• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഞാന്‍ ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ', സൂര്യയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി മണിക്കുട്ടൻ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന രണ്ട് പേരുകളാണ് മണിക്കുട്ടന്റെയും സൂര്യയുടേയും. മണിക്കുട്ടനോട് സൂര്യയ്ക്കുളള പ്രണയം പരിപാടിയിലെ ഹോട്ട് ടോപ്പിക്കുകളിലൊന്നാണ്.

കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ നോമിനേഷനില്‍ സൂര്യയുടെ പേരാണ് മണിക്കുട്ടന്‍ നിര്‍ദേശിച്ചത്. മാത്രമല്ല സൂര്യയ്‌ക്കെതിരെ മണിക്കുട്ടന്‍ ചില വെളിപ്പെടുത്തലുകളും നടത്തി. വിശദാംശങ്ങളിങ്ങനെ

സൂര്യയുടെ പേര് പറഞ്ഞ് മണിക്കുട്ടൻ

സൂര്യയുടെ പേര് പറഞ്ഞ് മണിക്കുട്ടൻ

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓപ്പണ്‍ നോമിനേഷന്‍ ആണ് ബിഗ് ബോസ് ഹൗസില്‍ നടന്നത്. എല്ലാ മത്സരാര്‍ത്ഥികളും പരസ്യമായി രണ്ട് പേരെ നോമിനേറ്റ് ചെയ്യുകയും അതിനുളള കാരണം പറയുകയും ചെയ്യണം. ബിഗ് ബോസ് ഹൗസില്‍ ഏറെ നാളുകളായുളള ചര്‍ച്ചാ വിഷയമാണ് മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം. മണിക്കുട്ടന്‍ പല തവണ ഇത് നിഷേധിക്കുകയും ചെയ്തിട്ടുളളതാണ്.

പ്രണയം തന്നെ കാരണം

പ്രണയം തന്നെ കാരണം

എങ്കിലും സൂര്യ ഇപ്പോഴും മണിക്കുട്ടന് പിറകേയാണ് എന്നാണ് ആരാധകരില്‍ ഒരു വിഭാഗം അടക്കം ആരോപിക്കുന്നത്. ഓപ്പണായി എലിമിനേഷനിലേക്കുളള ആളെ നോമിനേറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മണിക്കുട്ടന്‍ സന്ധ്യയുടേയും ഒപ്പം സൂര്യയുടേയും പേരുകള്‍ ആണ് നിര്‍ദേശിച്ചത്. സൂര്യയെ നിര്‍ദേശിക്കാനുളള കാരണമായി പ്രണയം തന്നെയാണ് മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടിയതും.

കേള്‍ക്കുകയും കാണുകയും ചെയ്യുന്നു

കേള്‍ക്കുകയും കാണുകയും ചെയ്യുന്നു

സൂര്യ തന്റെ പ്രണയത്തെ കുറിച്ച് ലാല്‍ സാറിന് മുന്നില്‍ വെച്ചും അല്ലാതെ ടാസ്‌കുകള്‍ക്കിടയില്‍ സമയം കിട്ടുമ്പോഴൊക്കെ തന്നെയും പറയുന്നുണ്ട് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. മറ്റുളള ആരെങ്കിലുമായി തന്റെ പെര്‍ഫോര്‍മന്‍സ് വരുമ്പോള്‍ അതിലുളള അനിഷ്ടം അറിയിക്കുന്നത് താന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നും മണിക്കുട്ടന്‍ പറഞ്ഞു.

പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്

പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്

സൂര്യ തനിക്ക് ഗിഫ്റ്റുകള്‍ തന്നിട്ടുണ്ട്. തന്റെ അടുത്ത് പേഴ്‌സണല്‍ ആയി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അതെല്ലാം തന്നില്‍ തന്നെ നില്‍ക്കുന്നതല്ലാതെ താന്‍ ഇതുവരെ സൂര്യയോട് പോയി ചോദിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഈ കാര്യം ലോകമെങ്ങും കണ്ട് കൊണ്ടിരിക്കുകയാണ് എന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടി.ഇവിടെ നില്‍ക്കുന്നതിന് വേണ്ടി തനിക്ക് താനല്ലാതാകാന്‍ പറ്റില്ല. ഇല്ലാത്ത പ്രണയം ഉണ്ടാക്കാനും സാധിക്കില്ല. ആ കുട്ടിയോട് തനിക്ക് ബഹുമാനം ഉണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു.

ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ

ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ

തനിക്കെതിരെ ആരെങ്കിലും സംസാരിച്ച് അതില്‍ സൂര്യയ്ക്ക് ഒരു പോയിന്റ് കിട്ടിക്കഴിഞ്ഞാല്‍ അതില്‍ സൂര്യയ്ക്ക് വിഷമമാകുന്നു എന്ന് കാണിക്കുന്നതിന് വേണ്ടി തന്റെ അടുത്ത് വന്ന് 'ഞാന്‍ ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ നിങ്ങളെന്നെ അങ്ങനെ ചിന്തിട്ടില്ലല്ലോ' എന്നൊക്കെ പറയുന്നതായും മണിക്കുട്ടന്‍ വെളിപ്പെടുത്തി. എല്ലാ വട്ടവും സൂര്യ അത് പറയുകയാണ്, താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു എന്നത്.

