• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമ്യയുടെ തിരിച്ചുവരവ് രണ്ടും കല്‍പ്പിച്ച്; പൊളി ഫിറോസിന് കണക്കിന് കൊടുത്ത് താരം, ഇനി ട്വിസ്റ്റുകളുടെ നാളുകള്‍

ബിഗ് ബോസ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് രമ്യ പണക്കര്‍ വീട്ടിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ ഹൗസിലേക്കുള്ള കേക്കുമായാണ് താരം വീണ്ടും എത്തുകയായിരുന്നു. ബിഗ് ബോസിട്ട പാട്ടിന് ചുവടുവച്ച് രമ്യ ഹൗസില്‍ എത്തിയതോടെ സഹ മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം ഞെട്ടുകയായിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്കുള്ള രണ്ടാം വരവ് കൃത്യമായ പ്ലാനിങ്ങോടെയാണെന്നാണ് ആരാധകര്‍ പറയുന്നത്. വന്ന ദിവസം തന്നെ താരം പൊളി ഫിറോസിന് കണക്കിന് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പുറത്തുപോയ് രമ്യ

പുറത്തുപോയ് രമ്യ

മൂന്നാഴ്ച മുമ്പാണ് രമ്യ പണിക്കര്‍ എലിമിനേഷനിലൂടെ പുറത്തുപോയത്. രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു രമ്യ പണിക്കറും ഏഞ്ചലും എത്തിയത്. ഒരിക്കല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം വീണ്ടുമൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തുകയായിരുന്നു.

അപ്രതീക്ഷിത വരവ്

അപ്രതീക്ഷിത വരവ്

ബിഗ് ബോസ് ഹൗസിലെ ഈസ്റ്റര്‍ ആഘോഷത്തിനിടെ എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കികൊണ്ടായിരുന്നു രമ്യ വീട്ടിലേക്കെത്തിയത്. രമ്യ വീണ്ടും ഹൗസിലേക്കെത്തുമെന്ന പ്രവചനങ്ങള്‍ പ്രേക്ഷകര്‍ നടത്തിയിരുന്നു. ഈ പ്രവചനങ്ങള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്.

മണിക്കുട്ടന്‍

മണിക്കുട്ടന്‍

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയ്ലറില്‍ മണിക്കുട്ടന്റെ ലിപ് മൂവ്മെന്റ് വച്ചായിരുന്നു പ്രേക്ഷകര്‍ ഇക്കാര്യം പ്രവചിച്ചിരുന്നത്. എന്തായാലും ആ പ്രവചനം ഫലിച്ചിരിക്കുകയാണ്. രമ്യയെ കണ്ട് അമ്പരന്ന് മണിക്കുട്ടന്‍ ശരിക്കും പറഞ്ഞത് എന്തെന്ന് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ എല്ലാവരും അറിയുകയും ചെയ്തു.

 വീട്ടില്‍ പോകാതെ രമ്യ

വീട്ടില്‍ പോകാതെ രമ്യ

മൂന്നാഴ്ച മുമ്പായിരുന്നു താരം എലിമിനേഷനില്‍ പുറത്തുപോയത്. എന്നാല്‍ അന്ന് മുതല്‍ താരം വീട്ടില്‍ പോയിരുന്നില്ല. ഇത്രയും നാള്‍ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നെന്നാണ് അവര്‍ തന്നെ വെളിപ്പെടുത്തുന്നത്. പുറം ലോകവുമായി രമ്യയ്ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. ടിവി കാണാനും ഫോണ്‍ വിളിക്കാനും അനുവാദം ഉണ്ടായിരുന്നില്ല.

രമ്യയുടെ തിരിച്ചുവരവ് പ്ലാനിങ്ങോ

രമ്യയുടെ തിരിച്ചുവരവ് പ്ലാനിങ്ങോ

രമ്യയുടെ തിരിച്ചുവരവ് നേരത്തെ മുന്‍കൂട്ടി ബിഗ് ബോസ് കണ്ടതാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഗെയിമില്‍ വളരെ ആക്ടീവായിരുന്ന താരമായിരുന്നു രമ്യ. താരത്തിന്റെ എലിമിനേഷന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ലാലേട്ടന്‍ പറഞ്ഞത്

ലാലേട്ടന്‍ പറഞ്ഞത്

രമ്യ എവിടെയും പോയിട്ടില്ലെന്നും ഇവിടെ തന്നെ ക്വാറന്റീനില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പരിപാടിക്കിടെ പറഞ്ഞത്. പിന്നാലെ ഹൗസിലെത്തിയ രമ്യ മറ്റ് താരങ്ങളോടൊപ്പം ആഘോഷങ്ങളിലും പങ്ക് ചേര്‍ന്നു.

