• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്

ബിഗ് ബോസിനെ ഞെട്ടിക്കാനൊരുങ്ങി മത്സരാര്‍ത്ഥിയായ കിടിലം ഫിറോസ്. വീട്ടില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള പദ്ധതി ഒരുക്കുകയാണ് ഫിറോസ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മാന്ത്രിക കസേരയില്‍ ഇരുന്നത് മുതല്‍ ഗ്രൂപ്പുകള്‍ക്കിടെയില്‍ വിള്ളലുകള്‍ പ്രകചായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പുണ്ടക്കാനായി ഫിറോസ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

 പ്ലാന്‍ ഇങ്ങനെ

പ്ലാന്‍ ഇങ്ങനെ

വീട്ടില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയോടും ഡിംപലിനോടുമായിരുന്നു ഫിറോസ് പ്ലാന്‍ വ്യക്തമാക്കിയത്. അഡോണി, റംസാന്‍, സായി വിഷ്ണു എന്നിവരടങ്ങിയ ഗ്രൂപ്പുകള്‍ക്കെതിരെ നീങ്ങാനാണ് കിടിലം ഫിറോസും സംഘവും പദ്ധതിയിടുന്നത്.

അഞ്ച് പേരുകള്‍

അഞ്ച് പേരുകള്‍

ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന അഞ്ച് പേരുകള്‍ പറയുകയും അവര്‍ ഒരുമിച്ച് മറ്റുള്ളവര്‍ക്കെതിരെ കളിക്കണമെന്നാണ് കിടിലം ഫിറോസ് പദ്ധതിയായി പറയുന്നത്. കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍ എന്നിവരെയാണ് കിടിലം ഫിറോസ് ഫൈനല്‍ ഫൈവില്‍ കാണുന്നത്.

ലക്ഷ്യം സായി വിഷ്ണു

ലക്ഷ്യം സായി വിഷ്ണു

തന്റെ ആദ്യത്തെ ലക്ഷ്യം സായി വിഷ്ണുവാണെന്ന് കിടിലം ഫിറോസ് ഭാഗ്യലക്ഷ്മിയോടും സന്ധ്യയോടും പറഞ്ഞു. പിന്നീട് തന്റെ കയ്യിലുള്ള വിശദമായ ഒരു പ്ലാനിനെ കുറിച്ചും കിടിലം ഫിറോസ് ഡിംപലിനോടും സന്ധ്യയോടും വ്യക്തമാക്കി.

പ്ലാന്‍ ഇങ്ങനെ

പ്ലാന്‍ ഇങ്ങനെ

ഞാന്‍ ഇതുവരെ പ്ലാന്‍ഡ് ആയിരുന്നില്ല. എന്റെ കൈയ്യിലൊരു ഗംഭീര പ്ലാനുണ്ട്. പക്ഷെ ഇന്നലെ അവിടെ നിന്നും എഴുന്നേറ്റത് മുതല്‍ ഞാന്‍ കളിക്കാന്‍ തീരുമാനിച്ചു. എന്റെ മനസില്‍ വന്നതും ഞാനിത് ഇവളോട് പറഞ്ഞിരുന്നു. ചേച്ചിയോട് പറഞ്ഞിട്ടില്ല. പക്ഷെ ബാക്കി രണ്ട് പേരോട് ഇത് പറഞ്ഞാല്‍ അവരിതിനെ ഗ്രൂപ്പ് സ്ട്രാറ്റജിയായിട്ടാകുമോ കാണുക എന്ന പേടിയുണ്ട്- ഫിറോസ് പറഞ്ഞു.

പ്ലാന്‍ വിശദീകരിച്ച് ഫിറോസ്

പ്ലാന്‍ വിശദീകരിച്ച് ഫിറോസ്

വളരെ സിംപിളായ പ്ലാനാണ് തന്റേതെന്ന് ഫിറോസ് പറയുന്നു. ഫൈനല്‍ ഫൈവിലേക്ക് അഞ്ച് പേരാണ് വരേണ്ടത്. നമുക്കറിയാലോ ഇയാള്‍ അതിന് കാപ്പബിള്‍ ആണെന്ന്. ടൈറ്റില്‍ വിന്‍ ചെയ്യുന്നത് വിടൂ,, കാരണം ഫൈനല്‍ ഫൈവിലെത്തിയാല്‍ പിന്നെ ടാസ്‌ക് ടാസ്‌ക് എന്ന് വന്നു കൊണ്ടിരിക്കും. ഫിസിക്കലിയും മെന്റലിയുമൊക്കെ ഫിറ്റ് ആയ ഒരാള്‍ മാത്രമേ ജയിക്കുകയുള്ളൂ.

