• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ 'ബ്രാ' ആരുടേത്? മണിക്കുട്ടനോട് പൊട്ടിത്തെറിച്ച് സജ്‌ന; ബിഗ് ബോസിൽ അടിവസ്ത്ര വിവാദം

ഓരോ ദിവസവും ഓരോ സംഭവങ്ങളായി ബിഗ് ബോസ്സിനെ കൂടുതൽ ഹിറ്റാക്കിക്കൊണ്ടിരിക്കുകയാണ്. തമാശകൾക്കപ്പുറത്തേക്ക്, തർക്കങ്ങൾക്കും പരദൂഷണങ്ങൾക്കും ഒക്കെ ആണ് പലപ്പോഴും കൂടുതൽ പ്രേക്ഷകരെ കിട്ടുന്നത്.

മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കുകളും ഗ്രൂപ്പിസവും ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു 'ബ്രാ'യുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകൾക്കനുസരിച്ച് ഓരോ വിഷയത്തിന്റേയും പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യും എന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം.

മുംബൈയില്‍ കൊവിഡ് പരിശോധന നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍

തുണികളുമായി മണിക്കുട്ടന്‍

തുണികളുമായി മണിക്കുട്ടന്‍

ഒന്നിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയിലാണ് ബഞ്ചിലിരുന്ന തുണികള്‍ മണിക്കുട്ടന്‍ ശ്രദ്ധിച്ചത്. അതെടുത്ത് ലക്ഷ്മി ജയനെ വിളിച്ച് കൊടുക്കുകയും ചെയ്തു. അതുകണ്ട സജ്‌ന ഓടിവന്ന് തുണികള്‍ വാങ്ങിക്കൊണ്ടുപോയി. ഇതിൽ ഇപ്പോൾ എന്താണ് പ്രശ്നം എന്നാവും എല്ലാവരും ഓർക്കുക.

പരാതിയുമായി ഭാഗ്യലക്ഷ്മിയുടെ അടുത്ത്

പരാതിയുമായി ഭാഗ്യലക്ഷ്മിയുടെ അടുത്ത്

മണിക്കുട്ടന്‍ എടുത്തു നീട്ടിയ തുണികള്‍ക്കിടയില്‍ നിന്ന് തന്റെ ബ്രേസിയര്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നെന്നും അത് തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നും സജ്‌ന ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. തന്റെ സ്വകാര്യവസ്ത്രങ്ങള്‍ എല്ലാവരേയും കാണിക്കാന്‍ മാത്രം താന്‍ പുരോഗമിച്ചിട്ടില്ലെന്നും സജ്‌ന പറഞ്ഞു. ഇത് തന്നെയാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതും

ലക്ഷ്മി വിളിച്ച് കൂവും

ലക്ഷ്മി വിളിച്ച് കൂവും

മണിക്കുട്ടന്‍ തുണികള്‍ കൊടുത്തത് ലക്ഷ്മി ജയന്റെ കൈയിലായിരുന്നു. അവള്‍ ഇതാരുടേതാണെന്ന് വിളിച്ച കൂവാന്‍ സാധ്യതയുണ്ടെന്നും തൂങ്ങിക്കിടക്കുന്ന തന്റെ ബ്രേസിയര്‍ അപ്പോള്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുമെന്നും സജ്‌ന പറയുന്നു. ഇക്കാരണത്താലാണ് താന്‍ ഓടിച്ചെന്ന് തന്റെ വസ്ത്രങ്ങള്‍ വാങ്ങിയതെന്നാണ് സജ്‌ന പറയുന്നത്.

വീണ്ടും ഡിപലിലേക്ക്...

വീണ്ടും ഡിപലിലേക്ക്...

തുണികള്‍ ബഞ്ചില്‍ മടക്കി വച്ചത് ഡിംപലാണെന്ന് മനസ്സിലാക്കിയ സജ്‌ന അക്കാര്യം ഡിംപലിനോട് ചോദിക്കാനെത്തുകയും ചെയ്തു.. എന്നാല്‍ താന്‍ അയയില്‍ നിന്ന് എല്ലാവരുടേയും തുണി എടുക്കുന്നതു പോലെ തന്നെ എടുത്തതാണെന്നും ഭര്‍ത്താവായ ഫിറോസിനോട് ചോദിച്ചപ്പോള്‍ അത് സജ്‌നയടേതാണെന്ന് പറഞ്ഞില്ലെന്നും ഡിംപല്‍ വ്യക്തമാക്കി.

എല്ലാം ഭര്‍ത്താവിനെ കാണിക്കാന്‍ കഴിയുമോ?

എല്ലാം ഭര്‍ത്താവിനെ കാണിക്കാന്‍ കഴിയുമോ?

ഫിറോസ് സജ്‌നയുടെ ബ്രേസിയര്‍ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ ഡിംപലിനോട് എല്ലാ കാര്യവും ഭര്‍ത്താവിനെ കാണിക്കാന്‍ പറ്റുമോയെന്നാണ് സജ്‌ന ചോദിച്ചത്. ഇനി ഇത്തരം കാര്യം ആവര്‍ത്തിക്കരുതെന്നും സജ്‌ന ഡിംപലിനെ വിലക്കി. യഥാർത്ഥത്തിൽ ഡിംപൽ ചെയ്ത സഹായം, അവർക്ക് തന്നെ വിനയാകുന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് ഹൌസ് വീണ്ടും വേദിയായത്.

മജ്‌സിയയോട് ഡിംപല്‍

മജ്‌സിയയോട് ഡിംപല്‍

തുണിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഡിംപല്‍ മജ്‌സിയയോട് പറഞ്ഞു. ഇനി അങ്ങനെ തുണികള്‍ എടുക്കാന്‍ പോകേണ്ടെന്ന് മജ്‌സിയ ഡിംപലിനെ ഉപദേശിച്ചു. എന്തായാലും ആ ഉപദേശം ഡിംപൽ കേൾക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. ഡിംപലിന് സഹായിക്കാതിരിക്കാൻ ആവില്ല എന്നാണ് പൊതുവേ പ്രേക്ഷക ഭാഷ്യം.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Sajna raises new issue with Manikkuttan on showing inners.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X