• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ കാര്യത്തിൽ വിഷമമില്ല, അഥവാ ഉണ്ടെങ്കിൽ സജ്നയുടെ കാര്യത്തിൽ, മണിക്കുട്ടനോട് ഫിറോസ് ഖാൻ

സൂര്യ ഫേക്കാണെന്ന് സൂര്യയ്ക്ക് മുമ്പിൽ വെച്ച് സജ്ന ഫിറോസ് ആവർത്തിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ്. ഇതോടെ സൂര്യയെ മാനസികമായി തളർത്തിയതോടെ സൂര്യ പൊട്ടിക്കരയുകയും മത്സരാർത്ഥികളോട് സങ്കടം പറയുകയും ചെയ്തതിന് പ്രേക്ഷകർ സാക്ഷികളാണ്. സൂര്യ ഫേക്ക് ഫേക്ക് ഫേക്ക് എന്നായിരുന്നു സജ്ന മുൻപുള്ള എപ്പിസോഡിൽ പ്രതികരിച്ചത്.

കഴിഞ്ഞ എപ്പിസോഡിലാണ് സജ്ന ഫിറോസ് വിമർശനങ്ങളെ എതിർത്തതോടെ മത്സരാർത്ഥികളെല്ലാവരും സജ്നക്കെതിരെ തിരിഞ്ഞത്. നിങ്ങള്‍ കഴിഞ്ഞ 55 എപ്പിസോഡുകളായി ഇത്തരത്തിൽ മറ്റുള്ള ഓരോ മത്സരാർത്ഥികളെയും പറയുന്നില്ലേ എന്നും ഞങ്ങള്‍ക്കും നിങ്ങളോരോന്ന് പറയുമ്പോള്‍ ഇതുപോലെയാണ് തോന്നുന്നതെന്നും കിടിലം ഫിറോസ് സജ്നയോട് പറയുന്നുണ്ട്. ആരുടെയൊക്കെ ലൈഫിൽ കയറി ഹർട്ട് ചെയ്തു നിങ്ങള്‍ എന്നാണ് സായി സജ്നയോട് ചോദിക്കുന്നത്.

കാരണമുണ്ടെന്ന്

കാരണമുണ്ടെന്ന്



ബിഗ് ബോസിലെ മത്സരാർത്ഥികള്‍ ഫേക്ക് ആണെന്ന് പറയുന്നതിന് തക്കതായ കാരണമുണ്ടെന്നാണ് സജ്ന നൽകിയ മറുപടി. പുറത്തുള്ള കാര്യങ്ങള്‍ ഇവിടെ പറഞ്ഞൂടാ എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുവെന്നും സജ്ന പറയുന്നുണ്ട്. ഇതോടെ അതിനുള്ള കാരണം തുറന്ന് പറയാനാണ് കിടിലം ഫിറോസ് ആവശ്യപ്പെടുന്നത്. മത്സരാർത്ഥികളിൽ പലരേയും പുറത്തുവെച്ച് തന്നെ അറിയാമെന്നും അവിടെയുള്ള ആളുകളായിട്ടല്ല ബിഗ് ബോസ് ഹൌസിൽ ഇവർ നിൽക്കുന്നതെന്നും സജ്ന ആരോപിക്കുന്നു.

പൊട്ടിത്തെറിച്ച് സൂര്യ

പൊട്ടിത്തെറിച്ച് സൂര്യ


സജ്ന ശബ്ദമുയർത്തി സംസാരിച്ചതോടെ സൂര്യയും സജ്നയ്ക്കെതിരെ രംഗത്തെത്തുന്നുണ്ട്. കാരണം പറഞ്ഞോട്ടെ എന്ന് സൂര്യയോട് ചോദിച്ചതോടെ ഞാൻ എങ്ങനെയാണെന്ന് സജ്നയ്ക്ക് എങ്ങനെ അറിയാമെന്നാണ് സൂര്യ ചോദിക്കുന്നത്. സജ്ന തന്നെ ഒരു തവണ പോലും കണ്ടിട്ടില്ലെന്നും സൂര്യ ചൂണ്ടിക്കാണിക്കുന്നു. പിന്നെങ്ങനെയാണ് സജ്നയ്ക്ക് ഞാൻ ഇങ്ങനെയല്ലെന്ന് പറയാൻ സാധിക്കുമെന്നും സൂര്യ ചോദിക്കുന്നു. എന്നാൽ ഇതിനിടയിലേക്ക് ഫിറോസ് ഖാൻ കടന്നുവരുന്നുണ്ട്.

 സൂര്യയുടെ വെല്ലുവിളി

സൂര്യയുടെ വെല്ലുവിളി

കൂറേ നേരമായി ഞാൻ സഹിക്കുന്നു. എന്ന് പറഞ്ഞ് ക്ഷോഭത്തോടെയാണ് സജ്ന സംസാരിക്കുന്നത്. സൂര്യയെക്കുറിച്ച് തനിക്ക് എന്തോ കാര്യം അറിയാമെന്ന് സജ്ന ആവർത്തിക്കുന്നുണ്ടെങ്കിലും ഫിറോസ് ഖാനാണ് അത് പറയേണ്ടെന്ന് പറഞ്ഞ് സജ്നയെ വിലക്കുന്നത്. ഇതിനിടെ അഡോണി ഇടപെട്ട് പുറത്തുള്ള കാര്യങ്ങളിവിടെ പറയേണ്ടതില്ലെന്ന് പറയുന്നുണ്ട്. എന്നാൽ സജ്ന ആ കാര്യം പറയട്ടെയെന്നും വെല്ലുവിളിക്കുകയാണെന്നും സൂര്യ പറയുന്നുണ്ട്. താൻ പുറത്തും ഇതുപോലെ തന്നെയാണെന്നും ഒരു മാറ്റവുമില്ലെന്നും സൂര്യ ആവർത്തിക്കുന്നുണ്ട്.

