കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 ലക്ഷം മാസശമ്പളത്തിൽ നിന്ന് കൊടുംപട്ടിണിയിലേക്ക്; ആരുമറിയാത്ത ആ കഥ പറഞ്ഞ് ഫിറോസ്, ബിഗ് ബോസ് ഹൗസിൽ ഞെട്ടൽ

Google Oneindia Malayalam News

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ട് ബിഗ് ബോസ് ഷോ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌കില്‍ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്ന ജീവിതാനുഭവം കേട്ട് പലരും കണ്ണീരണഞ്ഞിരുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കിടിലം ഫിറോസായിരുന്നു ജീവിതാനുഭവും വെളിപ്പെടുത്തിയത്. അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കിയായിരുന്ന കാലത്തെ കുറിച്ചാണ് വെളിപ്പെടുത്തിയത്. 8 ലക്ഷം രൂപ ലഭിച്ചിരുന്ന ജോലിയെ കുറിച്ചും പിന്നീട് അത് നഷ്ടപ്പെട്ട് കൊടും പട്ടിണിയിലായ കഥയാണ് ഫിറോസ് വെളിപ്പെടുത്തിയത്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

ഭാഗ്യം ചെയ്തവനാണ്

ഭാഗ്യം ചെയ്തവനാണ്

തന്റെ ജീവിതത്തില്‍ വലിയ പോരാട്ടങ്ങള്‍ ഒന്നുമില്ലെന്നാണ് ഫിറോസ് പറയുന്നത്. എന്നാല്‍ എന്തൊക്കെയോ ചിലത സംഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരുപാട് ഭാഗ്യം ചെയ്തവനാണെന്ന് തോന്നിയിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. എനിക്കൊരു ജോലിയുണ്ടെന്നും കുടുംബത്തെയും കുട്ടികളെയും നോക്കാന്‍ എനിക്ക് വേണ്ട പിന്തുണ എപ്പോഴും ജോലി നല്‍കിയിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

പാഷന്റെ പിറകെ പോകുമ്പോള്‍

പാഷന്റെ പിറകെ പോകുമ്പോള്‍

നമ്മള്‍ സിനിമ പോലുള്ള ഏതെഭങ്കിലും പാഷന്റെ പിറകെ പോകുമ്പോള്‍ നമുക്കൊരു ജോലി വേണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ എനിക്ക് ദുബായില്‍ ഒരു ലഭിച്ചു. നമ്മള്‍ കരുതുന്നത് പോലെയല്ല. ദുബായിലൊക്കെ പോകുമ്പോള്‍ കുറച്ച് കൂടുതല്‍ ശമ്പളം കിട്ടും. ആ സമയത്ത് എലാം കൂടി തനിക്ക് മാസം എട്ട് ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നു.

വീട് വയ്ക്കാന്‍

വീട് വയ്ക്കാന്‍

ഒരു വീട് വയ്ക്കുന്നതിനായി ചെറിയ തുക മാറ്റിവയ്ക്കണമെന്ന് ബാപ്പ പറയുമായിരുന്നു. അത് ചെയ്യുന്നുമുണ്ടായിരുന്നു. അല്ലതുള്ളതൊക്കെ അടിച്ച് പൊളിച്ച് പോകുമായിരുന്നു. ആ സമയത്തായിരുന്നു ഖത്തറില്‍ നിന്ന് ഒരു ഓഫര്‍ വരുന്നത്. സ്വന്തം പേരില്‍ റേഡിയോ വരിക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ സ്വപ്‌നം.

25 മിടുക്കരായ റേഡിയോ ജോക്കികള്‍

25 മിടുക്കരായ റേഡിയോ ജോക്കികള്‍

അന്ന് അതിനായി ഒരു സ്‌പോണ്‍സറെയും കിട്ടി. മിടുക്കരായ 25 റേഡിയോ ജോക്കികളെ പല സ്ഥലങ്ങളില്‍ നിന്നായി റിക്രൂട്ട് ചെയ്തു. ഈ 25 പേരും പലയിടങ്ങളില്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. എന്നെ വിശ്വസിച്ചാണ് അവര്‍ ആ ജോലി ഉപേക്ഷിച്ച് വന്നത്. എടുത്തുചാടിയാല്‍ നടക്കും എന്ന വിശ്വാസക്കാരാണ് ഞാന്‍. സംഗതികളൊക്കെ ഗംഭീരമായി മുന്നോട്ടുപോകുകയായിരുന്നു.

മൂന്നാം മാസത്തില്‍ സംഭവിച്ചത്

മൂന്നാം മാസത്തില്‍ സംഭവിച്ചത്

എന്നാല്‍ മൂന്നാമത്തെ മാസമായപ്പോള്‍ ഖത്തറിലെ സ്‌പോണ്‍സര്‍ മുങ്ങി. ഒറ്റയടിക്ക് ജീവിതം തകിടം മറിയുകയായിരുന്നു. അവിടെ റെസിഡന്റ് പെര്‍മിറ്റ് കിട്ടിയില്ല, അന്നുവരെ ഭക്ഷണം മുടങ്ങിയില്ലാത്ത തനിക്ക് അന്ന് ഭക്ഷണം മുടങ്ങി. ഞാന്‍ കൊണ്ടുവന്ന 25 പേരും പട്ടിണിയിലായി.

