കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ 2 ഇറക്കാൻ റെഫറൻസ് ആക്കും'; കിടിലം ഫിറോസിനെ ട്രോളി കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആര് വിജയിക്കും എന്ന് ഉടനെ തന്നെ അറിയാം. ബിഗ് ബോസ് ഷോയുടെ ആരാധകരെല്ലാം തന്നെ ആകാംഷയിലാണ് ആ പ്രഖ്യാപനത്തിന് വേണ്ടി. ഇന്ന് രാത്രിയോടെ വോട്ടെടുപ്പ് അവസാനിക്കും.

അതിനിടെ സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകളില്‍ ഓരോ മത്സരാര്‍ത്ഥിക്കും വേണ്ടിയുളള പ്രചാരണം തകൃതിയായി നടക്കുന്നു. കിടിലം ഫിറോസിനെ ട്രോളിക്കൊണ്ട് സെബിന്‍ എന്ന ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

K1

കുറിപ്പ് വായിക്കാം : 'മണിയേക്കാൾ എന്തുകൊണ്ടും ടാസ്കുകളിൽ കേമൻ കിടിലം ഫിറോസ് ആണ്. കാരണം വന്ന് കേറിയപ്പോൾ വീട്ടുകാരുടെയും കുടുംബങ്ങളുടെയും വോട്ട്, സപ്പോർട്ട് കിട്ടാൻ എന്റെ വാവകൾക്ക് വേണ്ടി, അവരുടെ ഭാവിക്കു വേണ്ടിയാണ് ഇവിടെ വന്നതെന്ന് പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിച്ചു, 90ആം ദിവസം ആ ഫ്ലാറ്റ് കിട്ടിയാൽ അത് ചാരിറ്റിക്കു കൊടുക്കുമെന്നാണ് ഞാൻ വന്ന ദിവസം മുതൽ പറഞ്ഞതെന്ന് bb ഹൌസിൽ ഉള്ളവരെയും, പ്രഷകരെയും ഞെട്ടിച്ചു.

K2

വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ2 ഇറക്കാൻ റെഫറൻസ് ആക്കും. പ്രപഞ്ചം കാക്കുന്ന മഹാവിഷ്ണുവിനെ അനുകരിച്ചു കിട്ടുന്ന സ്ഥലങ്ങളിലെല്ലാം അനന്തശയനം നടത്തി കളിയെ ഞാനാണ് നിയന്ത്രിക്കുന്നതെന്നു സ്വയം പറഞ്ഞു, അതെല്ലാം കൂടെ കൂടിയവരും, പുറത്തുള്ള അന്ധം ഫാൻസും വിശ്വസിച്ചു (ലാലേട്ടൻ തലയിൽ കറന്റ്‌ അടിപ്പിക്കുന്നത് വരെ). ഫിറോസ് ഏറ്റവും നന്നായി ചെയ്ത ടാസ്ക് അത് പാവക്കൂത്തു ആണ്.

K3

കൂടെ നിന്നവരെ പാവകളാക്കി അയാൾ അവരെ ചാവേറുകളാക്കി കട്ടിലിൽ കളിക്കണ്ടു കിടന്നു. റംസാനെയും, നോമ്പിയെയും, ഉൾപ്പടെ പലരെയും കൂടെകൂട്ടി. കൂടെ കൂട്ടിയ ആളുകളെ തന്നെ പുറത്ത് കളയാൻ ഉള്ള ആ മാൻഡ്രേക് മന്ത്രം അയാൾക്ക്‌ മാത്രമേ അവിടെ വശമുണ്ടായിരുന്നുള്ളു. കളവും, പരദൂഷണവും നമുക്കിവിടെ വേണ്ടെന്നു വന്ന ദിവസം തന്നെ അയാൾ എല്ലാവര്ക്കും നിർദേശം കൊടുത്തു.

K4

കാരണം അത് അയാളെക്കാൾ നന്നായി വേറൊരാൾക്കും ചെയ്യാൻ കഴിയില്ലെന്നുള്ള ഉത്തമ ബോധ്യം ആ ഉൾകിടിലന് ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ മനോഹരമായി ടാസ്ക്, പെർഫോമൻസ് ഒക്കെ ചെയ്ത കിടിലൻ ഫിറോസിനാകട്ടെ നമ്മൾ അന്ധം ഫാൻസിന്റെ വോട്ട്. ഉറപ്പാണ് കിടിലം (5th പൊസിഷനിൽ)'' എന്നാണ് കുറിപ്പ്.

സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

English summary
Bigg Boss malayalam season 3: Social Media fan post trolling Kidilam Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X