രണ്ടും കല്‍പ്പിച്ച് രമ്യ

രണ്ടും കല്‍പ്പിച്ച് രമ്യ

രമ്യയുടെ തിരിച്ചുവരവ് രണ്ടും കല്‍പ്പിച്ചെന്ന് വേണം പറയാന്‍. പൊളി ഫിറോസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന രമ്യയെ അവസാനം കാണിച്ചിരുന്നു. തിരിച്ചുവന്ന അന്ന് തന്നെ ഫിറോസ് ഖാനുമായി ഏറ്റുമുട്ടിയത് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

എപ്പിസോഡ് പ്രമോ

എപ്പിസോഡ് പ്രമോ

ബിഗ് ബോസിന്റെ അടുത്ത എപ്പിസോഡ് പ്രമോയിലാണ് രമ്യ പണിക്കര്‍ ഫിറോസ് ഖാനുമായി തര്‍ക്കിക്കുന്നത് കണ്ടത്. ഫിറോസ് പറയുന്നതിനെല്ലാം രമ്യ ശക്തമായി തിരിച്ച് മറുപടിയും നല്‍കുന്നുണ്ട്. എന്താണ് വഴക്കിന്റെ കാരണമെന്നത് പ്രമോയില്‍ വ്യക്തമാക്കുന്നില്ല.

നേരത്തെയും വഴക്ക്

നേരത്തെയും വഴക്ക്

രമ്യ മുമ്പ് ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്തും ഫിറോസ് ഖാനുമായി നിരന്തരം വഴക്കിട്ടിരുന്നു. അടുത്ത എപ്പിസോഡില്‍ ഇവരുടെ വഴക്കിന്റെ കാരണമെന്നത് പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കും. എന്ത് വഴക്കുണ്ടായാലും വിട്ടുകൊടുക്കാത്ത പ്രകൃതക്കാരിയാണ് രമ്യ. ഫിറോസും ഇതേ രീതിയിലാണ് ഷോയില്‍ മുന്നേറുന്നത്.

മുഖത്ത് നോക്കി പറയും

മുഖത്ത് നോക്കി പറയും

തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയായാലും ഫിറോസ് പറയാറുണ്ട്. തുടക്കത്തില്‍ സജ്നയും പ്രശ്നം ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സജ്ന വലിയ വഴക്കുകള്‍ക്കൊന്നും നില്‍ക്കാറില്ല.

 ബിഗ് ബോസ് ഹൗസ് ഞെട്ടുമോ

ബിഗ് ബോസ് ഹൗസ് ഞെട്ടുമോ

രമ്യയുടെ രണ്ടാം വരവ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് ബിഗ് ബോസിന്റെ പുതിയ പ്രൊമോയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇനി ഹൗസില്‍ എന്തൊക്കെ സംഭവിക്കുമെന്ന കാര്യം കണ്ടറിയണം. ഇനിയുള്ള നാളുകള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിഗ്ബോസ്..ആകാംഷയോടെ കാണുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ല; നിര്‍ദ്ദേശവുമായി അശ്വതി

ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ച

ബിഗ് ബോസില്‍ ഇന്ന് ഞെട്ടിപ്പിക്കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി? വരുന്നത് അന്ന് പുറത്തായ ആ ആളോ?

ഭാഗ്യചേച്ചി പുറത്താകണമെന്ന് ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു; കാരണം, വൈറലായി അശ്വതിയുടെ കുറിപ്പ്

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

എം ബി രാജേഷ്
Know all about
എം ബി രാജേഷ്

English summary
Bigg Boss Malayalam Season 3: Promo video of issue between Remya Panicker and Firoz Khan goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X