പരസ്പരം ഫൈറ്റില്ല

പരസ്പരം ഫൈറ്റില്ല

അതുകൊണ്ട് ഫൈനല്‍ ഫൈവിലെത്തിയാല്‍ പിന്നെ പരസ്പരം ഫൈറ്റില്ല, റിയല്‍ ഫൈറ്റ് മാത്രമേ ഉള്ളൂ. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് ഫൈനല്‍ ഫൈവിലെത്തുമെന്ന് നമുക്ക് ഉറപ്പുള്ള അഞ്ചു പേര്‍ ഒരുമിച്ച് നില്‍ക്കുകയല്ലേ. ഞാന്‍, ഡിംപല്‍, ചേച്ചി, മണിക്കുട്ടന്‍ എന്നിവര്‍ ഫൈനല്‍ ഫൈവിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ പാത്തുവായിരുന്നു. പക്ഷെ അവള്‍ പോയി- ഫിറോസ് പറഞ്ഞു

റംസാന്‍ വന്നേക്കാം

റംസാന്‍ വന്നേക്കാം

പാത്തുവിന്റെ ഒഴിവിലേക്ക് റംസാന്‍ വന്നേക്കാം. അപ്പോള്‍ ഈ അഞ്ച് പേര്‍ സേഫായി നിന്ന് ബാക്കിയുള്ളവര്‍ക്കെതിരെ കളിക്കുകയല്ലേ വേണ്ടതെന്ന് ഫിറോസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നമ്മള്‍ പരസ്പരം ഫൈറ്റ് ചെയ്ത് ബാക്കിയുള്ളവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ എല്ലാവരും നിരന്തരം നോമിനേഷനില്‍ വരുന്നു- ഫിറോസ് പറഞ്ഞു.

ബാക്കിയുള്ളവര്‍ സേഫ്

ബാക്കിയുള്ളവര്‍ സേഫ്

ബാക്കിയുള്ള എല്ലാവരും സേഫായി ഇരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് ഇതാണ്. ഇക്കാര്യം എങ്ങനെയാണ് മണിയോടും റംസാനോടും ഷെയര്‍ ചെയ്യുക. അവന്മാര്‍ നളെ എഴുന്നേറ്റ് നിന്ന് നിങ്ങള്‍ ഇന്‍സല്‍ട്ട് ചെയ്‌തെന്ന് പറഞ്ഞലാ, സത്യത്തില്‍ ഇതാണ് ഗെയിം- ഫിറോസ് പറഞ്ഞു. അതേസമയം, കിടിലം ഫിറോസിന്റെ ഈ പ്ലാന്‍ വര്‍ക്കൗട്ട് ആവുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ടാണ് സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

വീണ്ടും 'അപായ' സൂചന നൽകി ഫിറോസ്; ഇത്തവണ ലക്ഷ്യം ഡിംപലും സന്ധ്യയും

ചെയ്ത തെറ്റിന് കരഞ്ഞ് കാലുപിടിച്ച് ഭാഗ്യലക്ഷ്മി: കാല് പിടിക്കേണ്ടതില്ല, തനിക്ക് നേട്ടമുണ്ടായെന്ന് അനൂപ്

മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ, സൂര്യ പോയാല്‍ മിസ് ചെയ്യും, മോഹന്‍ലാലിനോട് തുറന്നുപറഞ്ഞ് താരം

തമ്പുരാന്‍ എഴുന്നള്ളി പാത്തുവിനേം കൊണ്ടുപോയി, കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ് ബോസേ; അശ്വതിയുടെ കുറിപ്പ്

ആരാധകരെ ഞെട്ടിച്ച് കന്നഡ സുന്ദരി പായല്‍ രാധാകൃഷ്ണ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  Bigg Boss Malayalam Season 3: Kidilam Firoz plans to form a new group at Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X