ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി
ബിഗ് ബോസ് മലയാളം സീസണ് 3 വിജയകരമായ 12ാം ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഇതോടെ ബിബി ഹൌസിനുള്ളിലെ മത്സരവും നാള്‍ക്കുനാള്‍ ശക്തമായി വരികയാണ്. ഇതിനിടെയാണ് ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള വഴക്ക് ശക്തമായത്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഷോയ്ക്ക് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചും സംസാരത്തിനിടെ എടുത്തിട്ടതാണ് ഭാഗ്യലക്ഷ്മിയെ പ്രകോപിപ്പിച്ചത്. ഫിറോസ് മൂന്ന് പ്രാവശ്യം ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചുവെന്ന് ഭാഗ്യലക്ഷ്മി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തനിസ്വരൂപം പുറത്തെടുത്ത് ബിഗ് ബോസ്! സഞ്ജനയ്ക്കും ഫിറോസിനും അന്ത്യശാസനം, താത്പര്യമില്ലെങ്കിൽ വേണ്ട
ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം
എന്തിന് ചർച്ചയാക്കണം
താനും തന്റെ രണ്ട് മക്കളും മാത്രം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് അതെന്നും അത്തരം കാര്യങ്ങൾ ഷോയിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കള്ളം മാത്രം പറയുന്ന ഒരാളോട് തനിക്ക് സംസാരിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ഭാഗ്യലക്ഷ്മി ടേബിളിൽ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ ഷോയ്ക്കുള്ളിൽ ചർച്ച ചെയ്യരുതെന്ന് മത്സരാർത്ഥിയായ മജ്സിയ തന്നെ മുമ്പ് സജ്ന ഫിറോസിനോടും പറഞ്ഞിരുന്നു. ഇക്കാര്യം ഷോയുടെ ചട്ടങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും മജ്സിയ വ്യക്തമാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മിലുള്ള വഴക്കിന് പിന്നാലെയായിരുന്നു ഈ സംഭവം.
മറുപടി കലക്കി
ദേഷ്യം വന്നുവെങ്കിലും ആത്മസംയമനം ഭാഗ്യലക്ഷ്മി ആത്മസംയമനം പാലിക്കുകയായിരുന്നു. എന്നാൽ ഫിറോസ് വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് ഫിറോസിന് ഭാഗ്യലക്ഷ്മി മറുപടി നല്‍കിയത്. ഇതോടെ അവർ ഫിറോസിന് നൽകിയ ഈ മറുപടി കലക്കിയെന്നായിരുന്നു മത്സരാർത്ഥികളിൽ പലരും ചൂണ്ടിക്കാണിച്ചത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ തനിക്കിഷ്ടമായെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി. തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് ഈ എപ്പിസോഡിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം.
അത് നടക്കില്ല
ഇന്നലത്തെ എപ്പിസോഡിൽ ഭാഗ്യചേച്ചി പറഞ്ഞതിൽ അങ്ങേയറ്റം ഞാൻ അനുകൂലിക്കുന്നു. ഫിറോസ്ക്കക്ക് ഒരാവശ്യോമില്ലാതെ ആദ്യ ദിവസം ഡിമ്പലിനെതിരെ കളിച്ച കളിപോലെ ഭാഗ്യേച്ചിയോട് എടുക്കാൻ നോക്കി. ബിഗ്ബോസിന് ഉള്ളിൽ നടക്കുന്ന സംഭവത്തെ പറ്റി ചോദിക്കട്ടെ അതിനു പുറത്തുള്ളത് വെളിയിൽ മാത്രം. ഇന്നലെ മജിസിയ പറഞ്ഞപോലെ റൂൾസ് ആൻഡ് റെഗുലേഷൻസിൽ അത് പ്രത്യേകം പറഞ്ഞിട്ടുമുണ്ടെന്നു. എന്തായാലും സംഭവം ഏറ്റില്ല എന്ന് മാത്രമല്ല. നല്ലത് കേൾക്കുവേം ചെയ്തു, ഭാഗ്യേച്ചി, മജിസിയ, റംസാൻ, ഡിമ്പൽ ഇഷ്ട്ടമെന്നുമായിരുന്നു അശ്വതി കുറിച്ചത്.
മീറ്റിംഗ് ടേബിളിൽ സംഘർഷം
ബിഗ് ബോസ് ഹൌസിനുള്ളിൽ സജ്ന നടത്തിയ 'ഇര പ്രയോഗം' ആണ് മീറ്റിങ് ടേബിളിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മിൽ കഴിഞ്ഞ ദിവസത്തെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. എനിക്ക് നേരെ വന്ന ശരം തന്നെയാണ് എന്ന് ഫിറോസ് പറയുക കൂടി ചെയ്തതോടെ സാഹചര്യം മൊത്തത്തിൽ മാറുകയായിരുന്നു. ഈ ചർച്ച സംഘർഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.
അനൂപ് ഫിറോസ്- വാക്പോര്
അനൂപ് ആരാണ് എന്ന് ചോദിയ്ക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല എന്നെ ജഡ്ജ് ചെയ്യരുത് എന്ന് അനൂപ് ഫിറോസിനോട് പറയുന്നത്തോടെ ബിഗ് ബോസ് വീട്ടിൽ വാക് പോര് ശക്തമാകുന്നു. ഇരുവരും പൊട്ടിത്തെറിച്ചുകൊണ്ട് കസേരകളിൽ നിന്ന് ചാടിയെണീക്കുകയായിരുന്നു. ഇതോടെ അനൂപിനെ റംസാനെത്തി അനുനയിപ്പിച്ച് അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
മാറ്റം എന്തുകൊണ്ട്?
ഇക്ക ഷോയിൽ ഒറ്റപ്പെടുന്നുവെന്ന് സജ്ന പറഞ്ഞുവെന്നും ഷോയിൽ നിന്ന് തിരിച്ചുപോകാമെന്ന് ആവശ്യപ്പെട്ടുവെന്നും ഫിറോസ് മണിക്കുട്ടനുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് ചിലർ തന്നെ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നും എല്ലാവരും ഒരുപോലെയല്ല തന്നെ കാണുന്നതെന്നും ഫിറോസ് ആരോപിക്കുന്നത്. ഞാൻ ഇവിടെ ഒറ്റപ്പെടട്ടെ, എന്നിട്ട് അവളുടെ കരച്ചിൽ കാണണം. അതുകൊണ്ട് ഞാൻ സൈലന്റായിക്കൊണ്ടിരിക്കുകയാണ് ഇന്നലെ മുതലെന്നും ഫിറോസ് പറയുന്നു. നീയെന്താണ് ഡള്ളിയിരിക്കുന്നതെന്ന് ഫിറോസ് ചോദിച്ചെന്നും അതിനുള്ള കാരണങ്ങളും ഇതിനിടെ ഫിറോസ് ഖാൻ വെളിപ്പെടുത്തുകയായിരുന്നു. ഒരു പ്രശ്നത്തിലേക്ക് ഇനി വരണ്ട എന്ന് കരുതിയാണ് ഈ നിലപാടെന്നും ഫിറോസ് വ്യക്തമാക്കി.
നിവേദ പെതുരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video