ഏഞ്ചൽ പറഞ്ഞ സ്വർണ്ണക്കടത്ത് കഥ സത്യമോ? നെറ്റി ചുളിച്ച് പ്രേക്ഷകർ.. ദിവസം ഹോട്ടൽ മുറിയിൽ ഭീഷണിപ്പെടുത്ത
ബിഗ് ബോസ് ഷോ മൂന്നാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴാണ് മത്സരം കൊഴുപ്പിച്ചുകൊണ്ട് രണ്ട് മത്സരാർത്ഥികൾ കൂടി ബിഗ് ബോസ് ഹൌസിലേക്ക് എത്തുന്നത്. ആലപ്പുഴ സ്വദേശിയും മോഡലുമായ ഏഞ്ചലും ചങ്ക്സ് സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച രമ്യാ പണിക്കരുമാണ് പുതിയ മത്സരാർത്ഥികൾ. താൻ മണിക്കുട്ടന്റെ വലിയ ആരാധികയാണെന്ന വെളിപ്പെടുത്തലോടെയാണ് ബിഗ്ബോസ് ഹൌസിലേക്ക് എത്തുന്നത്. ബിഗ് ബോസ് ഹൌസിൽ വെച്ച് ഏഞ്ചൽ പങ്കുവെച്ച അനുഭവമാണ് മത്സരാർത്ഥികളെയും പ്രേക്ഷരെയും ഞെട്ടിച്ചിട്ടുള്ളത്.
ബിഗ് ബോസ് ഹൗസിലെ രഹസ്യം കയ്യോടെ പൊക്കി; ഭാഗ്യലക്ഷ്മിക്ക് തെളിവ് കാണിച്ച് മോഹന്‍ലാല്‍, താക്കീതും
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

മുറിയിലേക്ക്
ഷൂട്ടിംഗിനെന്ന പേരിൽ ഒരു സുഹൃത്ത് വഴി പാലക്കാട്ടെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും സ്ഥലത്തെത്തിയതോടെ മാത്രമാണ് തങ്ങൾ സ്വർണ്ണക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ടതെന്നുമാണ് ഏഞ്ചൽ വെളിപ്പെടുത്തിയത്. മത്സരാർത്ഥികളോട് സംസാരിക്കുന്നതിനിടയിലാണ് ഏഞ്ചലിന്റെ വെളിപ്പെടുത്തൽ.

ഭീഷണിപ്പെടുത്തി അടച്ചിട്ടു
സ്വർണ്ണം കടത്താനാവില്ലെന്ന് അറിയിച്ചതോടെ എട്ട് ദിവസത്തോളം തന്നെയും തനിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളെയും ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടുവെന്നും ഇതെക്കുറിച്ച് പുറത്ത് പറയുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്താൽ വീട്ടുകാരെ വകവരുത്തുമെന്ന് സംഘം ഭീഷണി മുഴക്കിയെന്നും ഏഞ്ചൽ വ്യക്തമാക്കി. ഇതോടെ ഇവിടെ നിന്ന് രക്ഷപ്പെടുന്നത് വരെ കാത്തിരുന്നുവെന്നും തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ഏഞ്ചൽ ചൂണ്ടിക്കാണിക്കുന്നു.

രക്ഷപ്പെട്ടത് എങ്ങനെ?
സ്വർണ്ണക്കടത്ത് സംഘം തടവിലാക്കിയ ഹോട്ടലിൽ നിന്ന് ഒരു ജീവനക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ട ഏഞ്ചൽ അടങ്ങിയ സംഘം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. എന്നാൽ തങ്ങളുടെ പരാതി പോലീസ് വേണ്ടത്ര ഗൌരവത്തോടെ എടുത്തില്ലെന്നും ഏഞ്ചൽ വ്യക്തമാക്കി. ആഢംബര വാഹനങ്ങളിൽ സംശയത്തിനിടയില്ലാത്ത പെൺകുട്ടികളെയും നടികളെയും ഉപയോഗിച്ച് സ്വർണ്ണം കടത്തുകയായിരുന്നു ഈ സംഘടത്തിന്റെ ലക്ഷ്യമെന്നും ഏഞ്ചൽ ചൂണ്ടിക്കാണിക്കുന്നു.

മാധ്യമറിപ്പോർട്ടുകൾ
ഏഞ്ചലിന്റെ വെളിപ്പെടുത്തൽ നൂറ് ശതമാനം സത്യമാണെന്ന് തെളിയിക്കുന്നതാണ് അക്കാലത്ത് പുറത്തുവന്ന മാധ്യമറിപ്പോർട്ടുകൾ. അതേ സമയം നടി ഷംന കാസിമിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ നേരത്തെയും ഏഞ്ചൽ നടത്തിയിരുന്നു. ഇതേ കേസിലെ റഫീഖിനെ പാലക്കാട്ടെ ഹോട്ടലിൽ വെച്ച് പലതവണ കണ്ടതായും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