• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ത്യശാസനം നല്‍കി മോഹന്‍ലാല്‍...സജ്‌നയ്ക്കും ഫിറോസിനും മിഷേലിനും ശിക്ഷ; എലിമിനേഷൻ കാത്തിരിപ്പ്

രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 3. കൃത്യമായി പറഞ്ഞാൽ 14 എപ്പിസോഡുകൾ. ഏറ്റവും ഒടുവിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ട് പേർ കൂടി ഷോയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒരാൾ പുറത്ത് പോകേണ്ടി വരും എന്ന് ഉറപ്പ്, അല്ലെങ്കിൽ രണ്ട് പേർ. അത് ആരായിരിക്കും എന്നതിൽ സസ്പെൻസ് വച്ചിരിക്കുകയാണ് മോഹൻലാൽ.

ഈ 'ബ്രാ' ആരുടേത്? മണിക്കുട്ടനോട് പൊട്ടിത്തെറിച്ച് സജ്‌ന; ബിഗ് ബോസിൽ അടിവസ്ത്ര വിവാദം

എപ്പോഴും അടിപിടി മാത്രം പോരല്ലോ!!! ബിഗ് ബോസിലെ പുതിയ ക്യാപ്റ്റൻ മണിക്കുട്ടൻ... ചിരിപ്പിച്ച തിരഞ്ഞെടുപ്പ്

ബിഗ് ബോസ് ഹൌസിലെ അംഗങ്ങളുടെ കഴിഞ്ഞയാഴ്ചത്തെ പ്രകടനത്തെ വിലയിരുത്താൻ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയിരുന്നു. തമാശകൾ നിറഞ്ഞതെങ്കിലും അൽപം കാർക്കശ്യത്തോടെ ആയിരുന്നു മോഹൻലാൽ ഇടപെട്ടത്. ബിഗ് ബോസ് ഹൌസിലെ മൂന്ന് പേർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. സംഭവിച്ചത് എന്താണെന്ന് നോക്കാം...

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

മൂന്നുപേര്‍ക്കു മാത്രം

മൂന്നുപേര്‍ക്കു മാത്രം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ അംഗങ്ങളാണ് സജ്‌നയും ഫിറോസും പിന്നെ മിഷേലും. വന്നപാടെ മിഷേല്‍ ഡിംപലിന്റെ കഥ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും മറ്റും ആരോപിച്ചു. ഫിറോസും സജ്‌നയും അതിന് കൂട്ടനില്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഡിംപല്‍ കരയുന്ന സ്ഥിതിയും ഉണ്ടായി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഗതി മാറ്റി സംഭവം ആയിരുന്നു അത്.

ഇപ്പോള്‍ ലാലേട്ടനും

ഇപ്പോള്‍ ലാലേട്ടനും

ഈ സംഭവത്തെ കുറിച്ചാണ് ഇപ്പോള്‍ മോഹന്‍ലാലും ചോദിച്ചിരിക്കുന്നത്. പുറത്തു നടക്കുന്ന കാര്യങ്ങളൊന്നും അകത്ത് പറയരുതെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് ഇവരെ പറഞ്ഞവിട്ടത്. എന്നിട്ട് തന്നെ കുരങ്ങുകളിപ്പിക്കുകയാണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. സംഗതി അൽപം സീരിയസ് ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ...

യു വില്‍ ബി പണിഷ്ഡ്

യു വില്‍ ബി പണിഷ്ഡ്

മോഹന്‍ലാലിന്റെ ചോദ്യങ്ങളോട് മൂന്നുപേരും സോറി പറഞ്ഞെങ്കിലും 'നോ സോറി, യു വില്‍ ബി പണിഷ്'ഡ് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതിനെത്തുടര്‍ന്ന് ബിഗ് ബോസ് സ്‌റ്റോര്‍ റൂമില്‍ ചെന്ന് എന്തോ എടുക്കാന്‍ മിഷേലിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അത് മൂന്ന് ബാഡ്ജുകള്‍ ആയിരുന്നു.ഞങ്ങള്‍ വീട്ടിലെ നിയമങ്ങള്‍ ലംഘിച്ചു. അത് കൊണ്ട് ഞങ്ങളെ നാമനിര്‍ദ്ദേശം ചെയ്തു എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. അത് കുത്താനും മോഹല്‍ലാല്‍ ആവശ്യപ്പെട്ടു. അത് പ്രകാരം അവര്‍ക്ക് ആ ആഴ്ച വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ചിരിക്കേണ്ട മിഷേല്‍...

ചിരിക്കേണ്ട മിഷേല്‍...

മോഹന്‍ലാല്‍ പറഞ്ഞ് നിര്‍ത്തിയ ശേഷം മൂന്നുപേരോടും ഇരിക്കാന്‍ പറഞ്ഞു. ഈ സമയം ചിരിച്ചുകൊണ്ടിരുന്ന മിഷേലിനോട് ചിരിക്കേണ്ട എന്ന് മോഹന്‍ലാല്‍ കടുപ്പിച്ചു പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ മൂന്നുപേരുടേയും ഭാവി എന്താകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

എലിമിനേഷന്‍ അടുത്തെത്തി...

എലിമിനേഷന്‍ അടുത്തെത്തി...

വീട്ടിലെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ഭാഗ്യലക്ഷ്മിയും ഫിറോസുമായുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മോഹന്‍ലാല്‍ അന്വേഷിച്ചു.സജ്‌ന ഉണ്ടാക്കിയ വഴക്കുകളെ കുറിച്ചും പറഞ്ഞു. ഇതിനിടയില്‍ എലിമിനേഷന്‍ നടക്കാന്‍ പോകുകയാണെന്നും ഒരാളാണോ രണ്ടുപേരാണോ പുറത്താകുകയെന്നു കണ്ടറിയാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

പുതുതായി രണ്ടുപേര്‍ കൂടി...

പുതുതായി രണ്ടുപേര്‍ കൂടി...

ഇതിനിടയില്‍ ബിഗ് ബോസ് ഹൗസിലേക്ക് രണ്ട് പേര്‍കൂടി എത്തിയിരിക്കുകയാണ്. രമ്യ പണിക്കറും എയ്ഞ്ചലുമാണ് ആ രണ്ടുപേര്‍. ഇരുവരേയും സജ്‌നയും ഫിറോസും സ്വാഗതം ചെയ്ത് സ്വീകരിക്കുന്നത് കാണാമായിരുന്നു. പുതിയ അംഗങ്ങള്‍ കൂടി വന്ന സാഹചര്യത്തില്‍ ഇനി കളികള്‍ എങ്ങനെയാവുമെന്ന് നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍.

സർപ്രൈസ് ആക്കി

സർപ്രൈസ് ആക്കി

ആരാണ് എലിമിനേറ്റ് ചെയ്യപ്പെടുക എന്നത് മോഹൻലാൽ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആ പട്ടികയിൽ ഉൾപ്പെട്ട സായിയുടെ പിറന്നാൾ ആയതിനാൽ, പ്രഖ്യാപനം ഒരു ദിവസം നീട്ടി വച്ചിരിക്കുകയാണ് മോഹൻലാൽ.

ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി

തനിസ്വരൂപം പുറത്തെടുത്ത് ബിഗ് ബോസ്! സഞ്ജനയ്ക്കും ഫിറോസിനും അന്ത്യശാസനം, താത്പര്യമില്ലെങ്കിൽ വേണ്ട

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

English summary
Bigg Boss Malayalam Season 3: Mohanlal gave last warning to Firoz, Sajna and Michelle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X