കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസിൽ എലിമിനേഷൻ ചൂട്, പുറത്താകാൻ സാധ്യത ഉളളവരുടെ പട്ടികയായി, 8 പേരിലൊരാൾ

Google Oneindia Malayalam News

കൊച്ചി: സംപ്രേഷണം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3നെ കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ഉളളത്. ഒരാഴ്ച പിന്നിട്ടതോടെ ഇനി ബിഗ് ബോസില്‍ ഏറെ നിര്‍ണായകമായ എലിമേഷനുളള സമയമാണ്.

ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്ന് ആരാകും ആദ്യം പുറത്തേക്ക് പോകുക. മത്സരാര്‍ത്ഥികള്‍ തങ്ങള്‍ എലിമിനേഷന് നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

ഇനി എലിമിനേഷൻ

ഇനി എലിമിനേഷൻ

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നടന്നിരുന്നു. ടെലിവിഷന്‍ താരം ഫിറോസ് ഖാനും ഭാര്യയും നടിയുമായ സജിന ഫിറോസും, മിഷേലുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ഇനി ബിഗ് ബോസ് സീസണ്‍ 3ലെ ആദ്യത്തെ എലിമിനേഷന്‍ ആണ് ഈ ആഴ്ച നടക്കാനിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോകണം എന്ന് ആഗ്രഹിക്കുന്ന രണ്ട് പേരുടെ പേരുകള്‍ മത്സരാര്‍ത്ഥികള്‍ക്ക് നോമിനേറ്റ് ചെയ്യാം.

നോബിയുടെ നോമിനേഷൻ

നോബിയുടെ നോമിനേഷൻ

നോബിയാണ് ആദ്യത്തെ രണ്ട് പേരെ എലിമിനേഷന് വേണ്ടി നോമിനേറ്റ് ചെയ്തത്. റിതു മന്ത്ര, സായ് വിഷ്ണു എന്നിവരെ ആണ് നോബി നിര്‍ദേശിച്ചത്. ഇരുവരും അത്ര ആക്ടീവ് അല്ലെന്നാണ് നോബി കാരണമായി പറഞ്ഞത്. നോബി നിര്‍ദേശിച്ച റിതു മന്ത്ര, സായ് വിഷ്ണു എന്നിവരെ തന്നെയാണ് ഡിംപാല്‍ ഭാലും എലിമിനേഷന് വേണ്ടി നോമിനേറ്റ് ചെയ്തത്.

കിടിലൻ ഫിറോസിന്റെ നോമിനേഷൻ

കിടിലൻ ഫിറോസിന്റെ നോമിനേഷൻ

കിടിലന്‍ ഫിറോസ് എലിമിനേഷന് വേണ്ടി നിര്‍ദേശിച്ചത് സന്ധ്യാ മനോജിനേയും റിതു മന്ത്രയേയും ആയിരുന്നു. റിതു മന്ത്ര കുറച്ച് കൂടി മെച്ചപ്പടണമെന്ന് കിടിലന്‍ ഫിറോസ് പറഞ്ഞു. സന്ധ്യാ മനോജിന്റെ പ്രകടനം അത്ര മികച്ചത് അല്ലെന്നും ഫിറോസ് പറഞ്ഞു. ലക്ഷ്മി ജയന്‍, റിതു മന്ത്ര എന്നിവരെ ആണ് മജ്‌സിയ നോമിനേറ്റ് ചെയ്തത്.

മണിക്കുട്ടന്റെ നോമിനേഷൻ

മണിക്കുട്ടന്റെ നോമിനേഷൻ

സിനിമാ താരം മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തത് കിടിലന്‍ ഫിറോസ്, ഡിംപാല്‍ ഭാല്‍ എന്നിവരെ ആണ്. കിടിലന്‍ ഫിറോസിനെ തനിക്ക് 8 വര്‍ഷത്തെ പരിചയം ഉണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലുണ്ടായിരുന്ന സ്ഥാനം തകിടം മറിച്ചുവെന്നും മണിക്കുട്ടന്‍ നോമിനേഷനുളള കാരണമായി പറഞ്ഞു. റിതു മന്ത്ര, ലക്ഷ്മി ജയന്‍ എന്നിവരെ ആണ് സന്ധ്യാ മനോജ് നോമിനേറ്റ് ചെയ്തത്.

