• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീ വിരോധിയോ? രജിത് കുമാറിന്റെ മറുപടി ഇങ്ങനെ..'ആ സംഭവം വിഷമിപ്പിച്ചു';വൈറൽ വീഡിയോ

കൊച്ചി: ബിഗ് ബോസ് സീസൺ ത്രീ കഴിഞ്ഞെങ്കിലും ഷോയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള മത്സരാർത്ഥികളുടെ പല അഭിമുഖങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്ന രജിത്ത് കുമാറും സീസൺ ത്രീയിലെ മത്സരാര്‍ഥികളായിരുന്ന ഫിറോസും സജ്‌നയും തമ്മിലുള്ള അഭിമുഖ വീഡിയോ.

നേരത്തേ ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്തായവരാണ് സജിനയും ഫിറോസും. സമാന രീതിയിലാണ് രജിത് കുമാറും ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ചും താൻ സ്ത്രീ വിരോധിയാണെന്ന വിമർശനങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് രജിത് കുമാർ വീഡിയോയിൽ.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

മോട്ടിവേഷണല്‍ സ്പീക്കര്‍, അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായ രജത് കുമാര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ രജത് കുമാർ സ്ത്രീ വിരോധിയാണോയെന്നായിരുന്നു വീഡിയോയിൽ ഫിറോസ് ചോദിച്ചത്. ഇതിന് രജതിന്റെ മറുപടി ഇങ്ങനെ- ഒരമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന മകനെ കുറിച്ച് അവൻ സ്ത്രീ വിരോധിയാണോ എന്ന് ചോദിക്കേണ്ടതുണ്ടോയെന്ന് രജിത് കുമാർ ചോദിച്ചു.

ചിലർക്ക് ഇഷ്ടമല്ല

ചിലർക്ക് ഇഷ്ടമല്ല

പരസ്പരം മനസിലാകാതെയും അംഗീകരിക്കാതെയും ജീവിക്കുന്ന പുരുഷനും സ്ത്രീയും ഒരുപോലെ തെറ്റുകാരണ്. ഞാൻ സ്ത്രീ വിരോധിയോ പുരുഷ വിരോധിയോ അല്ല.
ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നടക്കുന്നവരോട് 'ഡോണ്ട് ഡു' എന്ന് ഞാൻ പറയാറുണ്ട്. എന്നാൽ ഇപ്പോൾ അതില്ല. കാരണം ചെയ്യരുതെന്ന് പറയുന്നത് ചിലർക്ക് ഇഷ്ടമല്ല.

 തെറ്റിധാരണ മാറി

തെറ്റിധാരണ മാറി

അങ്ങനെ വന്നപ്പോഴാണ് തെറ്റിധരിക്കപ്പെട്ട് ചിലർ തന്നെ സ്ത്രീ വിരോധിയാക്കിയത്. എന്നാൽ ബിഗ് ബോസ് സീസൺ 2 വിൽ എത്തിയതോടെ തന്നെ കുറിച്ചുള്ള ഈ തെറ്റിധാരണ നീങ്ങാൻ സഹായകമായെന്നും രജത് പറഞ്ഞു. ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഫോൺ വിളിച്ചത് പെൺകുട്ടികളുടെ അമ്മമാരാണെന്നും രജത് അവകാശപ്പെട്ടു.

രേഷ്മയുടെ പരാതി

രേഷ്മയുടെ പരാതി

ഒരു ടാസ്കിനിടെ മത്സാരാർത്ഥിയായിരുന്ന രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ചതോടെയായിരുന്നു രജത് ഷോയിൽ നിന്നും പുറത്തായത്. സംഭവം വലിയ വിവാദമായിരുന്നു. കണ്ണിൽ രജത് കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും അത് തന്റെ കാഴ്ച ശക്തിയെ ബാധിച്ചെന്നും രേഷ്മ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ രജതിനെതിരെ രേഷ്മ പോലീസിൽ പരാതിയും നൽകിയിരുന്നു.

ഷോ വിജയിപ്പിക്കാനെന്ന്

ഷോ വിജയിപ്പിക്കാനെന്ന്

എന്നാൽ ഷോയുടെ വിജയത്തിന് വേണ്ടിയാണ് താൻ അത് ചെയ്തതെന്നാണ് രജത് കുമാറിന്റെ ന്യായീകരണം. ഷോയ്ക്കിടയിൽ ഒരു ടാസ്കിൽ മത്സരാർത്ഥികളായ മഞ്ചു പത്രോസ്, വീണ നായർ, പാഷാണം ഷാജി എന്നിവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇതിലൊന്നും പരാതികൾ ഉയർന്നില്ല. ഷോ വിജയിപ്പിക്കാൻ മത്സരം ലൈവാക്കാൻ ശ്രമിച്ച താൻ വലിയ തെറ്റുകാരനായി.

