കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് ഹൗസ് ഇനി ഞെട്ടും; പുതിയ അതിഥിയായി ട്രാൻസ് ജെൻഡർ മിഴി മാർവ , കാത്തിരിപ്പിൽ പ്രേക്ഷകർ

Google Oneindia Malayalam News

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോട് മുന്നേറുകയാണ്. കൊവിഡിനെ പിന്നാലെ പ്രഖ്യാപിച്ച ലോക്കഡൗണില്‍ ഇളവ് വന്നതോടെയാണ് പരിപാടി വീണ്ടും ആരംഭിച്ചത്. ഒന്നും രണ്ടും സീസണുകളെ പോലെ മോഹന്‍ലാല്‍ തന്നെയാണ് പരിപാടിയുടെ അവതാരകന്‍. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ എത്തിയ മത്സരാര്‍ത്ഥികളെ കൂടാതെ അഞ്ച് പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയും എത്തിയിരുന്നു. ഇപ്പോഴിതാ ആറാമത് ഒരാള്‍ കൂടി എത്തുമെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

ആദ്യത്തെ മത്സരാര്‍ത്ഥികള്‍

ആദ്യത്തെ മത്സരാര്‍ത്ഥികള്‍

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്‌സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ആദ്യ എപ്പിസോഡില്‍ എത്തിയത്. ഇവരില് ലക്ഷ്മി ജയന്‍ കഴിഞ്ഞ എലിമിനേഷനില്‍ പുറത്തായി.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

സിനിമാ ടെലിവിഷന്‍ താരവും നര്‍ത്തകനുമായ ഫിറോസ് ഖാന്‍ അദ്ദേഹത്തിന്റെ ഭാര്യ നടിയും മോഡലുമായ സജിന ഫിറോസ്, നടി മിഷേല്‍ ആന്‍ ഡാനിയല്‍, മോഡലായ ഏയ്ഞ്ചല്‍ തോമസ്, നടിയായ രമ്യ പണിക്കര്‍ എന്നിവരാണ് ഇതുവരെ ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ബിഗ് ബോസിന്‍ഛെ ചരിത്രത്തില്‍ ആദ്യമായാണ് ദമ്പതികള്‍ മത്സരിക്കാനെത്തുന്നത്.

മൂന്നാഴ്ച പിന്നിട്ട് ഷോ

മൂന്നാഴ്ച പിന്നിട്ട് ഷോ

ബിഗ് ബോസ് ഇപ്പോള്‍ മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഇപ്പോള്‍ വീട്ടില്‍ നടക്കുന്നത്. വഴക്കും ബഹളവും നിത്യസംഭവമായി മാറിയിരിക്കുകയാണ്. വളരെ ശാന്തമായി പോയിരുന്ന വീടിന്റെ ഇപ്പോഴത്തെ രൂപം തന്നെ മാറിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ആരാണ് പുതിയ അതിഥി

ആരാണ് പുതിയ അതിഥി

വഴക്കും അഭിപ്രായ വ്യത്യാസങ്ങളും നിത്യ സംഭവമായി മാറുമ്പോള്‍ വീട്ടിലേക്ക് പുതിയ അതിഥി എത്തുകയാണ്. ട്രാന്‍സ് ജെന്‍ഡറായ മിഴി മാര്‍വയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മിഴിയുടെ വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.

 ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

അതേസമയം, മിഴി മാര്‍വയുടെ വരവിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. മിഴിയുടെ വരവും കാത്ത് ആകാക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വാരാന്ത്യം എപ്പിസോഡിലായിരിക്കും പുതിയ അംഗം എത്തുകയെന്നാണ് സൂചന. മോഹന്‍ലാല്‍ അംഗങ്ങളെ കാണാനെത്തുന്ന ദിവസമാണിത്.

അജ്ഞലി അമീര്‍

അജ്ഞലി അമീര്‍

നേരത്തെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് അഞ്ജലി അമീര്‍ ബിഗം ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ആദ്യ സീസണില്‍ എത്തിയ അഞ്ജലി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ആരും തന്നെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് മത്സരാര്‍ത്ഥിയായി എത്തിയിരുന്നില്ല.

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടിഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി

Recommended Video

cmsvideo
ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ 'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ

പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെപുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷുംതൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

English summary
Bigg Boss Malayalam Season 3: Mizhi Marwa Likely To Enter As wild card entry This Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X