കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിംപലിന്റെ തിരിച്ചുവരവിനായി ചരടുവലിച്ചത് ആ ഒരാള്‍; ആരാധകരുടെ അഭിനന്ദന പ്രവാഹം, നയനയുടെ കുറിപ്പ്

Google Oneindia Malayalam News

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മുഹൂര്‍ത്തമാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നടന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരം ഡിംപല്‍ ബാല്‍ വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഡിംപല്‍ തിരിച്ചുവന്നതോടെ മത്സരം വീണ്ടും മുറികിയിരിക്കുകയാണ്.

അടുത്തത് രമ്യ, പൊളി ഫിറോസ് പുറത്താവുന്നതിന് മുന്നേ പറഞ്ഞതൊക്കെ... കുറിപ്പ് വൈറൽഅടുത്തത് രമ്യ, പൊളി ഫിറോസ് പുറത്താവുന്നതിന് മുന്നേ പറഞ്ഞതൊക്കെ... കുറിപ്പ് വൈറൽ

ഡിംപല്‍ തിരിച്ചുവന്നതില്‍ ഏറ്റവും മണിക്കുട്ടനാണെന്ന് വേണം പറയാന്‍. കാരണം മണിക്കുട്ടന്റെ മുഖത്തുള്ള സന്തോഷം അത് പ്രകടമാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡിംപലിന്റെ തിരിച്ചുവരവിന് പിന്നാലെ സഹോദരി തിങ്കള്‍ ബാലിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഡിംപലിന്റെ റീഎൻട്രിയിൽ പണി കിട്ടുക ഈ 3 പേർക്ക്,ഇനി ഡിംപലിനെ ആരും ടാർഗറ്റ് ചെയ്യില്ല,കാരണം,കുറിപ്പ്ഡിംപലിന്റെ റീഎൻട്രിയിൽ പണി കിട്ടുക ഈ 3 പേർക്ക്,ഇനി ഡിംപലിനെ ആരും ടാർഗറ്റ് ചെയ്യില്ല,കാരണം,കുറിപ്പ്

ആവേശത്തോട് സ്വീകരിച്ചു

ആവേശത്തോട് സ്വീകരിച്ചു

വലിയ ആവേശത്തോടെയാണ് ഡിംപലിന് മറ്റ് മത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. കൂടാതെ ഡിംപല്‍ എത്തിയതിന് പിന്നാലെ മണിക്കുട്ടനുമായി വൈകാരികമായി സംസാരിക്കുന്നതും കണ്ടു. തുടങ്ങിയത് പൂര്‍ത്തിയാക്കാതെ എങ്ങനെ പോകുമെന്ന് ചോദിച്ചായിരുന്നു ഡിംപല്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

പകുതിവച്ച് പോകില്ല

പകുതിവച്ച് പോകില്ല

പകുതിയ്ക്ക് വച്ച് പോകില്ലെന്നും താരം പിന്നാലെ വ്യക്തമാക്കി. ഡിംപലിന്റെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ആരാധകരെല്ലാം കാത്തിരുന്ന ഒരു വരവായിരുന്നു താരത്തിന്റേത്. അതേസമയം, ഡിംപലിന്റെ തിരിച്ചുവരവിന് ഇടപെടല്‍ നടത്തിയ ആളെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്.

 സഹോദരിയുടെ ഇടപെടല്‍

സഹോദരിയുടെ ഇടപെടല്‍

തിങ്കള്‍ നടത്തിയ ഇടപെടലുകളാണ് ഡിംപല്‍ തിരിച്ചുവരാന്‍ കാരണമായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കുറിപ്പ് ഡിംപലിന്റെ സഹോദരി നയനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ് പറയുന്നത്

കുറിപ്പ് പറയുന്നത്

ഡിംപല്‍ ബാല്‍ എന്ന മുത്തിനെ നമുക്ക് വീണ്ടും ബിഗ് ബോസ് വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ പ്രദാനപ്പെട്ട കാരണം തിങ്കള്‍ ബാല്‍ എന്ന പില്ലറാണെന്ന് കുറിപ്പില്‍ പറയുന്നു. ഒരു ചേച്ചിയായിട്ടല്ല, അച്ഛനായിട്ടാണ് ഡിംപുവിനൊപ്പം തിങ്കള്‍ ഉണ്ടായിരുന്നത്. ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒറ്റയ്ക്ക് നേരിട്ടവള്‍

ഒറ്റയ്ക്ക് നേരിട്ടവള്‍

ഡിംപല്‍ ബിഗ് ബോസില്‍ തുടരണം എന്ന് ആദ്യം തീരുമാനിച്ചുറപ്പിച്ചത് തിങ്കള്‍ ആയിരുന്നു. എല്ലാ വേദനകളും മനസില്‍ ഒതുക്കി കുടുംബത്തിന് ശക്തി ആയി നിന്നു. നമുക്കെല്ലാവര്‍ക്കും അറിയാം ആ നിമിഷങ്ങളില്‍ പോലും പുറമെ ഉള്ള പ്രശ്നങ്ങള്‍ ഡിംപലിനെ അറിയിക്കാതെ ഒറ്റയ്ക്ക് നേരിട്ടവള്‍ ആണ് തിങ്കള്‍ എന്നും കുറിപ്പില്‍ പറയുന്നു.

 തിങ്കളിന് നന്ദി

തിങ്കളിന് നന്ദി

ഡിംപലിന് കരുത്ത് പകര്‍ന്ന് തിരികെ ബിഗ് ബോസ് വീട്ടിലെത്തിച്ചതില്‍ ആരാധകര്‍ തിങ്കളിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. അതേസമയം, ഡിംപലിന്റെ വരവ് ബിഗ് ബോസ് ഹൗസില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ ഇപ്പോഴുള്ള ഓരോ നീക്കവും പ്രേക്ഷകര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

സന്തുഷ്ടരാണ്

സന്തുഷ്ടരാണ്

ഡിംപലിന്റെ തിരിച്ചുവരവില്‍ മണിക്കുട്ടന്‍, സായ്, രമ്യ, അനൂപ് എന്നിവര്‍ സന്തുഷ്ടരാണ്. അവരുടെ പ്രതികരണത്തില്‍ നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ട്. അതേസമയം ഡിംപല്‍ തിരികെ വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും തനിക്കൊരു ടെന്‍ഷനില്ലെന്നുമായിരുന്ന കിടിലം ഫിറോസ് പറഞ്ഞത്.

 സൂര്യയുടെ പ്രതികരണം

സൂര്യയുടെ പ്രതികരണം

ഡിംപല്‍ തിരികെ വന്നതില്‍ തനിക്ക് സന്തോഷവും സങ്കടവുമില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. ഡിംപലിന്റെ വരവില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ മാറ്റങ്ങള്‍ എന്തൊക്കെയാവുമെന്ന കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകരും.

ഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ: ഉത്തരവാദിത്തം ആര്‍ക്ക്; വൈറലായി മറുപടി ഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ: ഉത്തരവാദിത്തം ആര്‍ക്ക്; വൈറലായി മറുപടി

English summary
Bigg Boss Malayalam Season 3: Social media Says Thingal is the reason for Dimphal Bhal's Reentry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X