കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതാവാം: പക്ഷെ എന്‍റെ തീരുമാനം മറിച്ചായിരുന്നു, ഫിറോസ് ഖാന്‍ പറയുന്നു

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളായിരുന്നു ഫിറോസ്-സജ്ന ദമ്പതിമാര്‍. ഗെയിമുകളില്‍ വളരെ മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ തന്നെ മറുപക്ഷം നിരവധി ആരോപണങ്ങളും ഇരുവര്‍ക്കും എതിരെ ഉയര്‍ത്തിയിരുന്നു.

ബിഗ് ബോസ് വിന്നര്‍; വോട്ട് ചെയ്തത് തുറന്ന് പറഞ്ഞ് രജിത് കുമാര്‍, പൊളി ഫിറോസിന് വ്യത്യസ്ത അഭിപ്രായംബിഗ് ബോസ് വിന്നര്‍; വോട്ട് ചെയ്തത് തുറന്ന് പറഞ്ഞ് രജിത് കുമാര്‍, പൊളി ഫിറോസിന് വ്യത്യസ്ത അഭിപ്രായം

സഹമത്സരാര്‍ത്ഥികള്‍ തന്നെ പരാതിയുമായി എത്തിയതോടെ വോട്ടെടുപ്പ് ഇല്ലാതെ തന്നെ ഇരുവരേയും ബിഗ് ബോസ് പുറത്താക്കുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിലെ ഗെയിം സ്ട്രാറ്റജി, പുറത്താകല്‍ എന്നിവയെ കുറിച്ചെല്ലാം തുറന്ന് പറയുകയാണ് ഫിറോസ്-സജ്ന ദമ്പതിമാര്‍.

ബിഗ് ബോസ്

ബിഗ് ബോസ് സീസണ്‍ 2 വിലെ പ്രമുഖ മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറുമായി നടത്തിയ സംഭാഷണത്തിലാണ് ഇരുവരും മനസ്സ് തുറക്കുന്നത്. നിലവിലെ താരങ്ങള്‍ക്കുള്ള വോട്ടിങ്ങിനെ കുറിച്ചെല്ലാം സംസാരിക്കുന്ന മൂവരും പിന്നീടാണ് ഗെയിം സ്ട്രാറ്റജിയുടെ ചര്‍ച്ചകളിലേക്ക് കടക്കുന്നത്. രജിത് കുമാറാണ് ഇത് സംബന്ധിച്ച് ചോദ്യം ഫിറോസിനോട് ചോദിക്കുന്നത്.

അവസാന എട്ടില്‍

യഥാര്‍ത്ഥത്തില്‍ അവസാന എട്ടില്‍ എത്തിച്ചേരാന്‍ വേണ്ടിക്കൂടിയല്ലേ നിന്‍റെ വായില്‍ ഒരു മാസ്ക് ഫിറ്റ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ ഒരു മുന്നറിയിപ്പ് നല്‍കിയതെന്നായിരുന്നു രജിത് കുമാര്‍ ചോദിച്ചത്. നിന്‍റെ സംസാരം കുറച്ച് കുറക്കേണ്ടതായിരുന്നില്ലേ എന്നുകൂടി അദ്ദേഹം ഫിറോസ് ഖാനോട് ചോദിക്കുന്നു. ഇതിന് വിശദമായ ഉത്തരം തന്നെയാണ് ചാറ്റ് ഷോയില്‍ ഫിറോസ് നല്‍കുന്നത്.

മോഹന്‍ലാല്‍ ഉദ്ദേശിച്ചത്

ഒരു പക്ഷെ മോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതായിരിക്കാം. പക്ഷെ എന്‍റെ തീരുമാനം അങ്ങനെയായിരുന്നില്ല. ഞാന്‍ എന്തായിരുന്നോ അതുപോലെ തന്നെ മുന്നോട്ട് പോവാനായിരുന്നു എന്‍റെ തീരുമാനം. ഞാന്‍ അടങ്ങണം എന്ന് വിചാരിക്കുന്ന ഇടത്ത് പോലും മറിച്ചുള്ള ചില സംഭവങ്ങളാണ് അവിടെ ഉണ്ടായത്. അപ്പോള്‍ എനിക്ക് അടങ്ങാന്‍ പറ്റിയില്ലെന്നും ഫിറോസ് പറയുന്നു.