 ഫേക്കാണ് ഫേക്കാണ്...

ഫേക്കാണ് ഫേക്കാണ്...


ഇതോടെ താൻ ഫേക്കാണെന്നും സമ്മതിച്ചുവെന്നും സജ്നയും ആവർത്തിച്ച് പറയുന്നുണ്ട്. ഇതോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വന്ന അഡോണിയും പ്രശ്നത്തിൽ ഇടപെടുന്നു. സജ്ന ഫേക്കാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പറയുന്നില്ലെന്നും അഡോണി ചൂണ്ടിക്കാണിക്കുന്നു. ഒരു കള്ളം ആയിരം തവണ പറഞ്ഞാൽ അത് സത്യമാവില്ലെന്ന് അഡോണി പറഞ്ഞതോടെ സന്ധ്യ മനോജ് ഇതിനെ കയ്യടിച്ച് സ്വീകരിക്കുന്നുണ്ട്.

 സമവായത്തിന് ശ്രമം

സമവായത്തിന് ശ്രമം


ഈ സംഭവത്തിന് ശേഷം ഫിറോസും സജ്ന ഫിറോസും മറ്റ് മത്സരാർത്ഥികളോട് സംസാരിക്കാതിരുന്നതോടെ മണിക്കുട്ടനും റംസാനും കിടിലം ഫിറോസും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പ്രശ്നം പരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മണിക്കുട്ടൻ ഇരുവരുമായും സംസാരിക്കുന്നുണ്ട്. ഇരുവരും ഓരോരുത്തരെയും ഇത്തരത്തിൽ കടന്നാക്രമിച്ചിരുന്നുവെന്നും അതിനാൽ ഈ വിഷയം ബിഗ് ബോസിനോട് സംസാരിക്കാമെന്ന നിർദേശമാണ് റംസാൻ മുന്നോട്ടുവെക്കുന്നത്. ഇതോടെ അവരോട് നേരിട്ട് സംസാരിക്കാമെന്ന് മണിക്കുട്ടൻ പറയുന്നു. മറുപടി കിട്ടിയില്ല എങ്കിൽ മീറ്റിംഗ് ആയിരിക്കും നല്ലതെന്നും കിടിലം ഫിറോസ് നിർദേശിക്കുന്നു.

സജ്നയെ സങ്കടപ്പെടുത്തി

സജ്നയെ സങ്കടപ്പെടുത്തി

ഇന്നലത്തെ പ്രശ്നം കാരണം സങ്കടമുണ്ടോ എന്ന് മണിക്കുട്ടൻ ചോദിച്ചതോടെ തനിക്ക് പ്രശ്നമില്ലെന്ന് ഫിറോസ് മറുപടി നൽകി. എന്റെ കാര്യത്തിലല്ല സജ്നയുടെ കാര്യത്തിലാണ് വിഷമമെന്നാണ് ഫിറോസ് പറഞ്ഞത്. മാറിയിരിക്കുകയും ആരോടും സംസാരിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെന്നും മണിക്കുട്ടൻ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും കൂടെ നിർത്തുകയും കൂടം നിർത്തി കയ്യടിക്കുകയും എല്ലാവരുടേയും കൂടെ നിർത്തുകയും ചെയ്ത സജ്നായെ സങ്കടപ്പെടുത്തിയതിലാണ് സങ്കടം. ഞാനാണെങ്കിൽ ഓകെ നിങ്ങളോടൊക്കെ ഓരോന്ന് പറഞ്ഞിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. ഒരു സമയത്ത് എല്ലാവരും കൂടി കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നും ഫിറോസ് ഖാൻ ചൂണ്ടിക്കാണിക്കുന്നു.

 സ്വയം നിയന്ത്രിക്കണം

സ്വയം നിയന്ത്രിക്കണം


ഫിറോസ് ഖാൻ സ്വയം നിയന്ത്രിക്കണമെന്ന ആവശ്യമാണ് മണിക്കുട്ടൻ ഫിറോസ് ഖാന് മുമ്പിൽ ഉന്നയിക്കുന്നത്. നീ സൂര്യയുടെ കാര്യം പറഞ്ഞു രമ്യയുടെ കാര്യം പറഞ്ഞു. ഇനി സ്ത്രീകളോട് എന്തെങ്കിലും പറഞ്ഞാൽ എന്ന് പറഞ്ഞുകൊണ്ട് മണിക്കുട്ടൻ ഫിറോസിനെ ഒരു ഘട്ടത്തിൽ താക്കീത് ചെയ്യുന്നുണ്ട്. സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചാൽ എന്നും താക്കീതോടെയാണ് പറഞ്ഞവസാനിപ്പിക്കുന്നത്. ഇവിടെ നിന്ന് പടികടന്ന് പോകേണ്ടി വന്നാലും അതിന്റെ ഫലം താൻ അറിഞ്ഞിരിക്കുമെന്നും ഫിറോസ് ഖാന് മണിക്കുട്ടൻ മുന്നറിയിപ്പ് നൽകുന്നു.

English summary
bigg boss malayalam season 3: Manikkuttan talks to Firoz Khan over incidents happened last day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X