• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്തത് രമ്യ, പൊളി ഫിറോസ് പുറത്താവുന്നതിന് മുന്നേ പറഞ്ഞതൊക്കെ... കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ ഏറ്റവും സൂത്രശാലിയായ മത്സരാര്‍ത്ഥിയായി അറിയപ്പെടുന്നത് കിടിലം ഫിറോസാണ്. കിടിലത്തിന്റെ ഗെയിമിന് ആരാധകരും വിമര്‍ശകരും ഒരുപോലെയുണ്ട്

ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരാള്‍ കിടിലം ഫിറോസാണ്. നേരത്തെ പൊളി ഫിറോസ് കിടിലം ഫിറോസിനെ കുറിച്ച് പറഞ്ഞതെല്ലാം തന്നെയാണ് ഷോയിൽ നടക്കുന്നത് എന്നാണ് ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ ഉയർന്ന അഭിപ്രായം. ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

പൊളി ഫിറോസ് പറഞ്ഞത്

പൊളി ഫിറോസ് പറഞ്ഞത്

കുറിപ്പ് വായിക്കാം: ' എത്ര നാടകീയമായാണ് ഈ മനുഷ്യന്‍ ജീവിതത്തിലും ജീവിക്കുന്നത്. പൊളി ഫിറോസ് പുറത്താവുന്നതിനെ മുന്നേ പറഞ്ഞതൊക്കെയും അനുവര്‍ത്തമാക്കുകയല്ലേ ഇയാള്‍ 1. ഇവിടെ മണിക്കുട്ടന്‍ അയാളോട് തോന്നിയ സഹതാപത്തെ ടാസ്‌കില്‍ പറഞ്ഞപ്പോള്‍ അത് വളച്ചൊടിക്കുകയല്ലേ ഇയാള്‍ ചെയ്തത്. 2. ഇനി പറഞ്ഞു എന്നിരിക്കട്ടെ ഇയാള്‍ അവിടെ പരത്തിയ വിഷം കാളകൂടമാണെന്ന് കാണുന്ന ജനത്തിന് അറിയാം.

മറ്റുള്ളവരുടെ ജീവിതം കളിക്കുക

മറ്റുള്ളവരുടെ ജീവിതം കളിക്കുക

3. ഇയാളെ പറ്റി ഏറ്റവും സൂക്ഷിക്കേണ്ട കാര്യം മറ്റൊന്നാണ് (കാര്യം ഗെയിം ആണ് എന്നാലും ഈ മാന്യദേഹത്തിന്റെ പ്രധാന ഹോബി മറ്റുള്ളവരുടെ ജീവിതം വെച്ച് അവരെ വിറ്റ് കളിക്കുക എന്നതാണ്. മണിക്കുട്ടന്‍-സൂര്യ വിഷയത്തില്‍ ഇയാള്‍ കളിച്ച നാറിയ കളി എത്രയോ അപലീനയമാണ്. 4. മണിക്കുട്ടന്‍ ഷോയില്‍ പറഞ്ഞത്: ഫിറോസ് - സജ്ന പ്രാങ്കില്‍ അപ്പനെ പറഞ്ഞത് നോക്കാം.

Also Read: സേവന പെന്‍ഷന്‍ പദ്ധതി എന്ത്? എങ്ങനെ? കൂടുതലറിയാം, ഗുണഭോക്താക്കളാകാം!

Also Read: ഭവന വായ്പാ അപേക്ഷകര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട 5 തെറ്റുകള്‍

Also Read: സമ്പാദ്യം 1 കോടി രൂപയിലെത്തിക്കണോ? മ്യൂച്വല്‍ ഫണ്ടില്‍ ഇത്രയും രൂപ നിക്ഷേപിക്കൂ

അടുത്തത് രമ്യ

അടുത്തത് രമ്യ

5. ഇയാളുടെ മെയിന്‍ സ്ട്രാറ്റര്‍ജി ഒപ്പം ഉള്ള ആളുകളില്‍ വിഷം കയറ്റുക എന്നത് തന്നെയാണ്. സൂര്യ, നോബി, തൊട്ട് അങ്ങ് റംസാന്‍ വരെ നീളുന്നു. അടുത്തത് രമ്യയാണ്. ബാക്കി ഉള്ളവരെ കിട്ടിയിട്ടില്ല. അവരിലേക്കും വിഷം പടര്‍ന്നു കയറുന്ന കാലം വിധൂരമല്ല. ഷോ നീട്ടിയിട്ടുണ്ടല്ലോ. 6. അയാള്‍ പരത്തുന്ന നെഗറ്റീവിറ്റിയും വൃത്തികെട്ട ഗെയിം പ്ലാനും പറഞ്ഞാല്‍ തീരാതെ നീളുന്നു

പുച്ഛം മാത്രമേ തോന്നുന്നുള്ളു

പുച്ഛം മാത്രമേ തോന്നുന്നുള്ളു

'ഫിറോസെ നീ അവളെ തല്ലല്ലേടാ നീ എന്നെ തല്ലിക്കൊ പെട്ടന്ന് പഴയതൊക്കെ ഓര്‍മ വന്നു. അപ്പന്‍ ആള് പാവം ആണ്. കള്ളുകുടിച്ചാല്‍ ഇടക്ക് മാത്രേ പ്രശ്‌നം ഉള്ളോ അതും പണ്ട്. ഫിറോസ് എന്ന കാളകൂടം അത് തിരിച്ച് വിട്ടതോ. അപ്പനെ കള്ളുകുടിയന്‍ എന്ന് വിളിച്ചതാണെന്ന്. ഇയാളോട് പുച്ഛം മാത്രമേ തോന്നുന്നുള്ളു. ഉറപ്പാണ് സുഹൃത്തുകളെ ഇയാളൊരു കാളകൂടവിഷം തന്നെ''.

English summary
Bigg Boss malayalam season 3: Social Media post on Kidilam Firoz's game strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X