• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റംസാനുമായി നീ പിണങ്ങാനുള്ള കാരണം ഇതല്ലേ? ഋതുവിനെ പ്രകോപിപ്പിച്ച് സായ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ആഴ്ചകളിലേക്ക് എത്തുമ്പോൾ പരസ്പരം കൊമ്പുകോർക്കുകയാണ് മത്സരാർഥികൾ. അതിന് പറ്റിയ വീക്കിലി ടാസ്ക്കാണ് ഈ ആഴ്ച ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്. അത് മനസിലാക്കി തന്നെയാണ് ഓരോരുത്തരും കളിക്കുന്നത്. തങ്ങൾക്ക് വിചാരണ ചെയ്യേണ്ടവരെ തിരഞ്ഞെടുത്ത് അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറുപടി ആരായുകയാണ് രണ്ട് ടീമുകളായി മത്സരാർഥികൾ.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

നാട്ടുകൂട്ടം

നാട്ടുകൂട്ടം

അറുപത്തിയഞ്ചാമത്തെ എപ്പിസോഡില്‍ ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്ക് നാട്ടുകൂട്ടം ആണ്. കോലോത്ത് നാട്, കലിംഗ നാട് എന്നീങ്ങനെ രണ്ട് ടീമുകളായി തിരിച്ചാണ് ടാസ്‌ക്ക് നടക്കുന്നത്. കോലോത്ത് നാട് ടീമില്‍ അനൂപ്, മണിക്കുട്ടന്‍, സായി, സൂര്യ, ഡിംപല്‍, അഡോണി എന്നിവരും കലിംഗ നാടില്‍ റംസാന്‍, സന്ധ്യ, കിടിലം ഫിറോസ്, റിതു മന്ത്ര, രമ്യ, നോബി തുടങ്ങിയവരും മല്‍സരിക്കുന്നു.

ആദ്യം ഋതുവിനെ വിളിച്ച് മണിക്കുട്ടൻ

ആദ്യം ഋതുവിനെ വിളിച്ച് മണിക്കുട്ടൻ

ഋതു മന്ത്രയെയാണ് ചോദ്യം ചെയ്യലിനായി കോലോത്ത് നാട് ആദ്യം തിരഞ്ഞെടുത്തത്. ഇരട്ടത്താപ്പ് തന്നെയാണ് ഋതുവിനെതിരെ സഹമത്സരാർഥികളായ എതിർ ടീം അംഗങ്ങൾ ഉയർത്തിയ ആദ്യ ആരോപണം. ഋതു പ്രവചനങ്ങളും മറ്റ് കാര്യങ്ങളും എപ്പിസോഡുകള്‍ വെച്ചുളള വിശകലനവുമായിട്ടാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും അഡോണി പറഞ്ഞു.

റംസാന്റെ നിഴൽ

റംസാന്റെ നിഴൽ

റംസാന്റെ നിഴലായിട്ടാണ് ഋതു നിന്നതെന്നാണ് സായി ആരോപിച്ചത്. ഡബിള്‍ സ്റ്റാന്‍ഡുളള ഒരു വ്യക്തിയാണ് ഋതുവെന്നും അതുകൊണ്ട് ഇവിടെ നില്‍ക്കാന്‍ അര്‍ഹതയില്ലെന്നും സായി പറഞ്ഞു. ലാലേട്ടന് മുന്നില്‍ വെച്ച ഒരു കാര്യവും ഇവിടെ വെച്ച ഒരു കാര്യവും ഡബിള്‍ സ്റ്റാന്‍ഡുളള വ്യക്തി ഈ സ്റ്റാന്‍ഡില്‍ പോലും നില്‍ക്കാനുളള അര്‍ഹതയില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു എന്നാണ് സായ് പറഞ്ഞത്.

റംസാനുമായുള്ള പിണക്കത്തിന് കാരണം

റംസാനുമായുള്ള പിണക്കത്തിന് കാരണം

അടുത്ത സുഹൃത്തായ റംസാനുമായി പിണങ്ങാനുള്ള കാരണം താൻ പറയാമെന്ന് ഋതുവിനെ വെല്ലുവിളിച്ച സായ് അത് തുറന്ന് പറയുകയും ചെയ്തു. റംസാന്റെ കൈയ്യിലുളള നോമിനേഷന്‍ കാര്‍ഡ് നിങ്ങള്‍ക്ക് കിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ് നിങ്ങള്‍ റംസാനുമായുളള പിണക്കം തുടങ്ങിയത്. സൗഹൃദത്തിന്‌റെ പേരിലുളള പിണക്കമായിരുന്നെങ്കില്‍ നിങ്ങള്‍ തമ്മില്‍ മിണ്ടിയേനെ, സായി പറഞ്ഞു.

cmsvideo
    Actress Raiza wilson forced to undergo treatment and its went wrong
    ജാതി അധിക്ഷേപം

    ജാതി അധിക്ഷേപം

    ഋതു ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെ ടാസ്‌ക്ക് മറ്റൊരു തലത്തിലേക്ക് പോയി. വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ചൂണ്ടികാട്ടി ഋതു മാപ്പ് പറയണമെന്ന് കോലോത്ത് നാട് ടീം ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ടാസ്ക്കിന് ശേഷവും കോലോത്ത് നാട് ഇതേ വിഷയം ആവർത്തിക്കുന്നുണ്ടായിരുന്നു.

    പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

    ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    English summary
    Bigg Boss Malayalam season 3 Sai Vishnu about Rithu Ramzan fight on nomination free card
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X