• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു പശുവിനെ കൊണ്ടുത്തരട്ടേ? ചായ വിവാദത്തിൽ ഡിംപലിനോട് ലാലേട്ടൻ, മജ്സിയയുടെ മറുപടി കലക്കി

ബിഗ് ബോസിലെ ചായ ചർച്ചയെക്കുറിച്ച് നേരത്തെയും ലാലേട്ടൻ മുമ്പുള്ള പല എപ്പിസോഡിലും ചോദിച്ചിരുന്നു. എന്നാൽ വീണ്ടും ഡിംപലിലോട് ചായയെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് ലാലേട്ടൻ. ഇതോടെ താന്‍ ചായയുണ്ടാക്കുന്നത് തന്റെ പാലു കൊണ്ടാണെന്നും മറ്റുള്ളവര്‍ക്ക് കൂടി ചായ ഉണ്ടാക്കി നൽകുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്നുമായിരുന്നു ഡിംപല്‍ ലാലേട്ടന് നൽകിയ മറുപടി. ഇതിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിലേക്ക്: കൊവിൻ ആപ്പ് രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ, രജിസ്ട്രേഷൻ എങ്ങനെ?

ചായയോട് താൽപ്പര്യമില്ല

ചായയോട് താൽപ്പര്യമില്ല

മജ്സിയയോടും ചായയെക്കുറിച്ചും ലാലേട്ടൻ ഇതിനിടെ ചായയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ താൻ ചായയോട് അത്ര താൽപ്പര്യമുള്ള ആളല്ലെന്നും ഡിംപൽ അങ്ങനെ ചെയ്യുന്നത് അവളുടെ ഇഷ്ടമാണെന്നും അക്കാര്യത്തിൽ താൻ ഇടപെടില്ലെന്നും മജ്സിയ പറയുകയും ചെയ്തു.

ചായയുണ്ടാക്കണമെന്ന് നിർബന്ധമുണ്ടോ?

ചായയുണ്ടാക്കണമെന്ന് നിർബന്ധമുണ്ടോ?

മജിസിയ ഭാനുവിന് വേണ്ടിയും മറ്റൊരു മത്സരാർത്ഥിയായ സന്ധ്യയ്ക്ക് വേണ്ടിയും ഡിംപല്‍ ഇങ്ങനെ പലപ്പോഴും ചായയുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ ഇതേക്കുറിച്ച് ക്യാപ്റ്റനോട് പരാതിപ്പെടുകയായിരുന്നു. ഈ വിഷയത്തെ കുറിച്ച് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചു. എല്ലാവര്‍ക്കും ചായയുണ്ടാക്കി കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളവരുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

എന്തുകൊണ്ട് ഡിംപൽ

എന്തുകൊണ്ട് ഡിംപൽ

ഉടനെ ഞാനാണത് എന്നു പറഞ്ഞ് ഡിംപല്‍ മുന്നോട്ട് വന്നു. താന്‍ ചായയുണ്ടാക്കുമ്പോള്‍ സ്‌നേഹത്തോടെ ഞങ്ങള്‍ക്കും ഇടുമോ എന്നു ചിലര്‍ ചോദിക്കും. അപ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ചോദിച്ചില്ലെങ്കിലും താന്‍ ചായയുണ്ടാക്കി കൊടുക്കുമെന്നും ഡിപംല്‍ പറഞ്ഞു. ഇതില്‍ മജിസിയയുടെ അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ തന്റെ നിലപാട് വ്യക്തമാക്കാനായി മജിസിയ എഴുന്നേറ്റ് നിന്നു.

 നിലപാട് എന്ത്?

നിലപാട് എന്ത്?

''ചായപ്പൊടി ഇവിടെ ഏറ്റവും കുറവുള്ള ഒന്നാണ്. ഇന്ന് പലരും ചായ കുടിച്ചിട്ടില്ല. കിച്ചണില്‍ കയറുമ്പോള്‍ ഞാന്‍ പറയാറുള്ളത് ഡിംപലിന് വേണ്ട ചായ ഡിംപല്‍ ഇട്ടു കുടിച്ചോളൂ മറ്റാരേയും ഫോഴ്‌സ് ചെയ്ത് കുടിപ്പിക്കണ്ട എന്നാണ്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. പക്ഷെ രണ്ടു പേരുടേയും തീരുമാനങ്ങളെ ബഹുമാനിക്കുന്നവരാണ്''. എന്നായിരുന്നു മജിസിയ ലാലേട്ടന് നൽകിയ മറുപടി. ബിഗ് ബോസ് ഹൌസിൽ ഒന്ന് രണ്ട് തവണ ചായയെക്കുറിച്ചുള്ള ചർച്ചകളുയർന്നുവന്നതോടെ കഴിഞ്ഞ സീസണുകളിലേതുപോലെ ഭക്ഷണത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഭാഗ്യലക്ഷ്മിയും നിർദേശിച്ചിരുന്നു.

 പശുവിനെ വേണോ?

പശുവിനെ വേണോ?

ഡിംപലിന് ചായയ്ക്ക് പകരം പാല് കുടിച്ചൂടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചിലുന്നു. എന്താണ് പാല് കിട്ടുന്നില്ലേയെന്നും ലാലേട്ടൻ ചോദിച്ചിരുന്നു. ഇതോടെ പാലിന്റെ മണം തനിക്ക് പിടിക്കില്ലെന്നായിരുന്നു ഡിംപൽ നൽകിയ മറുപടി. ബിഗ് ബോസ് ഹൌസിലെ ചായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഒരു പശുവിനെ അവിടെ കൊണ്ടുത്തരട്ടെ എന്നും ലാലേട്ടന്‍ ചോദിച്ചിരുന്നു. ചായ വിഷയത്തിൽ സന്ധ്യയുടെ അഭിപ്രായവും ലാലേട്ടൻ ആരാഞ്ഞിരുന്നു. മജിസിയയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു യോജിക്കുകയായിരുന്നു സന്ധ്യ സ്വീകരിച്ചത്.

ലാലേട്ടന്റെ മുന്നറിയിപ്പ്

ലാലേട്ടന്റെ മുന്നറിയിപ്പ്

അതിനിടെ കഴിഞ്ഞ എപ്പിസോഡിൽ രണ്ട് പുതിയ രണ്ട് മത്സരാർത്ഥികളെത്തിയതോടെ വീടിനുള്ളിൽ ആഘോഷങ്ങളും മത്സരും ശക്തമായിട്ടുണ്ട്. എയ്ഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നിവരാണ് പുതിയതായെത്തിയത്. കഴിഞ്ഞ ആഴ്ച മിഷേലും ഫിറോസ്-സജ്‌ന ദമ്പതികളും വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയതിന് പിന്നാലെയാണ് ഈ സംഭവം. ബിഗ് ബോസ് എപ്പിസോഡ് പുറത്ത് നിന്ന് കണ്ട് ഷോയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനാലായതിനാൽ തന്നെ ഒരു കാര്യങ്ങളും ബിബി ഹൌസിനുള്ളിൽ ഇക്കാര്യം ചർച്ച ചെയ്യരുതെന്നും ലാലേട്ടൻ ഇരുവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

English summary
Bigg boss malayalam season 3: Mohanlal questioning Dimpal Bhal over tea controversy inside Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X