• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യയുടെ വിവാഹം ഉടനുണ്ടാകുമോ? ബിഗ് ബോസിലെ മറ്റുള്ളവരെ കുറിച്ച്? മറുപടി ഇങ്ങനെ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ വിജയി ആരാണെന്ന കാത്തിരിപ്പിലാണ് എല്ലാവരും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഷോ പിന്നീട് വോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണിക്കുട്ടന്‍, റിതു മന്ത്ര, ഡിംപല്‍, ഫിറോസ്, നോബി, അനൂപ് എന്നിവരാണ് ഫൈനലില്‍ എത്തിയ മത്സരാര്‍ത്ഥികള്‍.

 അഭിനയിക്കുന്നത് മഞ്ജു വാര്യര്‍; ആ ഷൂട്ടിന്റെ തലേ ദിവസം ഉറങ്ങാന്‍ സാധിച്ചില്ല; മനസ് തുറന്ന് ജിസ് ജോയ് അഭിനയിക്കുന്നത് മഞ്ജു വാര്യര്‍; ആ ഷൂട്ടിന്റെ തലേ ദിവസം ഉറങ്ങാന്‍ സാധിച്ചില്ല; മനസ് തുറന്ന് ജിസ് ജോയ്

എന്നാല്‍ ഈ സീസണില്‍ വച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. ഈ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു സൂര്യ. സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയം ബിഗ് ബോസിന് അകത്തും പുറത്തും വലിയ ചർച്ച ആയിരുന്നു. അതിന്റെ പേരിൽ ഷോ അവസാനിച്ച ശേഷം സൂര്യ സൈബർ ആക്രമണത്തിനും ഇരയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹം അടക്കമുള്ള ചില നിര്‍ണായകമായ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

ബിഗ് ബോസ് ഹൗസില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ സൂര്യ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് താരം അറിയിച്ചിരുന്നു. മറ്റ് ബിഗ് ബോസ് താരങ്ങളും സൂര്യയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഫോട്ടോഷൂട്ടും സന്തോഷ വാര്‍ത്തയും

ഫോട്ടോഷൂട്ടും സന്തോഷ വാര്‍ത്തയും

ഇതിന് പിന്നാലെ താരം ഒരു ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലായിരുന്നു ചിത്രം. ചിത്രത്തിനൊപ്പം പുതിയൊരു വിശേഷവും സൂര്യ പങ്കുവച്ചിരുന്നു. തെലുങ്കിലും തമിഴിലുമായി താരം നാല് ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്‌തെന്നായിരുന്നു ആ വാര്‍ത്ത. കൂടാതെ ആരാധകരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും താരം നന്ദി അറിയിച്ചിരുന്നു.

ചോദ്യങ്ങള്‍ക്ക് ഉത്തരം

ചോദ്യങ്ങള്‍ക്ക് ഉത്തരം

എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റെ പ്രിയപ്പെട്ട ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും താരം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയത്. ഇതില്‍ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ആരൊക്കെ വിളിച്ചു? ഇതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

 ഫോണില്‍ വിളിച്ചവര്‍

ഫോണില്‍ വിളിച്ചവര്‍

അഡോണി, കിടിലം ഫിറോസ്, പൊളി ഫിറോസും സജ്നയും, റിതു, റംസാന്‍, രമ്യ, അനൂപ്, മണിക്കുട്ടന്‍ തുടങ്ങിയവരൊക്കെ ഫോണില്‍ കോണ്‍ടാക്ട് ചെയ്‌തെന്നാണ് സൂര്യ പറയുന്നത്. ഹൗസിലെ മറ്റുള്ളവരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പാവങ്ങളാണെന്ന് ഇടയ്ക്ക് ദേഷ്യം വരുമ്പോള്‍ ബഹളം ഉണ്ടാക്കും എന്ന് മാത്രം. എല്ലാവരെയും തനിക്ക് ഇഷ്ടമാണെന്ന് സൂര്യ പറയുന്നു.

 ആദ്യം വിളിച്ചത്

ആദ്യം വിളിച്ചത്

ബിഗ് ബോസില്‍ നിന്ന് ആദ്യം ഇറങ്ങിയതിന് ശേഷം ലക്ഷ്മി ജയന്‍, മജിസിയ ഭാനു, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവരെയാണ് ആദ്യം വിളിച്ചതെന്ന് സൂര്യ പറയുന്നു. നിങ്ങള്‍ ശരിക്കും ബാലാമണിയാണോ എന്ന ചോദ്യത്തിന്, ആ പേര് നിങ്ങള്‍ അല്ലേ ഇട്ടതെന്നായിരുന്നു സൂര്യ പറഞ്ഞത്. സൂര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യവും ആരാധകരുടെ ഭാഗത്ത് നിന്ന് വന്നു.

വസ്ത്രവും ഭക്ഷണവും

വസ്ത്രവും ഭക്ഷണവും

പട്ടുപാവാട, ഹാഫ് സാരി, പിന്നെ ഗൗണ്‍ ഇതൊക്കെയാണ് തന്റെ ഇഷ്ട വസ്ത്രങ്ങളെന്നും ചോറും തൈരും അച്ചാറും, ചോക്ലേറ്റു പ്രിയപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കുന്നു. വിവാഹം എപ്പോഴാണെന്ന ചോദ്യത്തിനുള്ള സൂര്യയുടെ ഉത്തരമാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചത്. ഇതിന് താരം പറഞ്ഞ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹം എപ്പോള്‍

വിവാഹം എപ്പോള്‍

വിവാഹം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചില പടങ്ങള്‍ ചെയ്ത ശേഷം ഒത്തുവന്നാല്‍ നോക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയാണെന്നും സൂര്യ പറയുന്നു. പിന്നീട് വന്ന രസകരമായ ചോദ്യം, മുപ്പത് കഴിഞ്ഞിട്ടും എന്തിനാണ് കുട്ടികളെ പോലെ നടക്കുന്നതെന്നായിരുന്നു.

60 കഴിഞ്ഞാല്‍

60 കഴിഞ്ഞാല്‍

അറുപത് വയസ് കഴിഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം ആകും എല്ലാവര്‍ക്കും. അപ്പോള്‍ പിന്നെ നേരത്തെ തന്നെ ആ സ്വഭാവം ആയെന്ന് വിചാരിച്ചാല്‍ മതിയെന്ന് സൂര്യ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ തന്റെ കുടുംബമാണെന്നും സിനിമ, ഗെയിമുകള്‍, വായന, പെറ്റ്സ്, ഫാമിലി, ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്, ഇതൊക്കെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെന്നും സൂര്യ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതാവാം: പക്ഷെ എന്‍റെ തീരുമാനം മറിച്ചായിരുന്നു, ഫിറോസ് ഖാന്‍ പറയുന്നുമോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതാവാം: പക്ഷെ എന്‍റെ തീരുമാനം മറിച്ചായിരുന്നു, ഫിറോസ് ഖാന്‍ പറയുന്നു

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  എ സമ്പത്ത്
  Know all about
  എ സമ്പത്ത്

  യുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യതയുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യത

  English summary
  Bigg Boss Malayalam Season 3: Fans Ask a question to Soorya Menon about marriage, Replay Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X