 ബിഗ് ബോസ് ഹൗസ് പോലെയായി

ബിഗ് ബോസ് ഹൗസ് പോലെയായി

പിന്നീട് ഒരു ബിഗ് ബോസ് ഹൗസ് പോലെയായിരുന്നു ഞങ്ങളുടെ ഇടം. മൂന്ന് മാസത്തോളം ഒരു വില്ലയില്‍ പുറത്ത് ഇറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ ഞങ്ങള്‍ അവിടെ കഴിഞ്ഞുകൂടി. വീട് വയ്ക്കാന്‍ മാറ്റിവച്ച പൈസയെടുത്ത് 25 പേരെയും ടിക്കറ്റെടുത്ത് നാട്ടിലേക്ക് പറഞ്ഞയച്ചു. പലര്‍ക്കും നാട്ടില്‍ ജോലി ശരിയാക്കിക്കൊടുത്തു.

ഞാനും വിനോദേട്ടനും

ഞാനും വിനോദേട്ടനും

അവസാനം ഞാനും വിനോദേട്ടനും മാത്രമായി. അന്ന് അവിടെ ഒരു കിലോ അരിക്ക് 9 റിയാലാണ്. ആ പണം ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അവസാനം പെട്രോള്‍ പമ്പില്‍ കൊണ്ടുപോയി ഞങ്ങളുടെ ഫോണ്‍ വിറ്റ് ആ പൈസ കൊണ്ട് കുറച്ചുനാള്‍ കഴിച്ചുകൂട്ടി. ഞങ്ങളുടെ വില്ലയുടെ അടുത്തുള്ള അറബികളുടെ വില്ലയില്‍ വലിയ പാര്‍ട്ടികളൊക്കെ നടക്കാറുണ്ട്. പാര്‍ട്ടി കഴിഞ്ഞാല്‍ ബാക്കി വരുന്ന ഭക്ഷണം ഒരു പച്ച ബോക്‌സിലേക്ക് തട്ടിയിട്ടുണ്ടാകും.

ഒരു ദിവസം

ഒരു ദിവസം

അങ്ങനെ ഒരു ദിവസം അതില്‍ നിന്ന് വിനോദേട്ടന്‍ കുബ്ബൂസ് എടുത്തിട്ട് എന്നെ കാണിച്ചു, എന്നിട്ട് പറഞ്ഞു ദൈവം തന്നതാണെന്ന്. നിനക്ക് വേണം എന്നും ചോദിച്ചു. എംബസിയില്‍ വിളിക്കരുതെന്നായിരുന്നു അത് വരെ എടുത്ത തീരുമാനം. എന്നാല്‍ ആ കാഴ്ച കണ്ടപ്പോള്‍ തീരുമാനം എല്ലാം മാറ്റി.

രണ്ടും കല്‍പ്പിച്ച്

രണ്ടും കല്‍പ്പിച്ച്

അന്ന് രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ എംബസിയിലേക്ക് വിളിച്ചു. ഈഗോയൊക്കെ ഞങ്ങള്‍ വിട്ടു. നാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്നായി. ഏതൊക്കെയോ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വന്ന് എന്തൊക്കെയോ തന്നു. എങ്ങനെയൊക്കെയോ നാട്ടിലെത്തിച്ചു. ആ പട്ടിണിയുടെ അനുഭവം കഴിഞ്ഞ് ഞാന്‍ ആദ്യം ചെയ്തത് എന്റെ ശരീരം മെഡിക്കല്‍ കോളേജിന് എഴുതിക്കൊടുക്കുകയാണ് ചെയ്തത്.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

ബിജെപി അംഗത്വമെടുത്തത് തെറ്റായിപ്പോയി; ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹവുമായി കൊല്ലം തുളസിബിജെപി അംഗത്വമെടുത്തത് തെറ്റായിപ്പോയി; ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹവുമായി കൊല്ലം തുളസി

മാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കുംമാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കും

ഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെ

പൂഞ്ഞാറില്‍ ആരേയും നിര്‍ദേശിക്കാതെ ഹൈക്കമാന്‍ഡ് സര്‍വേ; ലക്ഷ്യം പിസി ജോര്‍ജ്, അല്ലെങ്കില്‍ ജോസഫോപൂഞ്ഞാറില്‍ ആരേയും നിര്‍ദേശിക്കാതെ ഹൈക്കമാന്‍ഡ് സര്‍വേ; ലക്ഷ്യം പിസി ജോര്‍ജ്, അല്ലെങ്കില്‍ ജോസഫോ

English summary
Bigg Boss Malayalam Season 3; Kidilam Firoz Reveals the crisis he experienced in his life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X