 ഭയങ്കര ഷോക്ക്

ഭയങ്കര ഷോക്ക്

ആ ടാസ്ക് തനിക്ക് ഭയങ്കര ഷോക്കായിരുന്നു. താൻ ചതിക്കപ്പെട്ടത് പോലെ തോന്നു. അടുക്കളയിൽ പെരുമാറുന്നവർക്ക് അറിയാം. കൈയ്യിലോ മുഖത്തോ ആയാൽ കഴുകി കളഞ്ഞാൽ പോകാവുന്നതേയുള്ളൂവെന്ന്. ഗെയിമിന്റെ നല്ലതിന് വേണ്ടി ചെയ്യാൻ ശ്രമിച്ച കാര്യം വളച്ചൊടിക്കുകയാണ് ഉണ്ടായത്. അല്ലാതെ മനപ്പൂർവ്വം ചെയ്ത കാര്യമായിരുന്നില്ല. തന്നെ ഷോയിൽ നിന്നും അന്യായമായി പുറത്താക്കി.

 കണ്ണീരോടെ

കണ്ണീരോടെ

തിരിച്ചെടുക്കാൻ ഞാൻ ലാലേട്ടന്റെ കാലുപിടിച്ചത് പോലെ ചോദിച്ചിരുന്നു. ഒരവസരം തരണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. ലാലേട്ടന്റെ കാലിൽ തൊട്ട് ഞാൻ നമസ്കരിച്ചിരുന്നു. എന്നാൽ അത് കാണിച്ചിട്ടില്ല. കണ്ണീരോടെയാണ് ഷോയിൽ നിന്നും താൻ ഇറങ്ങി പോന്നത്.ആ രംഗം തന്റെ മനസിൽ നിന്നും ഒരിക്കലും മാഞ്ഞ് പോകില്ലെന്നും രജത് പറഞ്ഞു.

വിവേചനമെന്ന്

വിവേചനമെന്ന്

സ്ത്രീയെ കുറ്റപ്പെടുത്തിയാൽ സ്ത്രീ വിരുദ്ധത.ജെന്റർ ബയാസ് ഇല്ലെന്ന് പറയുകയും അത് കൊണ്ടുവരികയും ചെയ്യുന്നത് വളരെ മ്ലേച്ചമായ കാര്യമാണ്.ഇനിയെങ്കിലും ബിഗ് ബോസ് ഷോ നടത്തുമ്പോൾ മറ്റ് ഭാഷകളിലെ പരിപാടികളിൽ നൽകുന്ന ടാസ്കുകൾ, ഗെയിമുകൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കണം. ഇല്ലേങ്കിൽ സ്ത്രീ വിവേചനം എന്നൊക്കെ പറഞ്ഞ് കണ്ണുനീരൊലിപ്പിച്ച് വിഷയമാക്കുമെന്നും രജത് ന്യായീകരിച്ചു.

ഉണർവ് ഉണ്ടാക്കിയത്

ഉണർവ് ഉണ്ടാക്കിയത്

അതേസമയം മറ്റ് ഭാഷകളിലെ ബിഗ് ബോസ് കണ്ടതിന് ശേഷം മനസിലായത് ബിഗ് ബോസ് സീസൺ മലയാളം ത്രീയ്ക്ക് കണ്ടന്റ് ഉണ്ടാക്കി ഉണർവ് നൽകിയത് സജ്നയും ഫിറോസുമാണെന്ന് രജിത് പറഞ്ഞു. നിങ്ങളവിടെ കത്തിജ്വലിച്ച് ഗംഭീരമായി നിന്നു. ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ പല സോഷ്യൽ മീഡിയ പേജുകളിലൂടെയും കറങ്ങി എത്തിയപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണെന്ന് വ്യക്തമായെന്നും രജിത് കുമാർ പറഞ്ഞു.

മറ്റൊരു തലത്തിലേക്ക്

മറ്റൊരു തലത്തിലേക്ക്

ഫൈനലിൽ സജ്നയും ഫിറോസും ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി ഷോ നല്ലതായിരുന്നേനെ എന്ന് കുറേപേർ ആഗ്രഹിച്ചിരുന്നു. ഷോ മറ്റൊരു തലത്തിലേക്ക് മാറിയേനെയെന്നും രജിത് കുമാർ പറഞ്ഞു. അതേസമയം ആർമിക്ക് പുറത്തുള്ളവരും ഇതേ അഭിപ്രായം തങ്ങളോട് പങ്കുവെച്ചിരുന്നുവെന്ന് ഫിറോസും സജിനയും വീഡിയോയിൽ പറയുന്നുണ്ട്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  വലിയ അംഗീകാരം

  വലിയ അംഗീകാരം

  ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ. പുറത്ത് വന്നതിന് ശേഷമാണ് ഇത്രയും നമ്മളെ ഇഷ്ടപ്പെടുന്നുണ്ടെന്നും പിന്തുണയ്ക്കുന്നുണ്ടെന്നും മനസിലായത്. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ്. പുറത്ത് വന്ന് ദിവസങ്ങൾക്ക് ശേഷവും പലരും തങ്ങളെ ഫോണിൽ വിളിച്ച് കൊണ്ടേയിരുന്നു, വീഡിയോയിൽ ഫിറോസും സജിനയും പറഞ്ഞു.

  സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

  English summary
  Firoz khan and sajna's video with Rajith kumar goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X