ഒരു ആയുധം പോലെ

ഒരു ആയുധം പോലെ

സൂര്യ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ആ കവിത എഴുതിയ മനസ്സ് കൊണ്ട് ചിന്തിച്ചാല്‍ മതിയെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ആ കവിത താന്‍ പുറത്ത് കാണിച്ചിട്ടില്ല. ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വളരെ വിഷമത്തോടെ പറയുകയാണ്, കഴിഞ്ഞ മൂന്ന് കാര്യങ്ങള്‍ സൂര്യയ്ക്ക് കിട്ടിയ സമയത്ത് ഒരു ആയുധം പോലെ തനിക്കെതിരെ വന്ന് ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ട് എന്റടുത്ത് ഇത് കാണിക്കുന്നു എന്ന് സൂര്യ പറയുന്നു.

ജനങ്ങള്‍ക്ക് മുന്നില്‍ വിടുകയാണ്

ജനങ്ങള്‍ക്ക് മുന്നില്‍ വിടുകയാണ്

കത്തെഴുതിയ അതേ സൂര്യ, താന്‍ എല്ലാ കാര്യത്തിനും കൂടെ നിന്ന അതേ സൂര്യ എന്ത് കൊണ്ട് അത് മനസ്സിലാക്കുന്നില്ലെന്നും താനത് ജനങ്ങള്‍ക്ക് മുന്നില്‍ വിടുകയാണ് എന്നും മണിക്കുട്ടന്‍ പറഞ്ഞു. പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് സൂര്യ അതിന് മറുപടി നല്‍കുകയുമുണ്ടായി. താന്‍ മണിക്കുട്ടനെ ആത്മാര്‍ത്ഥമായി മാത്രമേ സ്‌നേഹിച്ചിട്ടുളളൂ എന്ന് സൂര്യ പറഞ്ഞു. മണിക്കുട്ടനെ വോട്ട് ചെയ്ത് വിജയിപ്പിക്കാനേ നോക്കിയിട്ടുളളൂ. ആ ആളാണ് ഇന്ന് ഇത് ചെയ്തത് എന്നും സൂര്യ പറഞ്ഞു.

സൂര്യയെ ചോദ്യം ചെയ്തിട്ടുണ്ടോ

സൂര്യയെ ചോദ്യം ചെയ്തിട്ടുണ്ടോ

നോമിനേഷന് ശേഷം സൂര്യയും മണിക്കുട്ടനും ഇതേ വിഷയം സംസാരിക്കുകയുണ്ടായി. താന്‍ ഇതുവരെ എന്തെങ്കിലും ഒരു വിഷയത്തില്‍ സൂര്യയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് മണിക്കുട്ടന്‍ ചോദിച്ചു. തന്റെ പേര് വീണ്ടും ഉയര്‍ത്തുമ്പോള്‍ ബാക്കി ഉളളവരും മണിക്കുട്ടന് എതിരെ ചിന്തിക്കുമെന്ന് സൂര്യ പറഞ്ഞു. എന്തിനാണ് ഈ പെണ്‍കുട്ടിയുടെ പേര് വീണ്ടും ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കുമെന്നും സൂര്യ മറുപടി നല്‍കി.

ആണ്‍കുട്ടിക്കും വിലയുണ്ട്

ആണ്‍കുട്ടിക്കും വിലയുണ്ട്

പെണ്‍കുട്ടിക്ക് മാത്രമല്ല ആണ്‍കുട്ടിക്കും വിലയുണ്ട് എന്നാണ് മണിക്കുട്ടന്റെ മറുപടി. ലാല്‍ സാറിന്റെ മുന്നില്‍ വെച്ച് മണിക്കുട്ടന്റെ പേര് പറയുന്നു, മണിക്കുട്ടന്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പറയുന്നു. താന്‍ ഇതൊക്കെ വന്ന് ചോദിക്കുന്നുണ്ടോ എന്നും മണിക്കുട്ടന്‍ ചോദിച്ചു. പക്ഷേ അത് മണിക്കുട്ടനെ മോശക്കാരനാക്കിയട്ടല്ലെന്നും താന്‍ തന്റെ ഫീലിംഗ്‌സ് പറയുകയാണ് ചെയ്തത് എന്നും സൂര്യ പറഞ്ഞു.

cmsvideo
    Poli Firoz and Sajna Evicted | Audience Response | Oneindia Malayalam
    സോറി പറഞ്ഞ് സൂര്യ

    സോറി പറഞ്ഞ് സൂര്യ

    തന്റെ സ്‌നേഹം മണിക്കുട്ടന്‍ കാണുന്നില്ലെന്ന് സൂര്യ പറയുന്നത് തന്നെ മോശക്കാരനാക്കുന്നതല്ലേ എന്ന് മണിക്കുട്ടന്‍ തിരിച്ച് ചോദിച്ചു. ഒരു പെണ്‍കുട്ടി തന്റെ പിറകേ നടന്നിട്ട് താന്‍ നോക്കുന്നില്ല എന്ന് വേണമെങ്കില്‍ ചിന്തിക്കാം. തന്റെ പേര് എവിടെയും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. സൂര്യ പറഞ്ഞതിന്റെ പേരിലാണ് താന്‍ സംസാരിച്ചത് എന്നും അല്ലാതെ സൂര്യയെ അടിച്ച് താഴ്ത്താന്‍ കരുതിയിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇനിയും ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് താന്‍ മനസ്സിലാക്കിയില്ലെങ്കില്‍ ശരിയാവില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ സൂര്യ സോറി പറയുകയും ചെയ്തു.

    ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    English summary
    Bigg boss malayalam season 3: Manikuttan makes some revelations on Surya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X