• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എടീ, പോടീ' വിളിയുമായി റംസാൻ... സജ്നയോട് ചെയ്തതെന്ത്? ഭർത്താവ് ഫിറോസ് റംസാനെ എന്ത് ചെയ്തു?

ബിഗ് ബോസ് സീസണ്‍ 3 നാടകീയമായ രംഗങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ ആളാണ് സജ്‌ന. വന്ന അന്നു മുതല്‍ പ്രശ്‌നങ്ങളുടെ ഘോഷയാത്രയാണ് സജ്‌ന ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കരച്ചിലും ആത്മഹത്യാഭീഷണിയും കൊണ്ട് അതിവൈകാരിക രംഗങ്ങളാണ് സജ്‌ന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഭർത്താവ് ഫിറോസ് ഖാൻ കിടിലൻ ഫിറോസുമായും രമ്യ പണിക്കരുമായും പ്രശ്നമുണ്ടാക്കിയതിന് ശേഷം ടീം അംഗങ്ങളായ റംസാനും സജ്നയും തമ്മിലായിരുന്നു പ്രശ്നം. അത് വല്ലാത്ത പ്രശ്നമായി വളരുകയും ചെയ്തു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

വീക്ക്‌ലി ടാസ്‌ക്

വീക്ക്‌ലി ടാസ്‌ക്

പോലീസുകാര്‍ കാണാതെ രത്‌നങ്ങള്‍ കടത്തുക എന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് ഇത്തവണ കൊടുത്തത്. ഡിംപലും റംസാനും സജ്‌നയുമാണ് ടാസ്‌ക്കില്‍ പോലീസുകാരായിരുന്നത്. ടാസ്‌ക്കിനിടയില്‍ ഭാഗ്യലക്ഷ്മിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും കുറച്ച് രത്‌നങ്ങള്‍ പലരുടേയും കൈവശം എത്തപ്പെട്ടിരുന്നു.

അനൂപ് സാക്ഷി

അനൂപ് സാക്ഷി

ഇതിനെ കുറിച്ച് റംസാനും സജ്‌നയും സംസാരിക്കുകയായിരുന്നു. അനൂപായിരുന്നു കൂടെയുണ്ടായിരുന്നത്. രത്‌നങ്ങള്‍ മോഷ്ടിച്ചവരെ കണ്ടെത്താന്‍ അനൂപിനെയായിരുന്നു ചാരനായി ഉപയോഗിച്ചിരുന്നത്. എന്നാൽ മറ്റ് പലരും കരുതുന്നത് മജിസിയ ആണ് ചാരത്തി എന്നാണ്.

 ചൂടായി സജ്‌ന

ചൂടായി സജ്‌ന

എന്നാല്‍ സംസാരത്തിനിടയില്‍ സജ്‌ന ചൂടായിക്കൊണ്ടിരുന്നു. അപ്പോള്‍ താന്‍ സംസാരിക്കുനന്തുപോലെ കൂളായി സംസാരിക്കേണ്ട കാര്യമേയുള്ളൂവെന്ന് റംസാന്‍ പറഞ്ഞു. എന്നാല്‍ മുഖത്തോട് മുഖം നോക്കി സജ്‌ന കൂടുതല്‍ ശബ്ദമുയര്‍ത്തുകയുണ്ടായി. തന്റെ തൊട്ടു മുന്‍പിലേക്ക് റംസാന്‍ ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ കയറി നിന്നെന്നാണ് സജ്‌നയുടെ ആരോപണം.

നിഷേധിച്ച് റംസാന്‍

നിഷേധിച്ച് റംസാന്‍

എന്നാല്‍ താന്‍ അവിടത്തന്നെ നില്‍ക്കുകയായിരുന്നെന്നും സജ്‌നയാണ് മുന്നോട്ട് കയറി വന്ന് ദേഷ്യപ്പെട്ടതെന്നും റംസാന്‍ വ്യക്തമാക്കി. ദേഷ്യം വന്ന റംസാന്‍ നീയാരാടി, പോടി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇനി ഇതിന്റെ വീഡിയോ തെളിവ് പരിശോധിക്കണം എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ആരോപണം നിഷേധിച്ച് അനൂപ്

ആരോപണം നിഷേധിച്ച് അനൂപ്

എന്നാല്‍ സജ്‌ന പറയുന്ന പോലെയല്ല ഉണ്ടായതെന്നും താന്‍ റംസാനൊപ്പമാണെന്നും അനൂപ് നയം വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് ബിഗ് ബോസിനോട് ക്യാമറ നോക്കാന്‍ സജ്‌ന ആവശ്യപ്പെട്ടു. റംസാൻ, സജ്നയുടെ അടുത്തേക്ക് നീങ്ങി നിന്നതായി കാഴ്ചക്കാർക്കും തോന്നിയിട്ടില്ല.

ഇടപെട്ട് മണിക്കുട്ടന്‍

ഇടപെട്ട് മണിക്കുട്ടന്‍

സജ്‌നയുടെ ഭാഗം കേട്ട ശേഷം ക്യാപ്റ്റനായ മണിക്കുട്ടന്‍ അവളെ ആശ്വസിപ്പിച്ചു. ഇനി റംസാനോട് സംസാരിച്ചു വരാമെന്നും മണിക്കുട്ടന്‍ പറഞ്ഞു. അടുത്ത എപ്പിസോഡിൽ, മണിക്കുട്ടൻ- റംസാൻ അടിപിടി കാണേണ്ടി വരുമോ എന്ന സംശയമുണ്ട് പ്രേക്ഷകർക്ക്.

എടീ പോടീ...വേണ്ട

എടീ പോടീ...വേണ്ട

റംസാനെ അടുത്തുവിളിച്ച സജ്‌നയുടെ ഭര്‍ത്താവ് ഫിറോസ് ഖാൻ സംസാരിച്ചു. വഴക്കുണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് 'എടീ പോടീ' വിളി പാടില്ലെന്നും പറഞ്ഞു. തന്നെ സജ്‌ന 'മോന്‍' എന്നു വിളിക്കുന്നത് അത്ര നല്ല അര്‍ത്ഥത്തിലാണെന്ന് തനിക്കു തോന്നുന്നില്ലെന്ന് റംസാന്‍ മറുപടിയും പറഞ്ഞു.

ഇനിയെന്താവും?

ഇനിയെന്താവും?

എന്തായാലും റംസാന്‍ അത്ര മോശക്കാരനല്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സജ്‌ന പറഞ്ഞത് കള്ളമാണോയെന്ന് ബിഗ് ബോസ് പരിശോധിക്കുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫിറോസും സജ്നയും ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു ദിവസമെങ്കിലും ബിഗ് ബോസിൽ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ആലോചിക്കുന്നത്.

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

cmsvideo
  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Sajna and Ramzan word fight and Complaint to Bigg Boss.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X