• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്

തങ്ങളുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെലിബ്രിറ്റികള്‍ പൊതുവെ കുറവാണ് ഈ സീസണില്‍. നേരത്തെ ആരാധകരും പ്രേക്ഷകരും പ്രവചിച്ചിരുന്ന കുറച്ച് പേര്‍ മാത്രമേ ഷോയില്‍ ഉണ്ടായിരുന്നുള്ളൂ.

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

ആദ്യ ഘങ്ങളില്‍ ഉയര്‍ന്നുവന്ന പേരുകള്‍ ഒന്നും തന്നെ ഈ സീസണില്‍ ഇല്ലെന്നതും പ്രത്യേകതയാണ്. മിക്കവരും പുതുമുഖങ്ങളാണ്. ഇതിനിടെ മത്സരാര്‍ത്ഥികളുടെ പ്രതിഫലം എത്രയാണെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

 14 മത്സരാര്‍ത്ഥികള്‍

14 മത്സരാര്‍ത്ഥികള്‍

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്.

എല്ലാവരും കട്ടയ്ക്ക് മത്സരിക്കുന്നു

എല്ലാവരും കട്ടയ്ക്ക് മത്സരിക്കുന്നു

കുറച്ച് എപ്പിസോഡുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും എല്ലാ മത്സരാര്‍ത്ഥികളും കട്ടയ്ക്ക് നില്‍ക്കുകയാണെന്ന് വേണം പറയാന്‍. ആരാണ് മികച്ചതെന്നും ആരാണ് മോശം എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല. ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്തേക്കും ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോടെ ആകത്തേക്കും വന്നേക്കാം.

കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

ബിഗ് ബോസ് സീസണ്‍ 3യില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭി്കുന്നത് മണിക്കുട്ടനാണെന്നാണ് വിവരം. ജനപ്രീതിയുടെ കാര്യത്തിലും മണിക്കുട്ടന്‍ തന്നെയാണ് ഒന്നാമത്. റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ 50,000 രൂപയാണ് മണിക്കുട്ടന് ലഭിക്കുന്ന പ്രതിഫലം.

രണ്ടാം സ്ഥാനം ആര്‍ക്ക്

രണ്ടാം സ്ഥാനം ആര്‍ക്ക്

പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം നോബി മാര്‍ക്കോസിനാണെന്നാണ് വിവരം. ആഴ്ചയില്‍ 40000 രൂപയാണ് നോബിക്ക് ലഭിക്കുന്നത്. കൂടാതെ സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷമിക്കും ഇതേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നതെന്നാണ് സൂചന.

ബാക്കിയുള്ള താരങ്ങള്‍ക്ക്

ബാക്കിയുള്ള താരങ്ങള്‍ക്ക്

ബിഗ് ബോസില്‍ പങ്കെടുക്കുന്ന ബാക്കി എല്ലാ താരങ്ങള്‍ക്കും ആഴ്ചയില്‍ 30,000 വീതമാണ് ഓരോ ആഴ്ചയിലും ലഭിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. ഷോ ആരംഭിച്ചത് മുതല്‍ ആരാധകരും പ്രേക്ഷകരും താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാനുള്ള ആകാക്ഷയിലായിരുന്നു.

മോഹന്‍ലാലിന്റെ പ്രതിഫലം

മോഹന്‍ലാലിന്റെ പ്രതിഫലം

അതേസമയം, ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും അവതാരകനായി എത്തിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണ താരം പ്രതിഫലം വീണ്ടും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണില്‍

കഴിഞ്ഞ സീസണില്‍

കഴിഞ്ഞ സീസണില്‍ മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിയത് 12 കോടിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തവണ ആറ് കോടിയോളം വര്‍ദ്ധിപ്പിച്ച് 18 കോടിയാണ് വാങ്ങുന്നതെന്നാണ് വിവരം. ട്വിറ്ററിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മറ്റ് ഭാഷകളിലും

മറ്റ് ഭാഷകളിലും

മോഹന്‍ലാലിന്റെ പ്രതിഫലമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല. മറ്റ് ഭാഷകളിലുള്ള ബിഗ് ബോസു് ഷോയ്ക്ക് എത്തുന്ന അവതാരകര്‍ക്കും ഓരോ സീസണിലും പ്രതിഫലം ഇരട്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ആ മരണം ഞാനറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം: അവന്റെ കല്ലറയ്ക്ക് അടുത്തുപോയി, ആ അപകടത്തെക്കുറിച്ച് നോബി മാർക്കോസ്

ചിറ്റൂര്‍ കോണ്‍ഗ്രസിന് അഭിമാനം; സീറ്റ് തിരിച്ച് പിടിക്കാന്‍ സുമേഷ് അച്യുതനെ രംഗത്തിറക്കാന്‍ നീക്കം

'പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് വ്യക്തമാക്കി കെ ആൻസലൻ എംഎൽഎ

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3;Remuneration Of All Contestants are Revealed,Manikuttan is highest paid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X