേഷന് 7 നോമിനേഷൻ

16 എപ്പിസോഡുകളാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഇതുവരെ പൂർത്തിയായത്. അതിനിടെ തന്നെ ഉണ്ടാകാത്ത സംഭവങ്ങളില്ല എന്ന് പറഞ്ഞതുപോലെയാണ് ബിഗ് ബോസ് ഹൌസിലെ കാര്യങ്ങൾ. ആദ്യ എലിമിനേഷൻ പൂർത്തിയായതിന് പിറകെ അടുത്ത എലിമിനേഷനുള്ള ഒരുക്കങ്ങളും തുടങ്ങി.

ഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോ

അന്ത്യശാസനം നല്‍കി മോഹന്‍ലാല്‍...സജ്‌നയ്ക്കും ഫിറോസിനും മിഷേലിനും ശിക്ഷ; എലിമിനേഷൻ കാത്തിരിപ്പ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഡിംപൽ ഭാലിനാണ് ഇത്തവണ ഏറ്റവും അധികം എലിമിനേഷൻ നോമിനേഷനുകൾ ലഭിച്ചിട്ടുള്ളത്. പിന്നെ, നേരിട്ട് എൻട്രി ലഭിച്ച ഫിറോസ്- സജ്ന ദന്പതിമാരും മിഷേലും പട്ടികയിലുണ്ട്. ബാക്കിയുള്ളവർ ആരൊക്കെ എന്ന് കൂടി നോക്കാം...

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

വൈല്‍ഡ് കാര്‍ഡിലൂടെ നോമിനേഷനിലേക്ക്

വൈല്‍ഡ് കാര്‍ഡിലൂടെ നോമിനേഷനിലേക്ക്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയവരായിരുന്നു ദമ്പതികളായ സജ്‌നയും ഫിറോസും മിഷേലും. എന്നാല്‍ ബിഗ് ബോസ് നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് ഇവര്‍ നേരിട്ട് എലിനേഷന്‍ ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുകയായിരുന്നു. ആരും നോമിനേറ്റ് ചെയ്യുക പോലും ചെയ്യാതെ എലിമിനേഷനിലെത്താനുള്ള ഭാഗ്യം ലഭിച്ചവരാണിവർ.

എയ്ഞ്ചലും രമ്യയും സുരക്ഷിതര്‍

എയ്ഞ്ചലും രമ്യയും സുരക്ഷിതര്‍

ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൗസിലെത്തിയവരാണ് രമ്യ പണിക്കരും എയ്ഞ്ചലും. വൈകിയെത്തിയതുകൊണ്ടു തന്നെ ഇരുവരും ഇത്തവണ എലിമിനേഷനില്‍ ഉള്‍പ്പെടില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ലക്ഷ്മി ജയനെ എലിമിനേറ്റ് ചെയ്യുന്നതിന് തൊട്ട് മുന്പായിരുന്നു രണ്ട് പേരും ഷോയിൽ എത്തിയത്.

തലനാരിഴയ്ക്ക്

തലനാരിഴയ്ക്ക്

കഴിഞ്ഞ എലിമിനേഷനില്‍ നോമിനേഷനില്‍ വന്നവര്‍ എട്ട് പേരായിരുന്നു. ഭാഗ്യലക്ഷ്മി, സായ് വിഷ്ണു, ഡിംപല്‍, ഋതുമന്ത്ര, സന്ധ്യ മനോജ്, കിടിലന്‍ ഫിറോസ്, ലക്ഷ്മി ജയന്‍, അഡോണി എന്നിവരായിരുന്നു അവര്‍. അക്കൂട്ടത്തില്‍ നിന്ന് ലക്ഷ്മി ജയനായിരുന്നു പുറത്തായത്. ഭാഗ്യ ലക്ഷ്മി തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്.

കണ്‍ഫെഷന്‍ റൂമിൽ

കണ്‍ഫെഷന്‍ റൂമിൽ

കണ്‍ഫെഷന്‍ റൂമിലേക്ക് ചെന്ന ഓരോ മത്സരാര്‍ത്ഥിയും അവര്‍ പുറത്താകാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികളെ കുറിച്ച് പറയുകയുണ്ടായി. ഓരോരുത്തരും വ്യക്തിപരമായതും അല്ലാത്തതുമായി പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ആളുകളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എലിമിനേഷനില്‍ ഉള്‍പ്പെട്ടിരുന്ന പലരും ഇത്തവണ ഒഴിവായ കാഴ്ചയാണ് കണ്ടത്.

 കൂടുതല്‍ നോമിനേഷന്‍

കൂടുതല്‍ നോമിനേഷന്‍

ഇത്തവണ കൂടുതല്‍ നോമിനേഷന്‍ കിട്ടിയത് ഡിംപലിനാണ്- ഏഴ് പേരാണ് ഡിംപലിനെ നോമിനേറ്റ് ചെയ്തത്. സൂര്യയെ ആറ് പേർ നോമിനേറ്റ് ചെയ്തു. സായ് വിഷ്ണുവിനും ഭാഗ്യലക്ഷ്മിയ്ക്കും നാല് വീതം ആണ് നോമിനേഷൻ. കഴിഞ്ഞ എലിമിനേഷനില്‍ ഉള്‍പ്പെടാതിരുന്ന അനൂപും സൂര്യയും ഇത്തവണ എലിമിനേഷനില്‍ ഉണ്ടെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം.

മൂന്നുപേര്‍ വീണ്ടും

മൂന്നുപേര്‍ വീണ്ടും

കഴിഞ്ഞ എലിമിനേഷനിലും ഇത്തവണത്തേതിലും ഒരുപോലെ ഉള്‍പ്പെട്ടവര്‍ മൂന്നു പേരാണ്. ഭാഗ്യലക്ഷ്മി, ഡിംപല്‍, സായ് വിഷ്ണു. ഇതില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് ആരൊക്കെ നില്‍ക്കാനാണെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. അതുപോലെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരായിരുന്നു സജ്‌നയും ഫിറോസും മിഷേലും. ഇവരുടെ ഭാവിയും എന്താകുമെന്ന് പ്രവചിക്കാനാവില്ല.

ദ ഷോ മസ്റ്റ് ഗോ ഓൺ

ദ ഷോ മസ്റ്റ് ഗോ ഓൺ

ആര് വന്നാലും ആര് പോയാലും ബിഗ് ബോസ് ഹൌസിൽ 100 ദിവസങ്ങൾ ഉണ്ടാകും. അവസാനം വരെ പിടിച്ചുനിൽക്കാൻ വേണ്ടി ഓരോരുത്തനും കഠിന ശ്രമങ്ങൾ നടത്തുന്നതിന് ഇപ്പോൾ തന്നെ പ്രേക്ഷകർ സാക്ഷിയാണ്. അടുത്ത ഘട്ടത്തിൽ എന്തൊക്കെയുണ്ടാകും എന്ന് കാത്തിരുന്ന് കാണാം.

ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി

തനിസ്വരൂപം പുറത്തെടുത്ത് ബിഗ് ബോസ്! സഞ്ജനയ്ക്കും ഫിറോസിനും അന്ത്യശാസനം, താത്പര്യമില്ലെങ്കിൽ വേണ്ട

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
Bigg Boss Malayalam Season 3: Dimpal BHal gets majority nomination for elimination this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X