സംസാരിക്കേണ്ട കാര്യങ്ങള്‍

സംസാരം കുറയ്ക്കു എന്നായിരിക്കും ഡെയിഞ്ചര്‍ ചിഹ്നം പതിച്ച മാസ്ക് തന്നതോടെ ഉദ്ദേശിച്ചത്. മറിച്ച് സംസാരിക്കണ്ട എന്നല്ല. സംസാരിക്കേണ്ട കാര്യങ്ങള്‍ നമ്മള്‍ സംസാരിച്ചിരിക്കും. എന്നെ സംബന്ധിച്ച് ഒരു ഫ്ലാറ്റിനേക്കാളും വലുതും നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കുക എന്നുള്ളതാണ്. അത് എവിടെയും ഞാന്‍ തുടരും, അതാണ് അവിടേയും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇക്ക ഇതാണ്

ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ മതിയെന്ന നിര്‍ദേശം ഞാന്‍ ഫിറോസിന് കൊടുത്തിരുന്നുവെന്ന് സജ്നയും അപ്പോള്‍ പറയുന്നു. എനിക്ക് ടെന്‍ഷന്‍ ആവുന്നുണ്ടായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക് തോന്നാം ഞാന്‍ പറഞ്ഞിട്ടും ഇക്ക കുറയ്ക്കുന്നില്ലല്ലോയെന്ന്. പക്ഷെ ഇക്ക ഇതാണ്. പുറത്ത് എന്താണോ അതാണ് അവിടേയും. അകത്തും പുറത്തും അഭിനയമില്ലെന്നും സജ്ന പറയുന്നു.

നിയന്ത്രണം വിട്ടുപോയാല്‍

ഞാന്‍ ഒന്ന് ഒതുങ്ങിയുന്നെങ്കില്‍ അത്രയും പേര്‍ എന്‍റെ തലയില്‍ ചവിട്ടി മുകളില്‍ കയറിയേനെ. ഒരാള്‍ക്കെതിരെ ആയിരുന്നില്ല എന്‍റെ ഫൈറ്റ്. എല്ലാവരോടുമായിട്ടായിരുന്നു. നിയന്ത്രണം വിട്ടുപോയാല്‍ നമുക്ക് പറയേണ്ട കാര്യങ്ങള്‍ പറയേണ്ടി വരും. ഞാന്‍ എന്ത് പറഞ്ഞോ അതാണ് ഞങ്ങള്‍ പുറത്ത് വന്നതിന് ശേഷം അവിടെ സംഭവിച്ചതെന്നും ഇരുവരും പറയുന്നു.

ഡിഎഫ്കെ

തനിക്ക് ഡിഎഫ്കെ എന്ന പേര് വന്നതിനെ കുറിച്ചും ഫിറോസ് ഖാന്‍ തുറന്ന് പറയുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയെ ശേഷം ആളുകള്‍ ഫോണില്‍ വിളിച്ച് ചോദിക്കുന്നത് ഡിഎഫ്കെ ആണോയെന്നാണ്. എനിക്ക് ഇങ്ങനെ ഒരു പേര് പുറത്ത് ഉണ്ട് എന്ന് അറിയാത്തതിനാല്‍ റോങ് നമ്പര്‍ എന്നും പറഞ്ഞ് ആദ്യമൊക്കെ ഫോണ്‍ കണ്ടു ചെയ്യുകയായിരുന്നു. പിന്നീട് അവര്‍ തന്നെ പറഞ്ഞാണ് എനിക്ക് ഇങ്ങനെ ഒരു പേരുണ്ട് എന്ന് അറിയുന്നത്.

Recommended Video

cmsvideo
bigg boss malayalam season 3: fans requested to asianet for conduct soon grand finale
എന്താണ് ഈ ഡിഎഫ്കെ

എന്താണ് ഈ ഡിഎഫ്കെ എന്ന് അവര്‍ തന്നെയാണ് വ്യക്തമാക്കിയത്. ഡെയിഞ്ചറസ് ഫിറോസ് ഖാന്‍ എന്നതിന്‍റെ ചുരക്കമായിരുന്നു ഡിഎഫ്കെ. ഷോയില്‍ ഉള്ളപ്പോള്‍ പൊളി ഫിറോസ് എന്നൊരു പേരും ലാലേട്ടന്‍ എനിക്കിട്ടിരുന്നു. ഈ രണ്ട് പേരിലുമാണ് ഞാന്‍ അറിയപ്പെടുന്നത്. അതില്‍ ആരാധകരുടെ സ്നേഹം എന്നതില്‍ ഏറ്റവും കൂടൂതല്‍ താല്‍പര്യം ഡിഎഫ്കെ എന്നതിനോടാണെന്നും ഫിറോസ് ഖാന്‍ പറയുന്നു.

English summary
Bigg Boss malayalam season 3: Mohanlal may have meant it: but my decision was opposite, Firoz Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X