ഭാഗ്യലക്ഷ്മിയുടെ നോമിനേഷൻ

ഭാഗ്യലക്ഷ്മിയുടെ നോമിനേഷൻ

സന്ധ്യാ മനോജ്, അഡോണി ജോണ്‍ എന്നിവരെയാണ് ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തത്. അഡോണിക്ക് മത്സര ബുദ്ധി ഇല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. റിതു മന്ത്ര നോമിനേറ്റ് ചെയ്തത് കിടിലന്‍ ഫിറോസിനെയും ഡിംപാലിനെയുമാണ്. ഡിംപാലിന് അച്ചടക്കം ഇല്ലെന്ന് റിതു മന്ത്ര പറഞ്ഞു. ഫിറോസ് ഭക്ഷണം വലിച്ചെറിഞ്ഞത് ശരിയായില്ലെന്ന് റിതു മന്ത്ര കുറ്റപ്പെടുത്തി.

അഡോണിയുടെ നോമിനേഷൻ

അഡോണിയുടെ നോമിനേഷൻ

ലക്ഷ്മി ജയന്‍, ഭാഗ്യലക്ഷ്മി എന്നിവരെ ആണ് അഡോണി ജോണ്‍ എലിമിനേഷന് നിര്‍ദേശിച്ചത്. റിതു മന്ത്ര, കിടിലന്‍ ഫിറോസ് എന്നിവരെ അനൂപ് കൃഷ്ണന്‍ നോമിനേറ്റ് ചെയ്തു. താന്‍ മാത്രമാണ് ശരിയെന്നാണ് കിടിലന്‍ ഫിറോസ് കരുതുന്നത് എന്ന് അനൂപ് പറഞ്ഞു. ലക്ഷ്മി ജയന്‍ നോമിനേറ്റ് ചെയ്തത് സന്ധ്യ മനോജ്, അഡോണി ജോണ്‍ എന്നിവരെ ആണ്.

 സായ് വിഷ്ണുവിന്റെ നോമിനേഷൻ

സായ് വിഷ്ണുവിന്റെ നോമിനേഷൻ

കിടിലന്‍ ഫിറോസ്, ലക്ഷ്മി ജയന്‍ എന്നിവരെ ആണ് സായ് വിഷ്ണു നോമിനേറ്റ് ചെയ്തത്. കിടിലന്‍ ഫിറോസ് വന്‍ സംഭവമാണ് എന്ന് തോന്നിപ്പിക്കുന്നതായി സായ് വിഷ്ണു ചൂണ്ടിക്കാട്ടി. ഭാഗ്യലക്ഷ്മിയേയും റിതു മന്ത്രയേയും ആണ് സൂര്യ നോമിനേറ്റ് ചെയ്തിരിക്കുന്നത്. പുറത്താക്കാന്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത് റിതു മന്ത്രയ്ക്കാണ്.

ആകെ എട്ട് പേർ

ആകെ എട്ട് പേർ

ഏഴ് നോമിനേഷനുകളാണ് റിതു മന്ത്രയ്ക്ക് ലഭിച്ചിരിക്കുന്നത്. ലക്ഷ്മി ജയന്‍, കിടിലന്‍ ഫിറോസ് എന്നിവര്‍ക്ക് നാല് വീതം നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. സന്ധ്യാ മനോജ്, ഡിംപാല്‍ ഭാല്‍ എന്നിവരെ മൂന്ന് പേര്‍ വീതം എലിമിനേഷന് നിര്‍ദേശം. ഭാഗ്യലക്ഷ്മി, സായ് വിഷ്ണു, അഡോണി ജോണ്‍ എന്നിവര്‍ക്ക് രണ്ട് വീതം നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.

English summary
bigg boss malayalam season 3: First elimination to happen this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X